കുവൈത്തില്‍ തൊഴില്‍ നിയമങ്ങള്‍ കടുപ്പമാകുന്നു, സ്വകാര്യ മേഖലയിലേക്കുള്ള വിസാ മാറ്റത്തിലും നിയന്ത്രണം
കുവൈത്ത് സിറ്റി: തൊഴില്‍ നിയമങ്ങളില്‍ വന്‍ മാറ്റങ്ങളുമായി കുവൈത്ത്. കഴിഞ്ഞ ദിവസം ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് ഇഖാമ പുതുക്കില്ലെന്ന് കുവൈത്ത് തീരുമാനിച്ചിരുന്നു. അതേസമയം ഇനി കുടുംബ വിസയില്‍ നിന്ന് സ്വകാര്യ മേഖലയിലെ തൊഴില്‍ വിസയിലേക്ക് മാറുമ്പോഴും പ്രശ്നമാണ്. അത് ചില വിഭാഗങ്ങള്‍ക്ക് മാത്രമാണ് ലഭിക്കുക. സ്വദേശി വനിതയുടെ പങ്കാളിയും മക്കളും, അതല്ലെങ്കില്‍ കുവൈതി പൗരരുടെ ഭാര്യമാര്‍, അംഗീകൃത രേഖയുള്ള പലസ്തീന്‍കാര്‍, കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന ഉന്നത വിദ്യാഭ്യാസം നേടിയവര്‍ എന്നിവര്‍ക്കാണ് ഇനി ഇളവ് നല്‍കുക.

അതേസമയം 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് മക്കളുടെയോ പങ്കാളിയുടെയോ സ്പോണ്സര്ഷിപ്പില് കുടുംബ വിസയിലേക്കുള്ള മാറ്റം അനുവദിക്കും. ബിരുദമില്ലാത്തവര്‍ക്ക് ഇഖാമ പുതുക്കില്ലെന്ന തീരുമാനം ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും. അതോടൊപ്പം തന്നെ 2021ല്‍ കാലാവധി തീരുമാന്ന ഇഖാമയുള്ളവര്‍ക്ക് കുവൈത്തില്‍ തുടരാനുമാകും. ഇതിന്റെ കാലാവധി കഴിയുമ്പോഴേക്ക് കുടുംബ വിസയിലേക്ക് മാറിയാല്‍ മതി.
പക്ഷേ തൊഴില്‍ വിസയിലുള്ള 60 കഴിഞ്ഞവരില്‍ ബിരുദധാരികള്‍ അല്ലാത്തവര്‍ കുവൈത്തില്‍ തുടരുന്നതിന് ആശ്രിത വിസയിലരേക്ക് മാറിയാല്‍ തൊഴിലെടുക്കാന്‍ അനുമതി ഉണ്ടാകില്ല. ഇവര്‍ക്ക് കുടുംബവുമായി കുവൈത്തില്‍ തുടരാമെന്ന സൗകര്യം മാത്രമാണ് ഉണ്ടാവുക. അതേസമയം പൊതുമേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ വിസ മാറ്റവും ചില വിഭാഗങ്ങള്‍ക്ക് മാത്രമായിരിക്കും. സ്വദേശി വനിതകളുടെ പങ്കാളിയും മക്കളും സ്വദേശികളുടെ ഭാര്യമാര്‍ എന്നിവര്‍ക്കാണ് പ്രാധാന്യമുണ്ടാവുക.
അതേസമയം കഴിഞ്ഞ 28 വര്‍ഷത്തിനിടെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ എട്ട് ലക്ഷം പേരെയാണ് കുവൈത്തില്‍ നിന്ന് നാടുകടത്തിയിരിക്കുന്നത്. 1992 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇത് സംഭവിച്ചത്. അതേസമയം നാടുകടത്തിയ ശേഷം വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ 25000 വിദേശികളെ 2011ന് ശേഷം വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയിട്ടുണ്ട്. ആ സമയത്താണ് വിമാനത്താവളത്തില്‍ വിരലടയാള പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതോടെയാണ് കൂടുതല്‍ പേര് പിടിയിലാവാന്‍ തുടങ്ങിയത്.
-
ഈദുല്‍ ഫിതര് മാര്‍ച്ച് 20നാണോ? സൗദി അറേബ്യയിലും കേരളത്തിലും ഒരേ ദിവസമാകുമോ പെരുന്നാള്‍ -
പെരുന്നാൾ നിലാവിൽ യുദ്ധത്തിന്റെ കരിനിഴൽ; ഗൾഫിലെ ഈദ് ആഘോഷങ്ങൾ ഇങ്ങനെ -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
ബിരുദമുണ്ട്; ജോലിയില്ല: ജോലിയുള്ളവര്‍ക്ക് സ്ഥിര ശമ്പളമില്ല; രാജ്യത്ത് ജോലിയില്ലാത്ത ബിരുദധാരികള്‍ 1.1 കോടി -
എറണാകുളത്തും തൃശൂരും തിരുവനന്തപുരത്തും ജോലി ഒഴിവുകൾ; 24000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
കെഎസ്ഇബിയിൽ കരാർ ജോലി; 80,000 രൂപ വരെ ശമ്പളവും..ഈ യോഗ്യതയുണ്ടോ? അപേക്ഷിക്കാം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള











Click it and Unblock the Notifications