കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനലില്‍ മാറിട വിടവു കാട്ടിയ വനിതാ എംപിക്കെതിരെ വിമര്‍ശനം

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: സുപ്രധാനമായൊരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ മാറിടവിടവു കാട്ടിയ ബ്രിട്ടീഷ് പാര്‍ലിമെന്റ് വനിതാ അംഗത്തിനെതിരെ പ്രേക്ഷകരുടെ വിമര്‍ശനം. വിരാല്‍ സൗത്ത് എംപി ആലിസണ്‍ മക്‌ഗോവനെതിരെയാണ് വിമര്‍ശനം. ചാനല്‍ ഫോര്‍ പരിപാടിയില്‍ പങ്കെടുക്കവെ മാറിടവിടവു കാട്ടുന്ന രീതിയിലായിരുന്നു എംപിയുടെ വസ്ത്രധാരണം.

എംപിയെ വിമര്‍ശിച്ച് ജെ എച്ച് ഹണ്ടര്‍ എന്നയാള്‍ അയച്ച കത്തിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് വിവാദത്തിന് തുടക്കമിട്ടത് ആലിസണ്‍ തന്നെയായിരുന്നു. കരയുന്നതിനുപകരം തനിക്ക് ചിരിയാണ് വരുന്നതെന്നായിരുന്നു എംപി ട്വിറ്ററില്‍ കുറിച്ചത്. സംഭവത്തില്‍ എംപിയെ അനുകൂലിച്ചു പ്രതികൂലിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

london-map

ജോര്‍ജ് ഒസ്‌ബോര്‍ണിയുടെ പുതിയ പോളിസികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് എംപി സെക്‌സി വസ്ത്രം ധരിച്ച് ചാനല്‍ സ്റ്റുഡിയോവിലെത്തിയത്. എന്നാല്‍, ഇത്തരം വസ്ത്രം ധരിച്ച് എത്തിയാല്‍ താങ്കള്‍ എന്താണ് ചാനലില്‍ പറയുന്നതെന്ന് പുരുഷ പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ പറ്റില്ലെന്ന് ഹണ്ടര്‍ തന്റെ കത്തില്‍ പറയുന്നു.

എന്തുകൊണ്ടാണ് ഇത്തരം ഒരു വസ്ത്രം ചാനല്‍ പരിപാടിക്കിടെ താങ്കള്‍ തെരഞ്ഞെടുത്തതെന്ന് മനസിലാകുന്നില്ലെന്നും ഹണ്ടര്‍ സൂചിപ്പിക്കുന്നുണ്ട്. ഹണ്ടറിന്റെ അഭിപ്രായത്തോട് ചിലര്‍ യോജിച്ചപ്പോള്‍, സ്ത്രീകളുടെ പ്രത്യേക സ്ഥലങ്ങളില്‍ തന്നെയാണ് ഇപ്പോഴും പുരുഷന്മാരുടെ കണ്ണ് എന്ന് പരിഹസിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
Labour MP Alison McGovern accused flashing cleavage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X