Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനസിക രോഗിയായ മകളുടെ ശബ്ദം പിടിച്ചില്ല; യുവതിയും കാമുകനും അടിച്ചുകൊന്നു!! വധശിക്ഷ

മാനസിക രോഗിയായ മകളുടെ ശബ്ദം അരോചകമായതിനെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും ചേര്‍ന്ന് കുട്ടിയെ അടിച്ചുകൊന്നു. കൊലപാതകം മറച്ചുവയ്ക്കാനുള്ള ശ്രമം പാളിയതോടെ ഇരുവരും പെട്ടു. വിചാരണ വേളയിലും കുറ്റം നിഷേധിച്ച പ്രതികള്‍ക്ക് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒടുവില്‍ ഇരുവര്‍ക്കും വധശിക്ഷ വിധിക്കുകയും ചെയ്തു. കുവൈത്തിലാണ് മനസില്ലാത്ത ക്രൂരതയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. കൊലപാതകം നടന്നത് മറച്ചുവയ്ക്കാന്‍ പ്രതികള്‍ നടത്തിയ ശ്രമം പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ പൊളിയുകയായിരുന്നു. സംഭവം ഇങ്ങനെ...

യുവതിയും കാമുകനും

യുവതിയും കാമുകനും

സ്വദേശികളായ യുവതിയും കാമുകനുമാണ് കേസിലെ പ്രതികള്‍. യുവതിയുടെ അഞ്ചുവയസുകാരി മകളെയാണ് ഇവര്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കോടതിക്കും ഇക്കാര്യം ബോധ്യപ്പെട്ടു.

യുവതിയുടെ ഫോണ്‍കോള്‍

യുവതിയുടെ ഫോണ്‍കോള്‍

തന്റെ മകളെ രക്ഷിക്കണമെന്നും മകള്‍ ബോധരഹിതയായി കിടക്കുന്നുവെന്നും കാണിച്ച് യുവതി ഉദ്യോഗസ്ഥര്‍ക്ക് ഫോണില്‍ വിളിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഓപറേഷന്‍സ് റൂമിലെ ഉദ്യോഗസ്ഥര്‍ക്കാണ് വിളി വന്നത്. സംഭവം നടന്നത് കഴിഞ്ഞ ഓഗസ്റ്റിലാണ്.

കുട്ടി മരിച്ചു

കുട്ടി മരിച്ചു

അല്‍ ഖുസൂര്‍ ഭാഗത്തെ വീട്ടില്‍ നിന്നാണ് ഫോണ്‍ വിളി വന്നത്. ഉടന്‍ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. കുട്ടി അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. പരിശോധിച്ചപ്പോള്‍ കുട്ടി മരിച്ചെന്ന് ബോധ്യമായി.

 ക്രൂരമായ മര്‍ദ്ദനം

ക്രൂരമായ മര്‍ദ്ദനം

ഉടനെ മെഡിക്കല്‍ സംഘത്തെ പോലീസ് വിളിപ്പിച്ചു. കുട്ടിയുടെ ശരീരം പരിശോധിച്ചപ്പോള്‍ ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുണ്ടായിരുന്നു. തീപ്പൊള്ളലേറ്റ പാടും ശരീരത്തില്‍ കണ്ടെത്തി.

 യുവതി കസ്റ്റഡിയില്‍

യുവതി കസ്റ്റഡിയില്‍

ഇതോടെ ഫോണ്‍ ചെയ്ത യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ അവര്‍ സത്യം തുറന്നുപറഞ്ഞു. തന്റെ കാമുകനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് യുവതി പോലീസിന് മൊഴി നല്‍കി.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

കാമുകന്‍ കഴിഞ്ഞദിവസം രാത്രി വന്നപ്പോള്‍ കുട്ടി പലതരം ശബ്ദമുണ്ടാക്കിയത് ഇഷ്ടമായില്ലത്രെ. നിരവധി തവണ ശബ്ദം വയ്ക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും കുട്ടി നിര്‍ത്തിയില്ല. തുടര്‍ന്നാണ് സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചത്.

ക്രൂരമായ മര്‍ദ്ദനം

ക്രൂരമായ മര്‍ദ്ദനം

പിന്നീട് കാമുകള്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. അബോധാവസ്ഥയില്‍ ആകുന്നവരെ കുട്ടിയെ മര്‍ദ്ദിച്ചുവെന്നും യുവതി പോലീസിന് മൊഴി നല്‍കി. ഇതോടെ സല്‍വ സ്വദേശിയായ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.

കാമുകന്‍ യുവതിക്കെതിരേ

കാമുകന്‍ യുവതിക്കെതിരേ

എന്നാല്‍ കാമുകന്‍ യുവതിക്കെതിരേയാണ് മൊഴി നല്‍കിയത്. യുവതിക്ക് കുട്ടിയെ ഇഷ്ടമായിരുന്നില്ലെന്നും മകളെ ഒഴിവാക്കാന്‍ യുവതി ശ്രമിച്ചിരുന്നുവെന്നുമാണ് കാമുകന്റെ മൊഴി. ഇതോടെ രണ്ടുപേര്‍ക്കും കുട്ടിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തുകയായായിരുന്നു.

കോടതിയില്‍ നടന്നത്

കോടതിയില്‍ നടന്നത്

മാനസിക വിഭ്രാന്തി കാണിക്കുന്നതാണ് പെണ്‍കുട്ടിയോട് യുവതിക്കും കാമുകനും അരിശം വരാന്‍ കാരണം. കൊലപാതകത്തില്‍ ഇരുവര്‍ക്കും പങ്കുള്ളതായി കുവൈത്ത് ക്രിമിനല്‍ കോടതി കണ്ടെത്തി. ആദ്യം കുറ്റം നിഷേധിച്ച പ്രതികള്‍ ഒടുവില്‍ കുറ്റമേല്‍ക്കുകയായിരുന്നു.

കോടതി തീരുമാനം

കോടതി തീരുമാനം

ഇരുവരും കുട്ടിയെ മര്‍ദ്ദിച്ചുവെന്ന് പിന്നീട് കോടതിയില്‍ പറഞ്ഞു. കുവൈത്ത് നിയമ പ്രകാരം ഫസ്റ്റ് ഡിഗ്രിയില്‍ ഉള്‍പ്പെടുന്ന കൊലപാതകമാണ് യുവതിയും കാമുകനും നടത്തിയതെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് വധശിക്ഷ വിധിക്കുന്നതായി കോടതി പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+