കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവളുടെ കരച്ചില്‍ വീട്ടുകാരും കേട്ടില്ല, വീട്ടുജോലിയ്ക്കെത്തിയ 17കാരി സൗദിയില്‍ തൂങ്ങി മരിച്ചു

Google Oneindia Malayalam News

റിയാദ്: ശ്രീലങ്കയില്‍ നിന്നും വ്യാജ രേഖകള്‍ ചമച്ച് വീട്ടുജോലിയ്ക്കായി സൗദി അറേബ്യയില്‍ എത്തിയ 17കാരിയെ മരിച്ച നലിയില്‍ കണ്ടെത്തി. 14വയസ് മനുതല്‍ പെണ്‍കുട്ടി സൗദി അറേബ്യയില്‍ വീട്ടു ജോലി ചെയ്യുകയാണെന്നാണ് വിവരം . ശ്രീലങ്കന്‍ വിദേശകാര്യമന്ത്രാലയം നല്‍കുന്ന വിവരം അനുസരിച്ച് വ്യാജ രേഖകള്‍ സമര്‍പ്പിച്ച് പാസ്‌പോര്‍ട്ട് നേടിയ പെണ്‍കുട്ടിയുടെ കുടുംബം സന്ദര്‍ശക വീസയില്‍ കുട്ടിയെ സൗദിയിലേയ്ക്ക് കടത്തുകയായിരുന്നു .

മാതാപിതാക്കള്‍ക്കൊപ്പമാണ് 14ാം വയസില്‍ പെണ്‍കുട്ടി സൗദി അറേബ്യയയില്‍ എത്തുന്നത് . രണ്ട് വര്‍ഷത്തിന് ശേഷമാണ് പെണ്‍കുട്ടി അവധിയ്ക്ക് നാട്ടിലെത്തുന്നത് . പിന്നീട് വീണ്ടും സന്ദര്‍ശക വീസയില്‍ സൗദിയിലെത്തി ജോലി നേടുകയായിരുന്നു. പുതിയ തൊഴിലുടമയെപ്പറ്റി പെണ്‍കുട്ടി പരാതി പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു .

Crime

സൗദിയില്‍ തനിയ്ക്കിനി തുടരാനാകില്ലെന്നും വീട്ടിലേയ്ക്ക് മടങ്ങണമെന്നും കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു . തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത് . വ്യാജ രേഖകള്‍ ചമച്ചതിന് ഉള്‍പ്പടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാനൊരുങ്ങുകയാണ് ശ്രീലങ്കന്‍ അധികൃതര്‍. ശ്രീലങ്കയിലെ അവിസ്സവെല്ല സ്വദേശിയാണ് പെണ്‍കുട്ടി .

English summary
Lankan housemaid hangs herself in Saudi. Victim had complained to parents of harassment by employer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X