രാജ്യം വിട്ട് പറന്ന് ലങ്കന്‍ പ്രസിഡന്റ്: ഗോതാബയ മാലദ്വീപില്‍, രാജി പ്രഖ്യാപനം ഇന്നുണ്ടായേക്കും
കൊളംബോ: രാജി ആവശ്യപ്പെട്ടുള്ള കലാപം അതിരൂക്ഷമായിരിക്കെ രാജ്യം വിട്ട് പ്രസിഡന്റ് ഗോതാബയ രാജപക്സെ. പ്രസിഡന്റ് കുടുംബത്തോടൊപ്പം മാലദ്വീപിലേക്ക് കടന്നുവെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സൈനിക വിമാനത്തിലാണ് ഗോതാബയ കടന്നത്. അദ്ദേഹത്തിനൊപ്പം ഭാര്യയും അംഗരക്ഷകരും ഉള്‍പ്പെടെ നാലുപേരുണ്ട്. ഇന്നലെ അർധരാത്രിയോടെയാണ് പ്രസിഡന്റ് രാജ്യം വിട്ടതെന്നാണ് സൂചന. മാലദ്വീപില്‍ നിന്നും ഗോതാബയ തന്റെ രാജി പ്രഖ്യാപിച്ചേക്കും.
പതിനായിരക്കണക്കിന് വരുന്ന പ്രതിഷേധക്കാർ കൊളംബോയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കയ്യേറം ചെയ്യുന്നതിന് മുമ്പ് അവിടം വിട്ട ഗോതാബയ ബുധനാഴ്ച രാജിവെക്കുമെന്നും "സമാധാനപരമായ അധികാര കൈമാറ്റത്തിന്" വഴിയൊരുക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ സർക്കാർ അധികാരത്തില്‍ വരുമ്പോള്‍ രാജപക്‌സെ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതകളുള്ളതായി നേരത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് അദ്ദേഹം വിദേശത്തേക്ക് കടന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

കൊളംബോയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അയൽരാജ്യമായ അന്റോനോവ്-32 സൈനിക വിമാനത്തലാമ് പ്രസിഡന്റ് രാജ്യം വിട്ടത്. "അവരുടെ പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുകയും അവർ പ്രത്യേക വ്യോമസേനാ വിമാനത്തിൽ കയറുകയും ചെയ്തു," ഒരു ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു.
ഒരു വാണിജ്യ വിമാനത്തിൽ ദുബായിലേക്ക് പറക്കാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ബണ്ഡാരനായകെ ഇന്റർനാഷണലിലെ ജീവനക്കാർ വി ഐ പി സേവനങ്ങളിൽ നിന്ന് പിന്മാറുകയും എല്ലാ യാത്രക്കാരും പബ്ലിക് കൗണ്ടറുകൾ വഴി പോകണമെന്ന് നിർബന്ധിക്കുകയും ചെയ്യുകയായിരുന്നു. പൊതു പ്രതികരണങ്ങളെ ഭയന്ന് പ്രസിഡന്റും സംഘവും പാർട്ടി പതിവ് വഴികളിലൂടെ പോകാൻ വിമുഖത കാട്ടിയെന്നും തൽഫലമായി തിങ്കളാഴ്ച നാല് ഫ്ലൈറ്റുകൾ നിർത്തിവെക്കേണ്ടി വന്നെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.
കുപ്പായ കൈകള്‍ തെറുത്ത് കയറ്റി അനശ്വര; മഴയത്ത് കൂട്ടിനൊരു ചായയും-വൈറല്‍ ചിത്രങ്ങള്‍
ഏറ്റവും അടുത്തുള്ള അയൽരാജ്യമായ ഇന്ത്യയിൽ ലാൻഡ് ചെയ്യാനുള്ള ഒരു സൈനിക വിമാനത്തിനുള്ള അനുമതി ഉടനടി ലഭ്യമാവില്ലെന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ഒരു ഘട്ടത്തിൽ സംഘം കടൽ വഴി പലായനം ചെയ്യാനുള്ള ശ്രമവുമായി ചൊവ്വാഴ്ച നാവിക താവളത്തിലേക്ക് പോയിരുന്നതായും റിപ്പോർട്ടുണ്ട്. ഇതിനിടെ ഏപ്രിലിൽ ധനമന്ത്രി സ്ഥാനം രാജിവച്ച രാജപക്‌സെയുടെ ഇളയ സഹോദരൻ ബേസിലിന് എയർപോർട്ട് സ്റ്റാഫുമായുള്ള തർക്കത്തെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം നഷ്ടമാവുകുയം ചെയ്തിരുന്നു.
അതേസമയം, തന്റെ കുടുംബത്തിന് രാജ്യത്ത് നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സാധിക്കുന്നത് വരെ പ്രസിഡന്റ് രാജിവെക്കില്ലെന്ന് സൂചന നൽകിയതായും റിപ്പോർട്ടുണ്ട്. പ്രതിപക്ഷവുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഈ നിർദ്ദേശം അംഗീകരിക്കാൻ ഒരു പാർട്ടിയും തയ്യാറായിട്ടില്ലെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. മൂന്ന് ദിവസം മുമ്പ് പ്രസിഡന്റ് സ്പീക്കറുമായി സംസാരിച്ച് ബുധനാഴ്ച രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ 40 മണിക്കൂറിനുള്ളിൽ, ബുധനാഴ്ചത്തെ രാജിയെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല.












Click it and Unblock the Notifications