ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പരാജയപ്പെട്ടു; 28 വയസിനിടെ ഒമ്പത് കുഞ്ഞുങ്ങളെ പ്രസവിച്ച് സ്ത്രീ, വൈറല്‍
ഹൈസ്കൂളില്‍ പഠിക്കുമ്പോളാണ് കോറ, ആന്ദ്രേയെ കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയം വിവാഹത്തിലേക്ക് വഴിമാറുകയായിരുന്നു

ഒരു സ്ത്രീയുടെ ശരീരത്തില്‍ സംഭവിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ് ഗര്‍ഭകാലം എന്ന് പറയേണ്ടതില്ലല്ലോ. ഗര്‍ഭകാലത്തിന് മുന്‍പ് തന്നെ എല്ലാ സ്ത്രീകളും പങ്കാളിയുമായി ചേര്‍ന്ന് ശാരീരികവും മാനസികവുമായ മുന്നൊരുക്കം നടത്താറുണ്ട്. ഈ മുന്നൊരുക്കം സ്ത്രീകള്‍ക്ക് ഏറെ സുരക്ഷിതമാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പൊതുവെ സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിനുള്ള പ്രായമായി കണക്കാക്കുന്നത് 20 കളുടെ മധ്യത്തിലും അവസാനത്തിലുമാണ്.
എന്നാല്‍ കോറ ഡ്യൂക്ക് എന്ന സ്ത്രീ തനിക്ക് 30 വയസാകുന്നതിന് മുന്‍പ് പ്രസവിച്ചത് ഒമ്പത് കുട്ടികളെയാണ്. ഒമ്പതാമത്തെ കുഞ്ഞിനെ കോറ ഡ്യൂക്ക് പ്രസവിക്കുമ്പോള്‍ 28 വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 39 വയസുള്ള കോറ ഡ്യൂക്ക് 12 വര്‍ഷം മുന്‍പ് വരെ താന്‍ എല്ലാ വര്‍ഷവും ഗര്‍ഭിണിയായിരുന്നു എന്നാണ് പറയുന്നത്. 2001 ല്‍ തന്റെ 17-ാം വയസില്‍ ആയിരുന്നു കോറ ഡ്യൂക്ക് ആദ്യ കുഞ്ഞിന് ജന്മം നല്‍കുന്നത്.
അതിന് ശേഷം 2012 ല്‍ ആണ് കോറ ഡ്യൂക്ക് അവസാന കുഞ്ഞിന് ജന്മം നല്‍കിയത്. ഒമ്പത് പേരെ പ്രസവിച്ചെങ്കിലും എട്ട് പേര് മാത്രമെ കോറ ഡ്യൂക്കിനും ഭര്‍ത്താവ് ആേ്രന്ദ ഡ്യൂക്കിനും ഒപ്പമുള്ളൂ. മൂന്നാമത്ത കുഞ്ഞ് ജനിച്ച് ഏഴു ദിവസം പ്രായമുള്ളപ്പോള്‍ തന്നെ അസുഖം ബാധിച്ച് മരിച്ചു. തന്റെ ഹൈസ്കൂള്‍ പഠനകാലത്താണ് കോറ, സീനിയറായ ആന്ദ്രേയെ കണ്ടുമുട്ടുന്നത്.
ചെറിയ പ്രായത്തില്‍ വിവാഹവും കഴിഞ്ഞു. ഏലിയാ (21), ഷീന (20), ഷാന്‍ (17) കെയ്റോ (16), സയ (14), അവി (13), റൊമാനി (12), തഹ്ജ് (10) എന്നിവരാണ് ഡ്യൂക്ക് ദമ്പതികളുടെ മക്കള്‍. അതേസമയം ഒമ്പത് കുട്ടികള്‍ വേണം എന്ന് താനോ ഭര്‍ത്താവോ തീരുമാനിച്ചിരുന്നില്ല എന്നാണ് കോറ ഡ്യൂക്ക് പറയുന്നത്.
പലപ്പോഴും ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ പരാജയപ്പെട്ടതിനാലാണ് ഇത് സംഭവിച്ചത് എന്നാണ് കോറ ഡ്യൂക്ക് പറയുന്നത്. എങ്കിലും ലാസ് വെഗാസില്‍ ഇപ്പോള്‍ എട്ട് കുട്ടികള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷകരമായ ജീവിതം നയിച്ച് വരികയാണ് എന്നും കോറ ഡ്യൂക്ക് കൂട്ടിച്ചേര്‍ത്തു.
Money Tips: എങ്ങനെ പെട്ടെന്ന് സമ്പന്നനാകാം.. അതും നേരായ മാര്‍ഗത്തില്‍?
ഒമ്പത് പേരെ എങ്ങനെ വളര്‍ത്തുന്നു എന്ന ചോദ്യത്തിന് എല്ലാം മാനേജ് ചെയ്ത് പോകുന്നു എന്നാണ് കോറ ഡ്യൂക്ക് മറുപടി പറയുന്നത്. ഒമ്പതാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം ട്യൂബല്‍ ലിഗേഷന് എന്ന സ്ഥിരമായ ഗര്‍ഭനിരോധന മാര്‍ഗം സ്വീകരിച്ചു എന്നും കോറ കൂട്ടിച്ചേര്‍ത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications