എക്‌സന്‍ഷറും പിരിച്ചുവിടല്‍ വഴിയിലേക്ക്; 19000 പേരെ പുറത്താക്കും, കാരണം പറഞ്ഞത് ഇങ്ങനെ
ലണ്ടന്‍: ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് കമ്പനി എക്‌സഞ്ചറും പിരിച്ചുവിടലിന് ഒരുങ്ങുന്നു. 19000 ജീവനക്കാരെയാണ് കമ്പനി പുറക്കാക്കുക. സോഫ്റ്റ് വെയര്‍ സംബന്ധമായ സൊലൂഷ്യന്‍സിന് പേരുകേട്ട കമ്പനിയാണ് എക്‌സഞ്ചര്‍. കമ്പനിയിലെ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ഇത്രയും പേരെ പുറത്താക്കാന്‍ ഒരുങ്ങുന്നത്. ആഗോള തലത്തില്‍ കമ്പനിയുടെ 2.5 ശതമാനത്തെ മാത്രമാണ് ഇത് ബാധിക്കുക. എന്നാല്‍ മറ്റ് കമ്പനികളെ അപേക്ഷിച്ച് എക്‌സഞ്ചറിലെ പിരിച്ചുവിടപ്പെട്ട ആളുകളുടെ എണ്ണം വളരെ കൂടുതലാണ്.
ഗൂഗിള്‍ നേരത്തെ 12000 ജീവനക്കാരെ നേരത്തെ പുറത്താക്കിയിരുന്നു. ട്വിറ്റര്‍ 4000, മൈക്രോസോഫ്റ്റ് 10000, എന്നിങ്ങനെയാണ് പുറത്താക്കിയവരുടെ കണക്ക്. അതേസമയം ഇന്ത്യയിലെ ജീവനക്കാരെ ഇത് എങ്ങനെ ബാധിക്കുമെന്ന് മാത്രം വ്യക്തമല്ല. അതേസമയം എക്‌സഞ്ചറിന്റെ ജീവനക്കാരില്‍ 40 ശതമാനം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലാണ്. പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 18 മാസങ്ങള്‍ എടുക്കുമെന്നാണ് എക്‌സ്ചഞ്ചര്‍ നല്‍കുന്ന സൂചന. ഈ വര്‍ഷം ഫെബ്രുവരി 28ന് എക്‌സഞ്ചറിന്റെ മൊത്തം തൊഴിലാളികളുടെ എണ്ണം 7,38000 ആയി ഉയര്‍ന്നിരുന്നു. 2022 ഫെബ്രുവരി 28ന് ഇത് 6,99000 ആയിരുന്നു.

അടുത്ത പതിനെട്ട് മാസത്തിനുള്ളില്‍ ചെലവ് ചുരുക്കല്‍ നടക്കും. അതിന്റെ ഭാഗമായി 19000ത്തോളം പേരെ പിരിച്ചുവിടുമെന്നും കമ്പനി വ്യക്തമാക്കി. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക സാഹചര്യം മോശമായതിനെ തുടര്‍ന്ന് ബാധിക്കപ്പെട്ടിരിക്കുകയാണ്. മാക്രോ ഇക്കണോമിക് സാഹര്യങ്ങളാണ് പ്രശ്‌നത്തില്‍ നില്‍ക്കുന്നത്.
പല മാര്‍ക്കറ്റുകളിലും സാമ്പത്തികവും-രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ ബാധിക്കപ്പെട്ട് നില്‍ക്കുകയാണ്. അതുകൊണ്ടുള്ള അനിശ്ചിതത്വങ്ങള്‍ ഇപ്പോഴുണ്ട്. അത് ഞങ്ങളുടെ ബിസിനസിനെ ബാധിച്ചിരിക്കുകയാണ്. ശമ്പള വര്‍ധനവും, വിദേശ കറന്‍സിയിലെ വിനിമയനിരക്കിലെ പ്രശ്‌നങ്ങളും ബാധിക്കപ്പെട്ടിട്ടുണ്ടെന്ന് എക്‌സഞ്ചര്‍ പറഞ്ഞു.
കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം
സാഹചര്യം വളരെ മോശമായിട്ടും, എക്‌സഞ്ചര്‍ വളര്‍ച്ച രേഖപ്പെടുത്തിയെന്ന് കമ്പനി അവകാശപ്പെട്ടു. 15.8 മില്യണിന്റെ വരുമാനം കമ്പനി സ്വന്തമാക്കി. അഞ്ച് ശതമാനം വളര്‍ച്ച അമേരിക്കന്‍ ഡോളറിലും, 9 ശതമാനം വളര്‍ച്ച പ്രാദേശിക മാര്‍ക്കറ്റിലും രേഖപ്പെടുത്തി. കമ്പനി എട്ട് മുതല്‍ 10 ശതമാനം വരെയാണ് കമ്പനി ഇപ്പോള്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നു. നേരത്തെ 11 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും എക്‌സഞ്ചര്‍ പറഞ്ഞു.












Click it and Unblock the Notifications