Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന്റെ ഭീഷണി, എല്ലാം മറക്കണം ഇല്ലെങ്കില്‍ കൊന്ന് കളയും! പോണ്‍താരത്തിന്‍റെ വെളിപ്പെടുത്തല്‍!

2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 16 ദിവസം മുമ്പാണ് താന്‍ ട്രംപുമായി കരാറിലെത്തിയതെന്ന് സ്‌റ്റോമ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നീലച്ചിത്ര നടി സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം നിത്യേന വഷളായി കൊണ്ടിരിക്കുകയാണ്. കോടതിയിലെ കേസ് ഒരു വശത്ത് നടക്കുമ്പോള്‍ ട്രംപിനെതിരെ ഗുരുതരമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സ്റ്റോമി. ട്രംപിന്റെ ഗുണ്ടകള്‍ തന്നെ കാണാന്‍ വന്നെന്നും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്റ്റോമി പറയുന്നു. ഈ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമാണ് ഉണ്ടായിരിക്കുന്നത്.

എന്നാല്‍ നേരത്തെ ഇരുവരും തമ്മിലുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ 1,30000 ഡോളര്‍ നല്‍കിയെന്ന് ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് ഇപ്പോഴും കത്തിനില്‍ക്കുന്നുണ്ട്. ട്രംപ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സ്വകാര്യ അഭിഭാഷകന്‍ മൈക്കല്‍ കോഹെന്‍ ശരിക്കും കുടുങ്ങിയിരിക്കുകയാണ്. കോടതിയില്‍ പണം നല്‍കിയിട്ടില്ലെന്നും ട്രംപ് പറഞ്ഞിട്ടില്ല.

തന്നെ നിശബ്ദയാക്കാന്‍ നീക്കം

തന്നെ നിശബ്ദയാക്കാന്‍ നീക്കം

ട്രംപിനെതിരായ ആരോപണങ്ങള്‍ പുറത്തുവിടും എന്ന് പറഞ്ഞത് മുതല്‍ തന്നെ ഭീഷണിപ്പെടുത്താനും കൊല്ലാനും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സ്റ്റോമി പറയുന്നു. അതുകൊണ്ട് തന്നെ വളരെ പേടിച്ചാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഒരു ചാനല്‍ പരിപാടിയിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 16 ദിവസം മുമ്പാണ് താന്‍ ട്രംപുമായി കരാറിലെത്തിയത്. ഇക്കാര്യം താന്‍ വെളിപ്പെടുത്തുമെന്ന് കരുതിയത് കൊണ്ടാണ് ട്രംപ് കരാറുമായി എത്താന്‍ കാരണമെന്ന് സ്‌റ്റോമി പറയുന്നു. എന്നാല്‍ ഇതിന് ശേഷം തനിക്ക് സ്വസ്ഥ ഉണ്ടായിട്ടില്ല. പലരും തന്നെ നിരീക്ഷിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്. ട്രംപിന് അധികാരം കിട്ടിയതോടെ തന്റെ ജീവന്‍ തന്നെ ഭീഷണിയിലാണ്. ഈ രാജ്യത്ത് ജീവിക്കാന്‍ തന്നെ ഭയം തോന്നുന്നുവെന്ന് സ്‌റ്റോമി പറഞ്ഞു.

ട്രംപിന്റെ ഗുണ്ടകള്‍

ട്രംപിന്റെ ഗുണ്ടകള്‍

2006ല്‍ ട്രംപുമായുണ്ടായ ലൈംഗിക ബന്ധം ഒരിക്കലും രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ലായിരുന്നു. എന്നാല്‍ 2011ല്‍ ഇക്കാര്യം താനൊരു മാഗസിന് വേണ്ടി വെളിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിനായി 15000 ഡോളറും വാങ്ങിയിരുന്നു. എന്നാല്‍ പിന്നീടുണ്ടായത് ഭയപ്പെടുത്തുന്നുവെന്ന് സ്റ്റോമി പറയുന്നു. താന്‍ മകളുമൊത്ത് ഫിറ്റ്‌നസ് ക്ലാസിന് പോകാനൊരുങ്ങവേ ഒരാള്‍ തന്നെ തേടി വന്നു. എന്നിട്ട് പറഞ്ഞു ട്രംപിനെ വെറു വിടണമെന്ന്. നിങ്ങള്‍ തമ്മില്‍ നടന്ന കാര്യങ്ങള്‍ മറക്കണം എന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് തന്റെ മകളെ നോക്കി അയാള്‍ പറഞ്ഞു, മകള്‍ സുന്ദരിക്കുട്ടിയാണ്, അവളുടെ അമ്മയ്‌ക്കെന്തെങ്കിലും സംഭവിച്ചാല്‍ അത് വലിയ മോശമാകും എന്ന്. ഇത് തന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഫിറ്റ്‌നസ് ക്ലാസിലെത്തിയിട്ടും തന്റെ കൈകകാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. പ്രത്യക്ഷമായ ഭീഷണിയായിട്ടാണ് ഇതിനെ കാണുന്നതെന്നും സ്റ്റോമി പറഞ്ഞു.

മകളെ പോലെ...

മകളെ പോലെ...

ട്രംപിന് എപ്പോഴും അദ്ദേഹത്തെ കുറിച്ച് സംസാരിക്കാനാണ് നേരമുള്ളതെന്ന് സ്‌റ്റോമി പറയുന്നു. 2006ല്‍ കണ്ടുമുട്ടിയപ്പോള്‍ താനും ട്രംപും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഒരിക്കല്‍ മാത്രം നടന്ന കാര്യമാണ് അതെന്ന് അവര്‍ പറഞ്ഞു. താന്‍ മകളെ പോലെയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. അന്ന് കാണുമ്പോള്‍ ട്രംപ് വളരെ വ്യത്യസ്തനായ വ്യക്തിയായിരുന്നു. എന്നാല്‍ അദ്ദേഹത്തോട് ഒട്ടും ആകര്‍ഷണം തോന്നിയിരുന്നില്ല. കാരണം ട്രംപ് 60കാരനും താന്‍ 27കാരിയുമായിരുന്നു. എന്നാല്‍ താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് പറയാന്‍ സാധിക്കില്ല. കാരണം പരസ്പരം സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് സ്റ്റോമി വ്യക്തമാക്കി. ഇതിന് ശേഷവും ട്രംപുമായി നല്ല ബന്ധത്തിലായിരുന്നു. ട്രംപ് അവതാരകനായ റിയാലിറ്റി ഷോയില്‍ തന്നെയും ഉള്‍പ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും അതുകൊണ്ടാണ് അദ്ദേഹവുമായി അടുപ്പം പുലര്‍ത്തിയതെന്നും സ്റ്റോമി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+