Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തില്‍ മലയാളികള്‍ക്ക് ജീവപര്യന്തം; യുവതിയെ കഴുത്ത് ഞെരിച്ചു കൊന്നു, കീഴ്‌ക്കോടതി കനിഞ്ഞിട്ടും

കുവൈത്ത് സിറ്റി: ഫിലിപ്പൈന്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കുവൈത്തില്‍ മൂന്ന് മലയാളികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കീഴ്‌ക്കോടതികള്‍ നേരത്തെ വെറുതെവിട്ടവരെയാണ് സുപ്രീംകോടതി ശിക്ഷിച്ചിരിക്കുന്നത്. മൂന്നു പേരും കോഴിക്കോട് ജില്ലക്കാരാണ്.

പണമിടപാടുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നത്. യുവതി താസമസിച്ചിരുന്ന ഫ്‌ളാറ്റില്‍ തീപ്പിടുത്തമുണ്ടായിരുന്നു. തെളിവ് നശിപ്പിക്കാന്‍ ഫ്‌ളാറ്റിന് തീ കൊടുത്തതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കുവൈത്ത് പോലീസിന്റെ അന്വേഷണത്തിലാണ് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞത്. കീഴ്‌ക്കോടതി വെറുതെവിട്ടതിനെ തുടര്‍ന്ന് മൂന്നുപേരും കുവൈത്തില്‍ നിന്നു പുറത്തുകടന്നിരുന്നു. സംഭവത്തിന്റെ വിശദീകരണം ഇങ്ങനെ....

ശിക്ഷിക്കപ്പെട്ടവര്‍ ഇവര്‍

ശിക്ഷിക്കപ്പെട്ടവര്‍ ഇവര്‍

ഫിലിപ്പൈന്‍ യുവതിയെ കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് കുവൈത്ത് പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കോഴിക്കോട് താമരശേരി സ്വദേശി അജിത്ത് അഗസ്റ്റിന്‍, ബാലുശേരി സ്വദേശി തുഫൈല്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ് എന്നിവരെയാണ് സുപ്രീംകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.

സംഭവം നടന്നത്

സംഭവം നടന്നത്

2014ലാണ് കൊലപാതകം നടന്നത്. ഫ്‌ളാറ്റില്‍ തീപ്പിടുത്തമുണ്ടായി ഫിലിപ്പൈന്‍ യുവതി മരിക്കുകയായിരുന്നു. സ്വാഭാവിക മരണമാണിതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മൃതദേഹ പരിശോധന നടത്തിയപ്പോഴാണ് യുവതി തീപ്പൊള്ളലേറ്റല്ല മരിച്ചതെന്ന് ബോധ്യമായത്.

മലയാളികള്‍ കുടുങ്ങാന്‍ കാരണം

മലയാളികള്‍ കുടുങ്ങാന്‍ കാരണം

യുവതി ഏറെ നേരം മുമ്പ് മരിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഇതോടെയാണ് കേസ് വിശദമായി അന്വേഷിച്ചത്. സംഭവസ്ഥലത്ത് നിന്ന് സിവില്‍ ഐഡിയും ബാങ്ക് കാര്‍ഡും കണ്ടെടുത്തിരുന്നു. ഇതാണ് കോഴിക്കോട്ടുകാരായ മൂന്ന് പേരിലേക്ക് അന്വേഷണമെത്താന്‍ കാരണം.

കൊലപാതകത്തിലേക്ക് എത്തിച്ചത്

കൊലപാതകത്തിലേക്ക് എത്തിച്ചത്

കുവൈത്തില്‍ ബേക്കറി ജോലിക്കാരാണ് ശിക്ഷിക്കപ്പെട്ട മൂന്ന് പേരും. പണം പശിലയ്ക്ക് കൊടുത്തിരുന്ന യുവതിയാണ് മരിച്ചത്. യുവതിയില്‍ നിന്ന് അജിത്ത് വന്‍തുക കൈപ്പറ്റിയിരുന്നുവത്രെ. ഇത്് തിരിച്ചുചോദിച്ചതും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന് പോലീസ് പറയുന്നു.

ഫ്‌ളാറ്റിന് തീവച്ചു

ഫ്‌ളാറ്റിന് തീവച്ചു

പണം തിരിച്ചുകൊടുക്കാതിരിക്കാന്‍ വേണ്ടിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. യുവതിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതത്രെ. ശേഷം തെളിവ് നശിപ്പിക്കാന്‍ വേണ്ടി ഫ്‌ളാറ്റിന് മൂന്ന് പേരും ചേര്‍ന്ന് തീവയ്ക്കുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

കേസിന്റെ നടപടികള്‍ ഇങ്ങനെ

കേസിന്റെ നടപടികള്‍ ഇങ്ങനെ

കൊലപാതകം നടത്തിയത് മലയാളികളായ മൂന്ന് പേരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കണ്ട് ക്രിമിനല്‍ കോടതി പ്രതികളെ വെറുതെവിട്ടിരുന്നു. അപ്പീല്‍ കോടതിയും സമാനമായ വിധി തന്നെയാണ് പുറപ്പെടുവിച്ചത്. എന്നാല്‍ സുപ്രീംകോടതിയാണ് ഇപ്പോള്‍ ജീവപര്യന്തം വിധിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+