ലിങ്ക്ഡിന്‍ പിരിച്ചുവിടല്‍ ആരംഭിച്ചു; നിരവധി പേര്‍ക്ക് ജോലി നഷ്ടമാകും
മെക്രോസോഫ്റ്റ് പതിനായിരം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. അതേസമയം ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം കമ്പനി ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.

ലണ്ടന്‍: ഗൂഗിളിന് പിന്നാലെ ലിങ്ക്ഡിനിലും കൂട്ടപിരിച്ചുവിടല്‍. തിങ്കളാഴ്ച്ചയാണ് പിരിച്ചുവിടല്‍ ആരംഭിച്ചത്. മൈക്രോസോഫ്റ്റിന്റെ കൈവശമുള്ള കമ്പനിയാണിത്. നേരത്തെ തങ്ങള്‍ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് തുടര്‍ച്ചയായി പറഞ്ഞിരുന്നു ലിങ്ക്ഡിന്‍. എന്നാല്‍ പുതിയ ജീവനക്കാരെ നിയമിക്കുന്നത് കമ്പനി മരവിപ്പിച്ചിരുന്നു.
മൈക്രോസോഫ്റ്റിന്റെ പിരിച്ചുവിടലിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍. മൈക്രോസോഫ്റ്റ് പതിനായിരം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. അതേസമയം ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം കമ്പനി ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. കമ്പനി സിഇഒ റയാന് റോസ്ലാന്‍സ്കി പറയുന്നതും പിരിച്ചുവിടല്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നാണ്.

അതേസമയം പിരിച്ചുവിടലിന് മൈക്രോസോഫ്റ്റ് അനുമതി നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആഗോള തലത്തില്‍ ഉണ്ടായ പ്രതിസന്ധികളെ തുടര്‍ന്ന് ടെക് മേഖല ഒന്നാകെ താളം തെറ്റിയിരിക്കുകയാണ്. അതാണ് നിരവധി പേരെ പറഞ്ഞുവിടാന്‍ കാരണം.
നിരവധി ജീവനക്കാര്‍ക്ക് പിരിച്ചുവിടലിനുള്ള പിങ്ക് നോട്ടീസ് നല്കി കഴിഞ്ഞുവെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു. എന്നാല്‍ എത്ര പേരെയാണ് ലിങ്ക്ഡിനില്‍ നിന്ന് എത്ര പേരെയാണ് കമ്പനി പുറത്താക്കുന്നതെന്ന് മാത്രം വ്യക്തമല്ല.
ലിങ്ക്ഡിനിലെ സീനിയര്‍ മാനേജറായ മെലാനി ക്വാന്ഡറ്റിന് ജോലി നഷ്ടമായിട്ടുണ്ട്. അവര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടാലന്റ് അക്വിസിഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സീനിയര്‍ മാനേജററാണ് ഇവര്‍.
5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
25 വര്‍ഷത്തെ കരിയറിന് ഇടയില്‍ തനിക്കൊരിക്കലും ജോലി നഷ്ടപ്പെട്ടിരുന്നില്ല. അതിലേറെ നിരാശയുണ്ടാക്കുന്നത് കമ്പനിയില്‍ നിന്ന് ലഭിച്ച തീര്‍ത്തും ചെറിയ ആനുകൂല്യങ്ങള്‍ കാരണമാണ്. വളരെ ചെറിയ നഷ്ടപരിഹാര തുകയാണ് കമ്പനി ഓഫര്‍ ചെയ്തിരിക്കുന്നത്.
ജോലി നഷ്ടപ്പെട്ട എല്ലാവരുടെയും ജീവിതം വളരെ മോശമാക്കിയ തീരുമാനമായിരുന്നു ഇത്. ഇനിയൊരു കമ്പനിയെ താന്‍ വിശ്വസിക്കണമെങ്കില്‍ ഒരുപാട് കാലമെടുക്കുമെന്നും മെലാനി പറഞ്ഞു.
താന്‍ ലിങ്ക്ഡിന്‍ വേണ്ടി വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന, ഏറ്റവും മികച്ച ഫലമുണ്ടാക്കുന്ന ടീമിനെയാണ് വാര്‍ത്തെടുത്തത്. പലപ്പോഴും ടീമിന്റെ ടാര്‍ഗറ്റിന് മുകളില്‍ അവര്‍ നേട്ടമുണ്ടാക്കിയിരുന്നു. പല കാറ്റഗറികളിലും അവര്‍ മുന്നിലുണ്ടായിരുന്നു.
ലിങ്ക്ഡിനിലെ പോസ്റ്റര്‍ ചൈല്‍ഡ് ആയിട്ടാണ് എന്നെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അതൊന്നും പിരിച്ചുവിടുന്നതിന് മുമ്പ് പരിഗണിക്കപ്പെട്ടിട്ടില്ല. താന്‍ ഷോക്കായി പോയിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications