Get Updates
Get notified of breaking news, exclusive insights, and must-see stories!

റിഷി സുനാക്കിന്റെ മോഹം നടക്കില്ല; ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ലണ്ടന്‍: ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകാനുള്ള പോരാട്ടം രണ്ട് പേരിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ വംശജനായ റിഷി സുനാക് വന്‍ തിരിച്ചടി നേരിടുമെന്ന് സൂചന. അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് എത്തുമെന്നാണ് സൂചന. ഇവര്‍ തന്നെ കണ്‍സര്‍വേറ്റിയുടെ നേതാവുമാകും. ബോറിസ് ജോണ്‍സന്റെ ശക്തമായ പിന്തുണ ഇവര്‍ക്കുണ്ടെന്നാണ് സൂചന.

1

രാഷ്ട്രീയമായ വന്‍ പ്രതിച്ഛായാ മാറ്റത്തിന് കൂടിയാണ് ലിസ് ട്രസ് ഒരുങ്ങുന്നത്. ബ്രിട്ടന്‍ യൂറോപ്പ്യന്‍ യൂണിയനില്‍ തന്നെ തുടരാനായി ക്യാമ്പയിന്‍ ചെയ്തവരില്‍ പ്രമുഖയായിരുന്നു വിദേശകാര്യ സെക്രട്ടറി കൂടിയായ ലിസ് ട്രസ്. അതേസമയം വോട്ടെടുപ്പ് ഫലം മറ്റൊന്നായിരുന്നു.

തന്റെ മാതാപിതാക്കള്‍ ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നുവെന്ന് ലിസ് ട്രസ് പറയുന്നു. അതുകൊണ്ട് തന്നെ താന്‍ വളരെ മുമ്പേ തന്നെ രാഷ്ട്രീയ യാത്ര തുടങ്ങിയിരുന്നുവെന്ന് ലിസ് ട്രസ് പറഞ്ഞു. ബ്രെക്‌സിറ്റിന്റെ കാര്യത്തില്‍ തനിക്ക് പിഴച്ച് പോയതായും അവര്‍ പറഞ്ഞു. ഇനി ലിസ് ട്രസ്സിന് മുന്നിലുള്ളത് ഒറ്റ റൗണ്ട് വോട്ടാണ്. റിഷി സുനാക് മാത്രമാണ് അവര്‍ക്ക് മുന്നിലുള്ളത്.

റിഷി ഒഴിച്ച് ബാക്കി ആര് പ്രധാനമന്ത്രിയായാലും തനിക്ക് പ്രശ്‌നങ്ങളില്ലെന്ന് നേരത്തെ ബോറിസ് ജോണ്‍സന്‍ കണ്‍സര്‍വേറ്റീവ് എംപിമാരെ അറിയിച്ചിരുന്നു. ഇത് റിഷി സുനാകിന് തിരിച്ചടിയാവുമെന്നാണ് സൂചന. പക്ഷേ വോട്ടെടുപ്പില്‍ വളരെ മുന്നിലാണ് റിഷി.

ബോറിസ് ജോണ്‍സന്റെ രാജിക്ക് പ്രധാന കാരണമായത് സര്‍ക്കാരില്‍ നിന്ന് റിഷി സുനാക് രാജിവെച്ചതായിരുന്നു. അതിന് ശേഷം പല മന്ത്രിമാരും തുടരെ രാജിവെച്ചു. ഇതോടെ സമ്മര്‍ദം ശക്തമാവുകയും ബോറിസ് ജോണ്‍സന്‍ രാജിവെക്കാന്‍ നിര്‍ബന്ധിതമാവുകയുമായിരുന്നു. അതിലുള്ള അതൃപ്തി അദ്ദേഹത്തിനുണ്ട്.

നേരത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എംപിമാരുടെ യോഗം വിളിച്ച് സുനാക്കിന് വോട്ട് ചെയ്യരുതെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ട്രസ്സിന്റെ പേരാണ് ഇപ്പോള്‍ ഫേവറിറ്റ്. പാര്‍ട്ടിയുടെ അടിത്തട്ടിലുള്ള വോട്ട് മുതല്‍ ലിസ് ട്രസ്സിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി വോട്ടുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

സൗജന്യ വിപണി, കുറഞ്ഞ നികുതി, എന്നിവ ട്രസ്സ് ഉറപ്പ് നല്‍കിയിട്ടുണ്ട്. സാധാരണ ബ്രിട്ടീഷ് ജനതയുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ക്കാണ് അവര്‍ താല്‍പര്യപ്പെടുന്നത്. ബ്രെക്‌സിറ്റേഴ്‌സില്‍ അവര്‍ക്ക് വലിയ പിന്തുണ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. തന്റെ ഇമേജ് വലുതാക്കാന്‍ വളരെ സൂക്ഷ്മമായി അവര്‍ പ്രവര്‍ത്തിച്ചിരുന്നു.

നിത്യ മേനോന്‍ വിവാഹിതയാവുന്നു? വരന്‍ മലയാളത്തിലെ സൂപ്പര്‍ താരം, നടിയുടെ ചിത്രങ്ങൾ കാണാം

ഫിസ് വിത്ത് ലിസ് എന്ന പരിപാടിയെല്ലാം ഹിറ്റായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ പ്രചാരണങ്ങളും ക്ലിക്കായി. റിഷി സുനാകിന്റെ ടീമിനെ ചൊടിപ്പിച്ചതും ഇതേ കാര്യങ്ങളാണ്. ജോണ്‍സനോട് കൂറ് പ്രഖ്യാപിച്ചവരാണ് ട്രസ്സ്. മാര്‍ഗരറ്റ് താച്ചറുമായി താരതമ്യവും അവര്‍ നടത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+