Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ജോലി അന്വേഷിക്കുകയാണോ..? ഈ 10 ജോലി ഒരിക്കലും തെരഞ്ഞെടുക്കരുത്.. കാരണം ഇതാ

ജോലി എന്നത് കേവലം വര്‍ത്തമാനകാലത്തില്‍ മാത്രം ജീവിക്കുന്നതിന് വേണ്ട ഉപാധിയല്ല. ജോലിയില്‍ നിന്ന് വിരമിച്ച് കഴിഞ്ഞാലും നിങ്ങള്‍ക്ക് ആ ജോലിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നു എങ്കില്‍ മാത്രമെ വിശ്രമജീവിതം ആനന്ദകരമാക്കാന്‍ സാധിക്കൂ. ലോകത്തെമ്പാടും നിരവധിയായി ജോലികള്‍ ഉണ്ട്. കോടിക്കണക്കിന് പേരാണ് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നത്.

എല്ലാ ജോലിക്കും അതിന്റേതായ മഹത്വമുണ്ടെങ്കിലും റിട്ടയര്‍മെന്റ് ജീവിതത്തില്‍ ആനുകൂല്യം ലഭിക്കുന്നതല്ല എല്ലാ ജോലികളും. ജോലിയില്‍ നിന്ന് 65 വയസിന് മുമ്പ് വിരമിക്കാന്‍ കഴിയുമോ എന്നത് തീരുമാനിക്കുന്നത് നിങ്ങള്‍ സ്വയം തിരഞ്ഞെടുത്ത കരിയര്‍ ആണ് എന്ന് സാരം. അതിനാല്‍ തന്നെ ഈ മാനദണ്ഡം അടിസ്ഥാനമാക്കി ഏതൊക്കെ ജോലികളാണ് നിങ്ങളുടെ റിട്ടയര്‍മെന്റ് ജീവിതം നല്ലതും മോശവും ആക്കുന്ന ജോലികള്‍ എന്ന് നമുക്ക് പരിശോധിക്കാം.

job

റിട്ടയര്‍മെന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ ഇത് സംബന്ധിച്ച ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ജോലിയുടെ ശമ്പളം മുതല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍, ഭാവിയിലെ തൊഴിലവസരങ്ങള്‍, ചെറുപ്രായത്തില്‍ തന്നെ തൊഴിലില്‍ നിന്ന് പുറത്തുപോകാനുള്ള മികച്ച അവസരം ഏതൊക്കെ തൊഴിലുകള്‍ നിങ്ങള്‍ക്ക് നല്‍കും എന്ന് നിര്‍ണ്ണയിക്കാന്‍ ആണ് പഠനം നടത്തിയത്.

ഇത് പ്രകാരം നേരത്തെ വിരമിക്കണമെങ്കില്‍ താഴെയുള്ള കരിയറുകളാണ് ഏറ്റവും മികച്ചതും മോശവുമായ ജോലികള്‍ എന്നാണ് റിട്ടയര്‍മെന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് നടത്തിയ പഠനത്തില്‍ പറയുന്നത്. സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍മാര്‍, നഴ്‌സ്, ജനറല്‍ & ഓപ്പറേഷന്‍സ് മാനേജര്‍മാര്‍, അഭിഭാഷകര്‍, ഫിസിക്കല്‍ അസിസ്റ്റന്റുമാര്‍, പ്രീസ്‌കൂള്‍ അധ്യാപകര്‍, അക്കൗണ്ടന്റുമാരും ഓഡിറ്റര്‍മാരും എലിമെന്ററി, മിഡില്‍, ഹൈസ്‌കൂള്‍ അധ്യാപകര്‍, ആക്ച്വറികള്‍ എന്നിവയാണ് മികച്ച ജോലികള്‍.

നേരത്തെയുള്ള വിരമിക്കലിന് ഏറ്റവും മോശം ജോലികള്‍ എന്ന് പറയുന്നത് ബാര്‍ബര്‍, പുരോഹിതന്‍, സഹായികള്‍, വീട്ടുപകരണങ്ങള്‍ നന്നാക്കുന്നവര്‍, കീട നിയന്ത്രണ തൊഴിലാളികള്‍, ചര്‍മ്മസംരക്ഷണ വിദഗ്ധര്‍, ലാന്‍ഡ്സ്‌കേപ്പ് ആര്‍ക്കിടെക്റ്റുകള്‍, ജുഡീഷ്യല്‍ നിയമ ഗുമസ്തന്മാര്‍, അക്യുപങ്ചറിസ്റ്റുകള്‍, റീഹാബിലിറ്റേഷന്‍ കൗണ്‍സിലര്‍മാര്‍ എന്നിവയാണ് എന്നും പഠനത്തില്‍ പറയുന്നു.

ശരാശരി വാര്‍ഷിക ശമ്പളം 113720 ഡോളര്‍ ആയതിനാലാണ് വിരമിക്കുന്നതിനുള്ള ഏറ്റവും മികച്ച കരിയറുകളുടെ പട്ടികയില്‍ സോഫ്‌റ്റ്വെയര്‍ ഡെവലപര്‍മാര്‍ ഒന്നാമതെത്തിയത്. ഈ ജോലിക്ക് ബിരുദം ആണ് ആവശ്യം. കൂടാതെ പ്രതിവര്‍ഷം 143,400 പുതിയ തൊഴില്‍ അവസരങ്ങള്‍ ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നു. ഏറ്റവും മികച്ച തൊഴില്‍ വീക്ഷണമുള്ള മേഖലയാണ് നഴ്സിംദഗ്. ഇത് പ്രതിവര്‍ഷം 46% വളരുമെന്ന് പ്രതീക്ഷിക്കുന്നു.

കുറഞ്ഞ ശമ്പളം ആയിരുന്നിട്ടുകൂടി പ്രീസ്‌കൂള്‍ അധ്യാപകരും എലിമെന്ററി, മിഡില്‍, ഹൈസ്‌കൂള്‍ അധ്യാപകരും ആദ്യ പത്തില്‍ ഇടം നേടി. മറ്റ് മേഖലകളെ അപേക്ഷിച്ച് പെന്‍ഷന്‍ പോലുള്ള റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളിലേക്കുള്ള ഉയര്‍ന്ന സാധ്യത കാരണമാണ് ഇത് പട്ടികയില്‍ ഇടം നേടിയത് എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം നേരത്തെയുള്ള വിരമിക്കലിന് ഏറ്റവും മോശമായതായി റാങ്ക് ചെയ്യപ്പെട്ട പല ജോലികളും സേവന മേഖലയിലാണ്.

Tips for Typing Speed: ചറാപറാന്ന് വേഗത്തില്‍ ടൈപ്പ് ചെയ്യണോ.. ഇതാ ചില ട്രിക്കുകള്‍

സര്‍വേയില്‍ പങ്കെടുത്ത മുഴുവന്‍ സമയ തൊഴിലാളികളില്‍ ഏകദേശം 65% പേര്‍ റിട്ടയര്‍മെന്റിനായി കരുതി വെക്കുന്നതില്‍ പ്രതിസന്ധികളുണ്ട് എന്നാണ് പറയുന്നത്. അതേസമയം പ്രധാനമായും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് തങ്ങള്‍ കരിയര്‍ തിരഞ്ഞെടുത്തതെന്ന് സര്‍വെയില്‍ പങ്കെടുത്ത 11% തൊഴിലാളികള്‍ പറഞ്ഞതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതായാലും പുതിയ ജോലി അന്വേഷിക്കുന്നവര്‍ റിട്ടയര്‍മെന്റ് കാലത്തെ കൂടി പരിഗണിച്ച് വേണം ജോലി തിരഞ്ഞെടുക്കാന്‍ എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. സര്‍ക്കാര്‍ പദ്ധതികളെ മാത്രം ആശ്രയിച്ച് വിശ്രമജീവിതം നയിക്കുക പ്രയാസപ്പെടുത്തും എന്നും ഇത് കൃത്യത പാലിക്കാത്തതിനാല്‍ തന്നെ മുന്‍കാല ജോലികളില്‍ നിന്നുള്ള ആനുകൂല്യമായിരിക്കും നല്ലത് എന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+