ലോട്ടറിയടിച്ചത് കോടികള്‍.. അതോടെ ഓര്‍മ്മ നഷ്ടപ്പെട്ടു; പിന്നീട് സംഭവിച്ചത്..!!

ലോട്ടറി വിജയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ എപ്പോഴും കൗതുകം നിറഞ്ഞിട്ടുള്ളതാണ്. ലോകത്തിന്റെ വിവിധയിടങ്ങളിലെ ലോട്ടറി വിജയത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ നമുക്ക് മുന്നില്‍ എത്താറുണ്ട്. ഏറെ നാളായി ലോട്ടറി എടുത്തിട്ടും സമ്മാനം നേടാനാകാത്തവരും ആദ്യ ശ്രമത്തില്‍ തന്നെ ലോട്ടറി വിജയം തേടിയെത്തുന്നവരും ഇത്തരത്തില്‍ ഉണ്ട്. ലോട്ടറിയടിച്ചെന്ന് കേട്ടാല്‍ ബോധം പോകുന്നവരും നമുക്ക് മുന്നില്‍ എത്താറുണ്ട്.
അത്തരമൊരു സംഭവമാണ് ഇപ്പോള്‍ വിര്‍ജീനിയയിലും സംഭവിച്ചിരിക്കുന്നത്. ഒരു മുന്‍ അധ്യാപികക്കാണ് ലോട്ടറിയടിച്ച ഷോക്കില്‍ ഓര്‍മ്മ നഷ്ടപ്പെട്ടത്. സമ്മാനത്തുക കേട്ടാല്‍ നിങ്ങള്‍ക്കും ഒരുപക്ഷെ ബോധം പോയേക്കാം. കാരണം അത്രയേറെ വലിയ തുകയാണ് ഈ അധ്യാപികക്ക് ലോട്ടറിയിലൂടെ ഒറ്റ ദിവസം കൊണ്ട് ലഭിച്ചിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

ഇത്രയും പണം കിട്ടിയാല്‍ ആരുടേയും ബോധം പോകും
വിര്‍ജീനിയയിലെ ചെസാപീക്കില് നിന്നുള്ള യൂനിസ് സാമ്പിള്‍ എന്ന മുന്‍ അധ്യാപികയാണ് ഈ വാര്‍ത്തയിലെ ഭാഗ്യ നായിക. ഫെബ്രുവരിയിലെ വിര്‍ജീനിയ ലോട്ടറി നറുക്കെടുപ്പില്‍ ആണ് യൂനിസ് സാമ്പിളിനെ തേടി വമ്പന്‍ ഭാഗ്യം എത്തിയിരിക്കുന്നത്. 4 മില്യണ്‍ പൗണ്ടിന്റെ ലോട്ടോ ജാക്ക്പോട്ട് ആണ് യൂനിസ് സാമ്പിളിന് ലഭിച്ചത്. അതായത് ഏകദേശം 40 കോടി ഇന്ത്യന്‍ രൂപ (40,22,27,757)..!!

ഒന്നും ഓര്‍മയില്ല
Image Credit: Virgina Lottery
ഇത് കേള്‍ക്കുന്ന നമ്മുടെ തന്നെ ബോധം പോയില്ലെങ്കിലെ അത്ഭുതമുള്ളൂ. അപ്പോള്‍ പിന്നെ യഥാര്‍ത്ഥ സമ്മാനജേതാവിന്റെ കാര്യം പറയണോ. യൂനിസ് സാമ്പിളിനും ഇത് തന്നെയായിരുന്നു അവസ്ഥ. സമ്മാനം ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ തനിക്ക് കുറച്ച് നേരത്തേക്ക് ഒന്നും ഒാര്മയില്ലായിരുന്നു എന്നാണ് യൂനിസ് സാമ്പിള്‍ പറയുന്നത്. ഇപ്പോഴും ആ നിമിഷം എന്താണ് സംഭവിച്ചത് എന്ന് ഓര്‍ത്തെടുക്കാന്‍ തനിക്ക് സാധിക്കുന്നില്ല എന്ന് യൂനിസ് സാമ്പിള്‍ വ്യക്തമാക്കി.

സത്യത്തില്‍ ഷോക്കായി പോയി
എന്നാല്‍ പിന്നീട് ചിലതൊക്കെ മനസില്‍ തെളിഞ്ഞു. ലോട്ടറിയടിച്ചെന്ന് കേട്ടപ്പോള്‍ തന്നെ ഞെട്ടിപ്പോയി എന്ന് യൂനിസ് സാമ്പിള്‍ പറയുന്നു. ഞാന്‍ സ്തബ്ധയായി പോയി. വലിയ സന്തോഷം തോന്നിയിരുന്നു. നല്ല ആവേശത്തിലായിരുന്നു ഞാന്‍. എന്നാല്‍ പിന്നീട് നടന്നതിനെ കുറിച്ചൊന്നും പറയാന്‍ യൂനിസ് സാമ്പിളിന് സാധിക്കുന്നില്ല എന്നാണ് വിര്‍ജീനിയ ലോട്ടറി വക്താവ് പറയുന്നത്.
Vastu Tips For Money: കൈയിലെ പണം അകാരണമായി ചെലവാകുന്നോ..? വാസ്തുവിലുണ്ട് പരിഹാരം

നികുതി കൊടുക്കണം
യൂനിസ് സാമ്പിളിന് സമ്മാനത്തുക മുഴുവന്‍ സമ്മാനത്തുകയും 30 വര്‍ഷം കൊണ്ട് തവണകളായി സ്വീകരിക്കാനും അല്ലെങ്കില്‍ നികുതി കിഴിച്ചുള്ള തുക ഒറ്റത്തവണ സ്വീകരിക്കാനും ഉള്ള ഓപ്ഷന്‍സ് ആണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടാമത്തെ ഓപ്ഷന് ആണ് യൂനിസ് സാമ്പിള്‍ തെരഞ്ഞെടുത്തത്. ചെസാപീക്കിലെ 7-ഇലവന് സ്റ്റോറില്‍ നിന്നാണ് യുനിസ് സാമ്പിള്‍ വിജയിച്ച ടിക്കറ്റ് കരസ്ഥമാക്കിയത്.

മറ്റൊരു പ്രത്യേകത
ടിക്കറ്റിന് സമ്മാനം ലഭിച്ചതോടെ പ്രൈസ് മണിയില്‍ നിന്ന് 10000 ഡോളര്‍ ചെസാപീക്കിലെ 7-ഇലവന് സ്റ്റോറിന് കമ്മഷനായി ലഭിക്കും. വിര്‍ജീനിയ ലോട്ടറിയില്‍ നിന്നുള്ള ലാഭത്തിലെ ഭൂരിഭാഗവും സംസ്ഥാനത്തെ വിദ്യഭ്യാസ മേഖലയിലേക്കാണ് പോകുന്നത് എന്നതിനാല്‍ മുന്‍ അധ്യാപിക കൂടിയായ യൂനിസ് സാമ്പിളിന്റെ വിജയത്തെ കൂടുതല്‍ സവിശേഷമാക്കുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications