ലോട്ടറിയെടുക്കാന്‍ താല്‍പര്യമില്ല, ആരോ പറഞ്ഞ് കേട്ട് യുവാവ് ടിക്കറ്റെടുത്തു, അടിച്ചതോ മെഗാ ബംപര്‍
വാഷിംഗ്ടണ്‍: ലോട്ടറി അടിക്കുക എന്ന് പറഞ്ഞാല്‍ തന്നെ മഹാഭാഗ്യമാണ്. അത് എപ്പോഴാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതെന്ന് പറയാന്‍ പറ്റില്ല. അതിലുപരി നല്ല ക്ഷമയും ലോട്ടറിയില്‍ വിശ്വാസവും ഉണ്ടായിരിക്കണം. എന്നാലേ കാര്യമുള്ളൂ. ഇല്ലെങ്കില്‍ ക്ഷമയില്ലാതെ ലോട്ടറി വാങ്ങുന്നത് തന്നെ നമ്മള്‍ നിര്‍ത്തി കളയും. ഇവിടെ ക്ഷമയോടെ കളിച്ചാല്‍ മാത്രമേ ലോട്ടറി നമ്മളെ തേടി വരൂ.
എന്തായാലും ഇപ്പോള്‍ ലോട്ടറിയെന്നാല്‍ താല്‍പര്യമില്ലാത്ത ഒരു യുവാവിനെ തേടി മഹാഭാഗ്യമെത്തിയിരിക്കുകയാണ്. ആരോ പറഞ്ഞത് കേട്ട് ടിക്കറ്റെടുത്ത ഇയാള്‍ക്ക് സമ്മാനമടിച്ചിരിക്കുകയാണ്. ഇതിലൂടെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. കേട്ടവരെല്ലാം അതോടെ അമ്പരന്ന് നില്‍ക്കുകയാണ്.

കെന്റക്കിയില്‍ നിന്നുള്ള യുവാവ്
കിഴക്കന്‍ കെന്റക്കിയില്‍ നിന്നുള്ള യുവാവിനാണ് ഇപ്പോള്‍ ബംപറടിച്ചിരിക്കുന്നത്. ഓസ്ലി കൗണ്ടിയിലാണ് ഇയാള്‍ താമസിക്കുന്നത്. ലോട്ടറിയടിച്ചതോടെ തന്റെ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുതതാനില്ലെന്നാണ് ഇയാള്‍ പറയുന്നു. അന്ന് താനൊന്ന് പുറത്തുപോയതായിരുന്നു.
ബൂണെവില്ലെയിലെ ഒരു ഫുഡ്മാര്‍ട്ടില്‍ യാത്രയ്ക്കിടെ താന്‍ വാഹനം നിര്‍ത്തി. അന്നാണ് ലോട്ടറിയെടുക്കാന്‍ തോന്നിയത്. മൂന്ന് ടിക്കറ്റുകളാണ് ഇയാള്‍ എടുത്തത്. ഒപ്പം മുപ്പത് ഡോളര്‍ കൊടുത്ത് മെഗാ മള്‍ട്ടിപ്ലയര്‍ സ്‌ക്രാച്ച് ഓഫ് കാര്‍ഡും ഇതിനിടയില്‍ വാങ്ങി.
ഭാഗ്യത്തിന്റെ വരവ് സര്‍പ്രൈസില്‍
താന്‍ സാധാരണ മുപ്പത് ഡോളറിന്റെ ടിക്കറ്റ് വാങ്ങാറില്ലെന്ന് യുവാവ് പറയുന്നു. എന്നാല്‍ ദിവസം ആരോ വിളിച്ചുപറഞ്ഞാണ് മുപ്പത് ഡോളറിന് ആ ടിക്കറ്റ് വാങ്ങാന്‍. എന്തായാലും ആ പറഞ്ഞത് ഞാന്‍ കേട്ടു. ആ ടിക്കറ്റ് വാങ്ങി. തന്റെ ട്രക്കില്‍ ഇരുന്നാണ് ആ ടിക്കറ്റിന്റെ ഫലം പരിശോധിച്ചത്.
ടിക്കറ്റ് സ്‌ക്രാച്ച് ചെയ്തതിന് ശേഷം കണ്ട കാര്യങ്ങള്‍ എനിക്ക് വിശ്വസിക്കാന്‍ പോലും സാധിക്കുന്നതായിരുന്നില്ല. നിങ്ങള്‍ക്ക് മെഗാ ബംപര്‍ സമ്മാനം അടിച്ചിരിക്കുന്നു എന്നായിരുന്നു അതില്‍ കാണിച്ചിരുന്നത്. അത് ഈ യുവാവിന് വ്യാജമാണെന്നാണ് കരുതിയത്.
കോടികളുടെ വരവ്
യുവാവിന് പിന്നെയാണ് സമ്മാനമടിച്ചത് മൂന്ന് ലക്ഷം ഡോളറാണൈന്ന് മനസ്സിലായത്. രണ്ട് കോടി 46 ലക്ഷം രൂപയില്‍ അധികം വരുന്ന തുകയാണിത്. ആദ്യ ടിക്കറ്റ് ഒന്ന് സ്‌ക്രാച്ച് ചെയ്ത് നോക്കിയപ്പോള്‍, അതില്‍ കാണിച്ചിരിക്കുന്ന തുകയുടെ കാര്യത്തില്‍ വലിയ കണ്‍ഫ്യൂഷനിലായിരുന്നു യുവാവ്. അതില്‍ ചെറിയൊരു പൂജ്യം മാത്രമാണ് കാണാനായത്.
പിന്നീട് വീണ്ടും സ്‌ക്രാച്ച് ചെയ്ത് നോക്കിയപ്പോള്‍ ഒന്നു കൂടി തെളിഞ്ഞ് വന്നത്. പിന്നീട് ആറ് പൂജ്യങ്ങളും, ഒരു മൂന്നുമാണ് ഒത്തുവന്നത്. താന്‍ വലിയ ഷോക്കിലായിരുന്നു. ഞാനെന്തോ തെറ്റായ കാര്യമാണ് വായിക്കുന്നതെന്നായിരുന്നു കരുതിയത്. മകനെ ഉടനെ തന്നെ വിളിച്ചു. ഞാനാകെ കരഞ്ഞുപോയെന്നും യുവാവ് പറഞ്ഞു.
മകന്റെ സഹായത്തോടെ സമ്മാനം
മകന്‍ ഉടനെ തന്നെ ആ വിളി കേട്ട് എത്തി. അതിന് ശേഷം കെന്റക്കി ലോട്ടറി ആപ്പ് ഇവര്‍ ഡൗണ്‍ ലോഡ് ചെയ്തു. അതിലൂടെ ഫലം നോക്കി, താന്‍ തന്നെയാണ് ജേതാവ് എന്ന് ഉറപ്പിക്കാനായിരുന്നു ഈ ശ്രമം. എന്നാല്‍ സമ്മാനം കൈയ്യില്‍ കിട്ടുന്നത് വരെ ഈ യുവാവിന് കാര്യങ്ങളൊന്നും വിശ്വസിക്കാനായില്ല. കെന്റക്കി ലോട്ടറി ആസ്ഥാനത്തെത്തിയാണ് ഈ സമ്മാനം ഇയാള്‍ വാങ്ങിയത്.
2,281000 ഡോളര്‍ നികുതി അടക്കം കഴിഞ്ഞ് ഇയാള്‍ക്ക് കൈയ്യില്‍ കിട്ടൂ. തന്റെ വീടിന്റെ ആവശ്യങ്ങള്‍ ഇതിലൂടെ നിര്‍വഹിക്കും. ഒപ്പം വിരമിക്കലിന് ശേഷമുള്ള ജീവിതത്തിനായി ബാക്കി പണം മാറ്റിവെക്കുമെന്നും യുവാവ് പറഞ്ഞു. ബൂണെവില്ലെ ഫുഡ്മാര്‍ട്ടിന് 22810 ഡോളര്‍ ബോണസായി ലഭിക്കും.












Click it and Unblock the Notifications