Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ യാത്രയ്ക്കായി മോഹിച്ചു, നടക്കില്ലെന്ന് തോന്നിയ നിമിഷം ലോട്ടറി അടിച്ചു: യുവാവ് ലക്ഷാധിപതി

വാഷിംഗ്ടണ്‍: ജീവിതത്തിലെ വലിയ ആഗ്രഹങ്ങള്‍ ഒറ്റയടിക്ക് നമുക്ക് നടത്തിയെടുക്കാന്‍ കഴിഞ്ഞാലോ? അതിനൊക്കെ ഒരു ഭാഗ്യം വേണം. അങ്ങേയറ്റത്തെ ഭാഗ്യം തന്നെയായിരിക്കണം അത്. കാനഡയില്‍ നിന്നുള്ള ഒരു യുവാവിന് ഇപ്പോള്‍ അതുപോലൊരു ഭാഗ്യമാണ് ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും അതൊന്നും വിശ്വസിക്കാന്‍ ഇയാള്‍ക്ക് സാധിച്ചിട്ടില്ല.

ലോട്ടറിയിലൂടെ ഇയാളുടെ ജീവിതം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്. ആ നേട്ടത്തിലൂടെ ഇയാളുടെ സ്വപ്‌നങ്ങള്‍ എല്ലാം സ്വന്തമാക്കാനും സാധിക്കും. അത്തരമൊരു ജീവിത ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഈ യുവാവ് യാത്രയും ആരംഭിച്ച് കഴിഞ്ഞു. ആരെയും ഞെട്ടിക്കുന്നതായിരുന്നു ആ ഭാഗ്യം.

lottery money

വാന്‍കൂവറില്‍ നിന്നൊരു ഭാഗ്യവാന്‍

ദക്ഷിണ വാന്‍കൂവര്‍ ദ്വീപില്‍ നിന്നുള്ള ഗ്രെഗ് ബേറ്റ്‌സ് ഭാഗ്യം വന്നത് എങ്ങനെയെന്ന് ഇപ്പോഴും ചിന്തിച്ച് കൊണ്ടിരിക്കുകയാണ്. ഇയാള്‍ക്ക് 500000 ഡോളറാണ് സമ്മാനം അടിച്ചത്. മാര്‍ച്ച് 27ന് നറുക്കെടുത്ത ഡെയ്‌ലി ഗ്രാന്‍ഡ് ടിക്കറ്റിലാണ് സമ്മാനമടിച്ചിരിക്കുന്നത്.

ഇയാള്‍ക്ക് ഏകദേശം നാല് കോടിക്ക് മുകളിലാണ് തുക അടിച്ചിരിക്കുന്നത്. ഇത് ഗ്രെഗ് ബേറ്റ്‌സിനെ സംബന്ധിച്ച് ചിന്തിക്കാവുന്നതിലും അപ്പുറത്തുള്ള തുകയാണ്. ഈ തുക അടിച്ചെന്ന് കാണിച്ചപ്പോള്‍ ഗ്രെഗിന് എന്താണ് ചെയ്യേണ്ടതെന്ന് പോലും അറയില്ലായിരുന്നു.

ടേസ്റ്റി ഫുഡ് കഴിക്കണോ: എങ്കില്‍ യാത്ര ചെയ്യണം: ഈ നഗരങ്ങളില്‍ ഫുഡ് വേറെ ലെവലാണ്

കുടുംബത്തിലേക്ക് ഒരു വിളി

തന്റെ സമ്മാനത്തുക കോടികളാണെന്ന് അറിഞ്ഞതോടെ ഗ്രെഗ് നേരെ വിളിച്ചത് തന്റെ കുടുംബത്തിലേക്കാണ്. അവിടെയുള്ളവരെ വിളിച്ച് കാര്യം പറഞ്ഞു. താന്‍ വീട്ടിലായിരുന്നു ആ ദിവസം. സമ്മാനം അടിച്ചെന്ന് പറയുമ്പോള്‍ വീട്ടിലിരുന്ന് ലോട്ടോ ആപ്പ് നോക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ആ സന്തോഷം അറിയുന്നത്.

തന്റെ മനസ്സിലൂടെ ആദ്യം കടന്നുപോയത് ദൈവ വിളിയാണെന്നും ഗ്രെഗ് ബേറ്റ്‌സ് പറഞ്ഞു. തന്റെ കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവിടാനാണ് തീരുമാനമെന്ന് ഗ്രെഗ് പറയുന്നു. ഒരുപാട് കാര്യങ്ങള്‍ വേറെ ചെയ്യാനുണ്ടെന്നും ഗ്രെഗ് പറഞ്ഞു.

യാത്രകള്‍ ധാരാളം പോകണം

ഗ്രെഗ് ബേറ്റ്‌സിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളാണ് സാധിക്കാന്‍ പോകുന്നത്. ഗ്രീസിലും മെക്‌സിക്കോയിലുമെല്ലാം താന്‍ ഇനി യാത്ര പോകുമെന്നും ഗ്രെഗ് പറഞ്ഞു. യാത്രകള്‍ പോകുന്നതാണ് ഗ്രെഗിന്റെ ഏറ്റവും ആഗ്രഹവും. നേരത്തെ വാന്‍കൂവര്‍ ദ്വീപിലെ തന്നെ മറ്റൊരാള്‍ക്കും ബംപര്‍ ലോട്ടറിയടിച്ചിരുന്നു.

വില്യം സ്‌കോട്ട് ഗര്‍ണി എന്നയാള്‍ക്ക് 55 മില്യണിന്റെ ജാക്‌പോട്ടാണ് അടിച്ചത്. ലോട്ടോ മാക്‌സിന്റെ ഏഴ് നമ്പറും ഇയാള്‍ക്ക് കൃത്യമായി ഒത്തുവന്നിരുന്നു. ഇയാള്‍ ഏപ്രില്‍ നാലിനാണ് സമ്മാനം വാങ്ങിയത്. വാന്‍കൂവറില്‍ നിരന്തരം ഇപ്പോള്‍ ലോട്ടറി അടിക്കുന്നതിലൂടെ, ലോട്ടറി വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+