Get Updates
Get notified of breaking news, exclusive insights, and must-see stories!

5 ഡോളറിന് ലോട്ടറിയെടുത്തു: അടിച്ച തുക കണ്ട് ഞെട്ടി; സമ്മാനം ഇങ്ങനെ വേണ്ട, യുവാവിന്റെ ആവശ്യം ഇങ്ങനെ

ടൊറന്റോ: വമ്പന്‍ തുക ലോട്ടറി അടിക്കുന്നവര്‍ സ്വാഭാവികമായും അത് വലിയ ആഘോഷമാക്കി മാറ്റും. കാരണം നമ്മുടെ ജീവിതം തന്നെയാവും ആ ലോട്ടറിയിലൂടെ മാറിയിട്ടുണ്ടാവുക. അപ്പോള്‍ പിന്നെ സന്തോഷിക്കാതെ വഴിയില്ലല്ലോ. എന്നാല്‍ ചെറിയൊരു തുക കിട്ടിയാല്‍ നമ്മള്‍ എന്ത് ചെയ്യും.പരമാവധി ചെയ്യുന്നത് അതുകൊണ്ട് നമ്മള്‍ വീണ്ടുമൊരു ലോട്ടറി എടുത്തേക്കും.

അത്ര ചെറിയ തുക നമ്മള്‍ കാര്യമായി എടുക്കാറില്ല. അതുകൊണ്ട് ആഘോഷിക്കുക എന്നത് ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമായിരിക്കും. എന്നാല്‍ കാനഡയില്‍ നിന്നുള്ള ഒരു യുവാവിന് ഒരു ലോട്ടറി അടിച്ചപ്പോള്‍ ഉണ്ടായ ആവേശം, ഇപ്പോള്‍ ലോട്ടറി അധികൃതരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്.

lottery dollar

അഞ്ച് ഡോളറിന്റെ ലോട്ടറി

ചെറിയ ജയങ്ങള്‍ ആഘോഷിക്കുന്നതില്‍ അര്‍ത്ഥം കണ്ടെത്തുന്ന പലരും ഈ ലോകത്തുണ്ട്. ഈ യുവാവും അതുപോലെ ഒരാളാണ്. സ്ഥിരമായി ലോട്ടറിയെടുക്കാറുള്ളയാളാണ് കാനഡയിലെ നെബ്രാസ്‌കയിലെ ലിങ്കണ്‍ സ്വദേശിയായ ടോറി നീല്‍സന്‍. ഇയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ഭാഗ്യം ഒരു പുതിയ ടിക്കറ്റില്‍ പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് വൈല്‍ഡ് ചെറി ക്രോസ് വേര്‍ഡ് ഡബ്ലര്‍ ടിക്കറ്റ് വാങ്ങുകയായിരുന്നു. അഞ്ച് ഡോളറിന്റെ ടിക്കറ്റ് എടുക്കാന്‍ ടോറി തീരുമാനിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 409 രൂപ ഈ ടിക്കറ്റിനായി നീല്‍സന്‍ മുടക്കിയിട്ടുണ്ടാവും.

ഇത് വല്ലാത്തൊരു ആഘോഷം

എന്തായാലും സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ഇന്‍സ്റ്റന്റ് ലോട്ടറിയില്‍ നീല്‍സന് സമ്മാനം അടിച്ചു. ടിക്കറ്റ് പരിശോധിച്ചപ്പോള്‍ നീല്‍സന്‍ ആകെ ഒന്ന് അമ്പരന്ന് പോയി. പക്ഷേ നിരാശ പിന്നാലെ വന്നു. സമ്മാനമായി അടിച്ചത് വെറും പത്ത് ഡോളറായിരുന്നു. ഇത് 818 രൂപ വരും. പിന്നെങ്ങനെ നിരാശനാവാതിരിക്കും.

പക്ഷേ സമ്മാനം ചെറുതായപ്പോള്‍ നിരാശ തോന്നിയെങ്കിലും, സമ്മാനം അടിച്ചത് യാഥാര്‍ത്ഥ്യമാണെന്ന് നീല്‍സന്‍ മനസ്സിലാക്കി. അതുകൊണ്ട് ഈ സന്തോഷം ഒന്ന് ആഘോഷിക്കാന്‍ നീല്‍സന്‍ തീരുമാനിക്കുകയായിരുന്നു. ആ ആഘോഷമാണ് ഇപ്പോള്‍ എല്ലാവരെയും ചിരിപ്പിക്കുന്നത്.

ചുമ്മാതല്ല ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നത്: ഈ ടേസ്റ്റ് ഒക്കെ വേറെ എവിടേലും കിട്ടുമോ? കഴിച്ച് നോക്കൂ!!

ലോട്ടറി ഓഫീസിലേക്ക് വിളി

നീല്‍സന്‍ ആദ്യം വിളിച്ചത് നെബ്രാസ്‌ക് ലോട്ടറിയുടെ ഓഫീസിലേക്കായിരുന്നു. അദ്ദേഹത്തിന്റെ ആവശ്യം ഇങ്ങനെയായിരുന്നു. തനിക്ക് ഈ സമ്മാനം വലിയൊരു ചെക്ക് രൂപത്തില്‍ ആഘോഷമായി നല്‍കാന്‍ സാധിക്കുമോ. സാധാരണ ഒരു മില്യണോ പത്ത് മില്യണോ ഒക്കെയുള്ള വന്‍ തുകകള്‍ ലഭിച്ചവരെയാണ് ലോട്ടറി അധികൃതര്‍ ഇത്തരത്തില്‍ അവതരിപ്പിക്കാറുള്ളത്.

അത് വാര്‍ത്തകളില്‍ വരുന്നതിന് വേണ്ടിയാണ്. നീല്‍സന് ആകെ അടിച്ചത് തുച്ഛമായ തുകയായിരുന്നു. എന്തായാലും ഈ ആവശ്യം കേട്ട് അധികൃതര്‍ ഒന്ന് അമ്പരന്നു. പക്ഷേ മറുപടി പോസിറ്റീവായിരുന്നു. തീര്‍ച്ചയായും ഞങ്ങള്‍ എല്ലാവരും ഒരുപോലെയാണെന്നായിരുന്നു അവരുടെ മറുപടി.

ടിവി ഷോയിലെ പോലെ സമ്മാനം

നീല്‍സന്‍ പത്ത് ഡോളറിന്റെ ചെക്ക് ഒരു ഗംഭീര ഫോട്ടോഷൂട്ട് രൂപത്തിലാണ് വാങ്ങിയത്. കനേഡിയന്‍ ടിവി ഷോയുടെ രൂപത്തിലായിരുന്നു ഇത്. പലരും ചിരിപ്പിക്കുന്ന കമന്റുകളും ഇതിന് പിന്നാലെ ഇട്ടിട്ടുണ്ട്. അതേസമയം ഈ പണം കൊണ്ട് എന്ത് ചെയ്യുമെന്ന് നീല്‍സന്‍ പറഞ്ഞില്ല.

ഇതുമായി മുന്നോട്ട് പോകും. പറ്റിയാല്‍ പുതിയൊരു ടിക്കറ്റ് വാങ്ങുമെന്നായിരുന്നു നീല്‍സന്റെ മറുപടി. എന്തായാലും നീല്‍സന്‍ ഇങ്ങനൊരു കാര്യം ചെയ്തത് കൊണ്ടാണ് പലര്‍ക്കും ചെറിയ തുക അടിച്ചാലും ഇത്തരത്തില്‍ വാങ്ങാന്‍ പറ്റുമെന്ന് അറിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+