Get Updates
Get notified of breaking news, exclusive insights, and must-see stories!

897 രൂപയല്ല അടിച്ചത് 8 കോടി; കോടതിയില്‍ പോയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി; സംഭവം ഇങ്ങനെ

ലണ്ടന്‍: ലോട്ടറി തുകയുടെ പേരില്‍ ബ്രിട്ടനില്‍ നടക്കുന്ന വലിയൊരു കേസ് വീണ്ടും വൈറലാവുന്നു. തന്നെ ലോട്ടറി അധികൃതര്‍ വഞ്ചിച്ചുവെന്ന് കാണിച്ചായിരുന്നു യുവതി കോടതിയില്‍ എത്തിയത്. ലോട്ടറി തുക കോടികള്‍ അടിച്ചിട്ടും അത് സമ്മതിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നായിരുന്നു ഇവരുടെ പരാതി.

ഇതിന് ലോകവ്യാപകമായി വലിയ ശ്രദ്ധ ലഭിച്ചിരുന്നു. ബ്രിട്ടനില്‍ ലോട്ടറി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കേസായി ഈ സംഭവം മാറുകയും ചെയ്തിരുന്നു. ആദ്യമായി ഇത്ര വലിയൊരു ബംപര്‍ അടിച്ചതിന്റെ ആവേശം ഈ യുവതിക്കുണ്ടായിരുന്നു. എന്നാല്‍ ആ കേസിന് എന്ത് സംഭവിച്ചുവെന്നതാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവാന്‍ കാരണം.

british lottery 200 notes

ജൊവാന്റെ ലോട്ടറി യുദ്ധം

ജൊവാന്‍ പാര്‍ക്കര്‍ ഗ്രെന്നന്‍ എന്ന യുവതിയാണ് ബ്രിട്ടനിലെ ഒരു ഹൈക്കോടതിയില്‍ എത്തിയത്. ഇവര്‍ നാഷണല്‍ ലോട്ടറി ഓപ്പറേറ്ററായ കാമലോറ്റിനെതിരെയായിരുന്നു പരാതി നല്‍കിയത്. കാമലോട്ടിനെതിരെ പലരും പരാതി ഇതുപോലെ നല്‍കാറുണ്ട്. ഭൂരിഭാഗം കേസുകളും ഇവര്‍ക്കെതിരെയാണ് വരാറുള്ളത്. പക്ഷേ ഈ കേസിന് പ്രാധാന്യം ഏറെയായിരുന്നു. കാരണം അടിച്ചെന്ന് പറയുന്ന തുകയും, യഥാര്‍ഥ തുകയും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ ഏതാണ് യഥാര്‍ത്ഥമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.

ഒരു മില്യണിന് വേണ്ടി കോടതിയിലെത്തി

പത്ത് യൂറോ മാത്രമാണ് ജോവാന് നാഷണല്‍ ലോട്ടറിയില്‍ സമ്മാനമായി അടിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. വെറും 897 രൂപ മാത്രം വരും ഇത്. എന്നാല്‍ ലോട്ടറി അധികൃതര്‍ തന്നെ വഞ്ചിച്ചുവെന്ന് ജൊവാന്‍ പറയുന്നു. ഒരു മില്യണ്‍ യൂറോയാണ് യഥാര്‍ത്ഥത്തില്‍ സമ്മാനമടിച്ചതെന്നാണ് ഇവര്‍ പറയുന്നത്. എട്ട് കോടി 97 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. ഈ തുകയാണ് തനിക്ക് കിട്ടേണ്ടതെന്നാണ് യുവതി പറയുന്നത്. എന്നാല്‍ ലോട്ടറി അധികൃതര്‍ ഇത് നല്‍കാന്‍ തയ്യാറായില്ല. അതുകൊണ്ടാണ് ജൊവാന്‍ കോടതിയിലെത്തിയത്.

money 500 notes

ചതിച്ചത് ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍

ജൊവാനെ ചതിച്ചത് സാങ്കേതിക പ്രശ്‌നങ്ങളാണെന്ന് കമ്പനി പറയുന്നു. ഇവര്‍ക്ക് അറിയാതെ പോയ സന്ദേശമാണ് ഇത്. യഥാര്‍ത്ഥത്തില്‍ അടിച്ച തുകയും ഇവരുടെ സ്‌ക്രീനില്‍ കാണിച്ചിരുന്നു. പക്ഷേ അത് മറ്റൊരു വലിയ തുകയായി കാണിക്കുകയും ചെയ്തു. ഇതെല്ലാം അന്നേ ദിവസം ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളിലൂടെ സംഭവിച്ചതാണ്. അതുകൊണ്ട് ഇല്ലാത്ത തുക നല്‍കാനാവില്ലെന്ന് കാമലോട്ട് ഉറപ്പിച്ച് പറയുകയായിരുന്നു. എന്നാല്‍ കാമലോട്ട് ഇത്തരത്തിലുള്ള ഒരു കേസിലും ഇതുവരെ വിജയിച്ചിട്ടില്ലെന്നും, ന്യായം അവരുടെ ഭാഗത്ത് ഇല്ലെന്നും കോടതിയെ ബോധ്യപ്പെടുത്താനാണ് ജൊവാന്‍ ശ്രമിച്ചത്.

ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്

കോടതി ജൊവാന്റെ രക്ഷയ്ക്ക് എത്തിയില്ല

ജൊവാന്‍ ഒരുപാട് വാദിച്ചെങ്കിലും കോടതി അവരോട് കനിഞ്ഞില്ല. കേസ് അവര്‍ തോറ്റിരിക്കുകയാണ്. ജൊവാന്റെ പരാതി തന്നെ കോടതി തള്ളിക്കളഞ്ഞു. 2015 ഒഗാസ്റ്റ് 25ന് അവര്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയ ടിക്കറ്റാണ് കോടതി അവരെ അവരെ എത്തിച്ചത്. മത്സരത്തിന്റെ നിയമങ്ങള്‍ പ്രകാരം കൃത്യമായ നമ്പറുകളുണ്ടെങ്കില്‍ അവര്‍ സമ്മാനം നേടിയതായി കാണണമെന്നാണ് ജൊവാന്റെ അഭിഭാഷകര്‍ വാദിച്ചത്. ജൊവാന്‍ ടിക്കറ്റ് വാങ്ങി സമ്മാനം നോക്കിയപ്പോള്‍ ആദ്യം കണ്ടത് ഒരു മില്യണായിരിക്കും. എന്നാല്‍ പിന്നീട് ഈ തീരുമാനം കമ്പ്യൂട്ടര്‍ പരിശോധിച്ച് പത്ത് യൂറോയായി മാറ്റിയിരുന്നുവെന്നും കാമലോട്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+