Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിതം മാറ്റിമറിച്ച് ലോട്ടറി; ഒരു രൂപ പോലും ഭര്‍ത്താവിന് കൊടുക്കില്ല; യുവതിയുടെ തീരുമാനം ഇങ്ങനെ

ലണ്ടന്‍: ഒരു കുടുംബവുമായി ജീവിക്കുമ്പോള്‍ സാധാരണ അഡ്ജസ്റ്റ്‌മെന്റുകള്‍ വേണമെന്ന് സ്വാഭാവികമായി എല്ലാവരും പറയാറുണ്ട്. എന്നാല്‍ ഒരു ലോട്ടറി അടിച്ചപ്പോള്‍ അത്തരം ധാരണകളൊക്കെ മാറി മറിഞ്ഞാലോ? അങ്ങനൊരു സംഭവം ഇപ്പോള്‍ നടന്നിരിക്കുകയാണ്. ഇവിടെ ഭാര്യക്കാണ് വന്‍ തുക ലോട്ടറി അടിച്ചിരിക്കുന്നത്. അതിന് ശേഷം അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇവരുടെ ഭര്‍ത്താവിനെ ഇത് ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഭാര്യയില്‍ നിന്ന് ഇങ്ങനൊരു മറുപടി അയാള്‍ പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു. അത് മാത്രമല്ല, ഇവരുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഭര്‍ത്താവിനെ നിരവധി പേര്‍ പിന്തുണച്ചിരിക്കുകയാണ്.

lottery euro

അടിച്ചത് വന്‍ തുകയുടെ ലോട്ടറി

യുവതിക്ക് അടിച്ചിരിക്കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഈ പണം മുഴുവന്‍ തനിക്ക് വേണം, മറ്റാര്‍ക്കും നല്‍കില്ലെന്നും ഇവര്‍ പറയുന്നു. തന്റെ ലോട്ടറി പണത്തില്‍ ഒരു രൂപ പോലും ഭര്‍ത്താവിന് നല്‍കില്ലെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. അത് മാത്രമല്ല ഇക്കാര്യം വിശദമായി പറഞ്ഞ് യുവതി സോഷ്യല്‍ മീഡിയ പോസ്റ്റും ഷെയര്‍ ചെയ്തു.

താനൊരു മോശപ്പെട്ടവളാണോ എന്നായിരുന്നു യുവതിയുടെ ചോദ്യം. അതേസമയം ഇവരുടെ ഭര്‍ത്താവ് ആകെ അമ്പരന്ന് നില്‍ക്കുകയാണ്. നിരവധി കാര്യങ്ങള്‍ അദ്ദേഹം പ്ലാന്‍ ചെയ്തിരുന്നു.

ഈ പണം പിന്നെന്ത് ചെയ്യും

താന്‍ ഈ പണം കൊണ്ട് സോളോ ട്രാവലിനാണ് പ്ലാന്‍ ചെയ്യുന്നതെന്ന് യുവതി വ്യക്തമാക്കി. അതേസമയം ഇവരുടെ ഭര്‍ത്താവ് ഈ പണം മറ്റ് ആവശ്യത്തിനായി ഉപയോഗിക്കാമെന്നായിരുന്നു കരുതിയത്. ഇവര്‍ രണ്ടുപേരുടേതുമായിട്ടുള്ള ജോയിന്റ് അക്കൗണ്ട് സേവിംഗ്‌സില്‍ ഈ പണം നിക്ഷേപിക്കാനായിരുന്നു ഭര്‍ത്താവ് ആഗ്രഹിച്ചത്.

എന്നാല്‍ യുവതി ഇതില്‍ നിന്നൊരു പങ്കും ഭര്‍ത്താവിന് നല്‍കില്ലെന്നാണ് അറിയിച്ചത്. അതേസമയം ഈ പണത്തിന് ഭര്‍ത്താവിന് നിയമപരമായി അര്‍ഹതയുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്.

പോഹയും താലി മീല്‍സും വന്‍ വെറൈറ്റിയാണ്; മധ്യപ്രദേശിലെ ഫുഡ് വേറെ ലെവല്‍, കഴിക്കാന്‍ റെഡിയായിക്കോ

യുവതിക്ക് മാത്രം അവകാശം

ഈ പണത്തിന് ഇവരുടെ ഭര്‍ത്താവിന് യാതൊരു അര്‍ഹതയുമില്ല. ഈ യുവതിക്കാണ് സമ്മാനം അടിച്ചത്. അത് അവരുടേത് മാത്രമാണ്. അത് എന്ത് ചെയ്യണമെന്നും അവര്‍ക്ക് തീരുമാനിക്കാം. സ്‌ക്രാച്ച് കാര്‍ഡിലാണ് തനിക്ക് ലോട്ടറി അടിച്ചതെന്ന് ഇവര്‍ പറയുന്നു. വളരെ ആവേശത്തിലാണ് താന്‍. എന്നാല്‍ എത്ര തുകയാണ് സമ്മാനം അടിച്ചതെന്ന് മാത്രം അവര്‍ പറഞ്ഞില്ല.

അത് ഭാഗികമായി തന്റെ ജീവിതം മാറ്റിമറിച്ച തുകയാണെന്ന് യുവതി വെളിപ്പെടുത്തി. പതിനായിരം ഡോളറില്‍ അധികമുണ്ടെന്നും യുവതി വെളിപ്പെടുത്തി. തനിക്ക് വിദേശത്ത് യാത്ര ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും യുവതി പറഞ്ഞു.

മതിയാവോളം യാത്ര ചെയ്യണം

ഈ പണം തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചെലവാകും. വിദേശത്ത് അവധിക്കാലം ആഘോഷിക്കാനായി താന്‍ പോകുമെന്നും യുവതി വ്യക്തമാക്കി. അതേസമയം ഭാര്യയുടെ പ്രതികരണം ഒട്ടും ശരിയായില്ലെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. വീടും കാറുമെല്ലാം സ്വന്തമാക്കാനായി ഈ പണം ജോയിന്റ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണമെന്നായിരുന്നു ഭര്‍ത്താവിന്റെ നിര്‍ദേശം.

എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് യുവതി പറഞ്ഞു. ഈ ടിക്കറ്റ് ഞാന്‍ വാങ്ങിയതാണ്. അതിലെ പണം തന്റെ ആവശ്യത്തിന് ഉള്ളതാണ്. ജോയിന്റ് അക്കൗണ്ട് മാത്രമല്ല, പ്രത്യേകം അക്കൗണ്ടുകള്‍ രണ്ടുപേര്‍ക്കും വേറെയുണ്ട്. അതുകൊണ്ട് ഈ പണം തനിക്ക് ആവശ്യത്തിന് ഉപയോഗിക്കാമെന്നായിരുന്നു അവര്‍ ഭര്‍ത്താവിന് മറുപടി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+