ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു, ജീവിതം ലാവിഷാക്കി യുവതി, ഒടുവില്‍ സംഭവിച്ചത് ഇക്കാര്യം
വാഷിംഗ്ടണ്‍: ഒരാള്‍ക്ക് ജീവിതത്തില്‍ വലിയ ഭാഗ്യം തേടി വന്നാല്‍ എന്ത് സംഭവിക്കും. ചിലപ്പോള്‍ നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അതിരുകടന്നതാകാം. ചിലപ്പോള്‍ ആ ഭാഗ്യം ആവേശത്തില്‍ നഷ്ടപ്പെടുത്തിയെന്നും വരാം. അമേരിക്കയിലെ ഇദാഹോയില്‍ നിന്നുള്ള ഒരു യുവതിക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചപ്പോള്‍ സംഭവിച്ചത് ഇത്തരം ചില കാര്യങ്ങളാണ്. ഇവര്‍ ഇന്ന് കടങ്ങള്‍ തീര്‍ക്കാനും, ബില്ലുകള്‍ അടയ്ക്കാനും വളരെ ബുദ്ധിമുട്ടുകയാണ്.
ലോട്ടറിയടിച്ചിട്ടും ഇവരുടെ ജീവിതം മാറിയില്ലെന്ന് വ്യക്തം. എന്താണ് സംഭവിച്ചതെന്ന് പറയുമ്പോഴും ഇവര്‍ക്ക് സന്തോഷം മാത്രം. തനിക്ക് പണം നഷ്ടപ്പെട്ടിട്ടും അത്ര സങ്കടമൊന്നുമില്ലെന്നാണ് ഇവര്‍ പറയുന്നത്. പക്ഷേ കേള്‍ക്കുന്നവന് അത് സുഖകരമായ കാര്യമല്ല.

ഇദാഹോയില്‍ നിന്നുള്ള ഭാഗ്യവതി
അമേരിക്കയിലെ ഇദാഹോയില്‍ നിന്നുള്ള യുവതിക്ക് അടിച്ചത് 50000 യുഎസ് ഡോളറാണ്. 41 ലക്ഷം രൂപയിലധികം വരുമിത്. എന്നാല്‍ ഈ യുവതി തീര്‍ത്തും ദരിദ്രമായ അവസ്ഥയിലാണ്. എല്ലാ പണവും അവര്‍ക്ക് നഷ്ടമായ അവസ്ഥയിലാണ്. സമ്മാനം അടിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് ഇവര്‍ക്ക് എല്ലാം നഷ്ടമായിരിക്കുന്നത്.
എന്നാല്‍ ഇവര്‍ക്ക് സന്തോഷിക്കാന്‍ വലിയൊരു കാരണമുണ്ട്. ഇവര്‍ ലോട്ടറി അടിച്ച പണം കൊണ്ട് വാങ്ങിയിരിക്കുന്നത് ഒരു സ്വപ്‌ന ഭവനമാണ്. ഇത്രയും കാലം മനസ്സില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹം പാലിക്കാന്‍ സാധിച്ചത് അങ്ങനെയാണെന്നും യുവതി പറയുന്നു.
അമ്മയുടെ സമ്മാനത്തില്‍ ഭാഗ്യം
അമ്മ തനിക്ക് സമ്മാനമായി അഞ്ച് ഡോളറിന്റെ ഒരു ലോട്ടറി തന്നിരുന്നു. അതിലാണ് വമ്പനൊരു സമ്മാനം തനിക്ക് അടിച്ചത്. നികുതിയെല്ലാം കിഴിച്ച് 35000 ഡോളറാണ് യുവതിക്ക് ലഭിച്ചത് ഈ പണമെല്ലാം തന്റെ വീടിന്റെ അടവ് അടയ്ക്കാനായി ചെലവായി. ഒന്നേകാല്‍ ലക്ഷത്തോളം ഡോളറിന് വില്‍പ്പനയ്ക്ക് വെച്ചിരുന്ന ചെറിയൊരു വീടായിരുന്നു ഇത്.
ഇവിടെയാണ് യുവതി ഇപ്പോള്‍ താമസിക്കുന്നത്. കൈയ്യില്‍ പണം വന്നതേ ഓര്‍മയുള്ളൂ. വളരെ വേഗത്തിലാണ് അത് ചെലവായതെന്ന് യുവതി പറഞ്ഞു. വളരെ പെട്ടെന്ന് താന്‍ ദരിദ്രയായി. പക്ഷേ ജീവിതം വളരെ സന്തോഷം നിറഞ്ഞതാണെന്നും യുവതി പറഞ്ഞു.
പാനിപ്പൂരി, ദഹി വട, ഇതാ യുപി ഫുഡ് പൊളിയാണ്, തനി നോര്‍ത്ത് സ്‌റ്റൈല്‍, കഴിച്ചുനോക്കൂ
ജീവിതം ഒട്ടും ആഡംബരമല്ല
തന്റെ ജീവിതം ഒട്ടും ആഡംബരത്തില്‍ അല്ല. ഹോം ഇന്‍ഷുറന്‍സ് പോലുള്ള കാര്യങ്ങള്‍ക്കായി പണം ചെലവാക്കി. പക്ഷേ നല്ലൊരു വീട് ആ പണം കൊണ്ട് സ്വന്തമാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. തന്റെ സഹോദരങ്ങളുടെ സ്‌നേഹവും ദയയുമാണ് അമ്മയുടെ ആ ടിക്കറ്റ് തനിക്ക് ലഭിക്കാന്‍ കാരണമായത്.
അമ്മയുടെ കൈയ്യിലുള്ള ടിക്കറ്റിനായി മത്സരം നടന്നിരുന്നു. ഒരു ബീന്‍ ബാഗ് ബക്കറ്റിലേക്ക് എറിയുന്നതായിരുന്നു ചലഞ്ച്. ആദ്യത്തെ അവസരം നഷ്ടപ്പെട്ടു. പക്ഷേ ഒരവസരം കൂടി ലഭിച്ചു. അതില്‍ വിജയിക്കുകയായിരുന്നു. പക്ഷേ ആ പണത്തില്‍ നിന്ന് ഒരു രൂപ പോലും വേണ്ടെന്ന് പറഞ്ഞ തന്റെ സഹോദരങ്ങളാണ് യഥാര്‍ത്ഥ ഹീറോയെന്നും യുവതി പറഞ്ഞു.
സഹോദരങ്ങളുടെ സ്‌നേഹം
സഹോദരങ്ങള്‍ ഒരിക്കല്‍ പോലും ആ പണത്തിന്റെ പങ്ക് ചോദിച്ചിട്ടില്ല. പക്ഷേ അവര്‍ക്ക് അറിയാമായിരുന്നു ഒരു വീട് എനിക്ക് വേണമെന്ന്, അതിനായി ആ പണം ഉപയോഗിച്ചാളാന്‍ അവര്‍ പറഞ്ഞു. അതുകൊണ്ടാണ് വീട് വാങ്ങിയതെന്നും യുവതി പറഞ്ഞു.
ലോട്ടറി അടിച്ച കാര്യം പറയാന്‍ പലര്‍ക്കും മടിയാണ്. പക്ഷേ എനിക്ക് മടിയില്ല. കാരണം എന്റെ കൈയ്യിലുള്ള പണമെല്ലാം തീര്‍ന്ന് കഴിഞ്ഞു. ഇപ്പോള്‍ കൈയ്യിലുള്ള ബില്ലുകളെല്ലാം മാസത്തില്‍ അടച്ചുതീര്‍ക്കേണ്ട അവസ്ഥയിലാണ്. എന്നാലും പ്രശ്‌നമില്ല. കൈയ്യിലൊരു വീടുണ്ടല്ലോ എന്നും യുവതി പറഞ്ഞു.












Click it and Unblock the Notifications