ഭാഗ്യമില്ലാത്ത വയോധികന്‍, ലോട്ടറിയെടുത്തപ്പോള്‍ വന്നത് കോടികള്‍, തുകയില്‍ പകുതിയും കിട്ടിയില്ല
വാഷിംഗ്ടണ്‍: നിര്‍ഭാഗ്യവാനെന്ന് സ്വയം കരുതുന്ന ഒരാള്‍ക്ക് ലോട്ടറി അടിച്ചാലോ? അയാളോളം ഭാഗ്യം വേറെ ആര്‍ക്കും ഉണ്ടാവില്ല അല്ലേ. എന്നാല്‍ ആ തുക വല്ലാത്തൊരു നിര്‍ഭാഗ്യം കാരണം അയാള്‍ക്ക് നഷ്ടമായാലോ. ഇത്രയും ഗതികെട്ടവന്‍ ഈ ലോകത്ത് ആരുമുണ്ടാവില്ലെന്ന് നമുക്ക് പറയേണ്ടി വരും. അത്തരമൊരു അനുഭവം ഇപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള ഒരു വയോധികന് സംഭവിച്ചിരിക്കുകയാണ്.
ഇയാള്‍ക്ക് കോടികളാണ് സമ്മാനമടിച്ചത്. അതിലൊന്ന് സന്തോഷിച്ച് വരുമ്പോഴേക്ക് പകുതിയില്‍ അധികം അയാള്‍ക്ക് നഷ്ടമായിരിക്കുകയാണ്. ആരും കേട്ടാല്‍ അമ്പരന്ന് പോകുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇയാളുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്.

സമ്മാനം അതാ വരുന്നു
പെനിസില്‍വാനിയയിലെ ഗ്ലെന്‍ റോക്കില്‍ നിന്നുള്ള ആന്‍ഡ്രൂ ബ്രമലിനാണ് മെഗാ സമ്മാനം അടിച്ചത്. രണ്ട് മില്യണിന്റെ സമ്മാനമാണ് ബ്രമലിന് അടിച്ചത്. പവര്‍ബോള്‍ ടിക്കറ്റിലാണ് സമ്മാനം അടിച്ചത്. ഫെബ്രുവരി ഒന്നിന് നറുക്കെടുത്ത ടിക്കറ്റായിരുന്നു ഇത്. ഏകദേശം പതിനാറ് കോടിയില്‍ അധികംരൂപ വരും ഈ ലോട്ടറി തുക. പവര്‍ബോളിന്റെ ആദ്യ അഞ്ച് നമ്പറും കൃത്യമായി വന്നതോടെയാണ് ഇത്ര വലിയൊരു നേട്ടം ബ്രമലിന് ലഭിച്ചത്.
ഒട്ടും ഭാഗ്യമില്ലാത്ത ജീവിതം
ബ്രമലിന് പക്ഷേ ഒട്ടും ഭാഗ്യമില്ലെന്ന് പറയേണ്ടി വരും. ഈ സമ്മാന തുകയില്‍ പകുതിയും സര്‍ക്കാര്‍ അദ്ദേഹത്തില്‍ നിന്ന് കൊണ്ടുപോയിരിക്കുകയാണ്. അതായത് നല്ലൊരു ശതമാനവും സര്‍ക്കാര്‍ കൊണ്ടുപോവുകയായിരുന്നു. 1.3 മില്യണ്‍ മാത്രരമാണ് സമ്മാനമായി ബ്രമലിന് ലഭിച്ചത്.
ന്യൂയോര്‍ക്ക് ലോട്ടറിയില്‍ ഇത്തരമൊരു നിയമം ഉള്ളത് കൊണ്ട് സര്‍ക്കാര്‍ വന്‍ തുക തന്നെ ഈ പാവത്തില്‍ നിന്ന് കൊണ്ടുപോവുകയായിരുന്നു. ഫാര്‍മിംഗ്‌ഡേലിലെല വാല്‍മാര്‍ട്ട് സ്റ്റോറില്‍ നിന്നാണ് ആന്‍ഡ്രൂ ഈ ടിക്കറ്റ് വാങ്ങിയത്. അതേസമയം ആന്‍ഡ്രൂ തല്‍ക്കാലം ഇക്കാര്യത്തില്‍ പരാതിയൊന്നും പറഞ്ഞിട്ടില്ല.
ആന്ധ്ര ടേസ്റ്റ് ഒന്ന് രുചിച്ച് നോക്കണം; ഇതാ കഴിക്കേണ്ടത് ഈ ഡിഷുകള്‍, മറക്കില്ല സ്വാദ്
ലോട്ടറിയിലൂടെ വന്‍ ലാഭം
ന്യൂയോര്‍ക്ക് ലോട്ടറിയില്‍ സര്‍ക്കാരിന് ഏറ്റവും ലാഭം ലഭിക്കുന്നത് പവര്‍ബോളിലൂടെയാണ്. കഴിഞ്ഞ വര്‍ഷം മൂന്ന് ലക്ഷത്തില്‍ അധികം ഡോളറിന്റെ വില്‍പ്പനയാണ് നടന്നിരിക്കുന്നത്. ഇതില്‍ നല്ലൊരു ഫണ്ടും വിദ്യാഭ്യാസ സഹായത്തിനായിട്ടാണ് പോകുന്നത്. ന്യൂയോര്‍ക്ക് ലോട്ടറി യുഎസ്സിലെ ഏറ്റവും ലാഭകരമായ ലോട്ടറിയാണ്.
3.6 ബില്യണാണ് ഇതിലൂടെ ന്യൂയോര്‍ക്കിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കുന്നത്. ഒരു ഡോളറാണ് ടിക്കറ്റിന്റെ വില. അതേസമയം സര്‍ക്കാരിന് ലഭിക്കുന്ന വിഹിതവും, ഒപ്പം നികുതിയും ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. അതുകൊണ്ട് ലോട്ടറി അടിച്ചാലും, ജേതാക്കള്‍ക്ക് ഇത് നഷ്ടമാണ്.












Click it and Unblock the Notifications