ലോട്ടറി എടുത്തത് മുതല്‍ അക്ഷമ, ഓരോ 10 മിനുട്ടിലും ഫലം നോക്കി: യുവാവിന് അടിച്ചതോ കോടികള്‍

സിഡ്‌നി: ലോട്ടറി എടുത്താല്‍ ഫലം അറിയുന്നത് വരെ നമുക്കൊരു സ്വസ്ഥയും ഉണ്ടാവില്ല. കാരണം എങ്ങനെയങ്കിലും അതിന്റെ ഫലം അറിയാനാവും നമ്മുടെ ശ്രമം. കാത്തിരിപ്പ് എന്നത് വലിയ പ്രശ്‌നമായിരിക്കും. എന്നാല്‍ ഇത്രയൊക്കെ തിരക്ക് കൂട്ടി ഫലം നോക്കുമ്പോള്‍, നിരാശയായിരിക്കും ഫലം. സമ്മാനമൊന്നും അടിച്ചിട്ടുണ്ടാവില്ല.

എന്നാല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്നുള്ള ഒരു യുവാവിന് ഈ അക്ഷമ കൊണ്ട് വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. തന്റെ കുട്ടിക്കാലത്തെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നും അദ്ദേഹത്തിന് ഇതിലൂടെ സ്വന്തമാക്കാന്‍ സാധിച്ചിരിക്കുകയാണ്. ഇയാള്‍ ചെയ്ത കാര്യങ്ങള്‍ ചിലപ്പോള്‍ ആരെയും നിരാശപ്പെടുത്തുന്നതായിരിക്കും.

lottery euro

ഭാഗ്യവാന്റെ അക്ഷമ ജീവിതം മാറ്റി

സിഡ്‌നി കാംഡെന്‍ സ്വദേശിയാ യുവാവിനാണ് ഇപ്പോള്‍ മെഗാ ബംപര്‍ അടിച്ചിരിക്കുന്നത്. സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തുകയാണ് ഇയാള്‍ക്ക് അടിച്ചിരിക്കുന്നത്. വലിയൊരു അക്ഷമയാണ് ഇയാളുടെ ജീവിതത്തിലേക്ക് ആ ഭാഗ്യം കൊണ്ടുവന്നത്. 16 മില്യണ്‍ യൂറോയാണ് സമ്മാനമായി അടിച്ചിരിക്കുന്നത്.

145 കോടി രൂപയില്‍ അധികം വരും ഈ മെഗാ ജാക്ക്‌പോട്ട് തുക. ആ ടിക്കറ്റ് നോക്കിയ യുവാവ് തന്നെ ആകെ ഞെട്ടിപ്പോയി. എന്തായാലും ഇത്രയും വലിയ സമ്മാനം അടിച്ച കാര്യം പറയുമെങ്കിലും, പേരോ മറ്റ് വിവരങ്ങളോ ഇയാള്‍ വെളിപ്പെടുത്തിയില്ല.

ടിക്കറ്റില്‍ സമ്മാനമടിച്ചോ എന്ന് സംശയം

ടിക്കറ്റ് വാങ്ങി ഫലം അറിയുന്നത് വരെ എനിക്ക് അക്ഷമായിരുന്നു. ഓരോ പത്ത് മിനുട്ടിലും ഞാന്‍ ടിക്കറ്റ് പരിശോധിച്ച് കൊണ്ടിരുന്നു. ഫലം പരിശോധിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. സമ്മാനം അടിച്ച കാര്യം ഉറപ്പിക്കാന്‍ പത്ത് മിനുട്ട് കൂടുമ്പോള്‍ ഫലം നോക്കി കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.

സമ്മാനം ഉണ്ടെന്ന് കകാര്യം വീണ്ടും വീണ്ടും ഉറപ്പിക്കാനായിരുന്നു അത്. അവസാനം ഞാനത് വിശ്വസിച്ചുവെന്നും കാംഡന്‍ സ്വദേശി പറഞ്ഞു. ജീവിതം ഇതിലൂടെ മാറി മറിഞ്ഞിരിക്കുകയാണ്. തനിക്ക് ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും യുവാവ് പറഞ്ഞു.

ആന്ധ്ര ടേസ്റ്റ് ഒന്ന് രുചിച്ച് നോക്കണം; ഇതാ കഴിക്കേണ്ടത് ഈ ഡിഷുകള്‍, മറക്കില്ല സ്വാദ്

കുട്ടിക്കാലത്തെ തന്റെ സ്വപ്‌നം

താന്‍ കൈയ്യില്‍ പണം വരുമ്പോള്‍ ചില കാര്യങ്ങള്‍ ചെയ്യുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അത് ഇത്തവണ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പവര്‍ബോള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പിലാണ് യുവാവിന് സമ്മാനം അടിച്ചത്. രാത്രി ഒന്‍പത് മണിക്കാണ് സമ്മാനം അടിച്ച കാര്യം അറിയുന്നത്. ആകെ പതറി പോയെന്നും ഇയാള്‍ പറഞ്ഞു.

ഞങ്ങള്‍ പലരോടും ടിക്കറ്റ് കാണിച്ച് സമ്മാനം അടിച്ചുവോ എന്ന് ചോദിച്ചിരുന്നു. കാരണം സമ്മാനമുണ്ടെന്ന് മനസ്സിലായിട്ടില്ലായിരുന്നു. ഇത് അത്രയും വലിയ പണമാണ്. എന്റെ കുടുംബത്തെ ഒന്നാകെ സാമ്പത്തികമായി ശക്തമായി നില്‍ക്കാന്‍ ഈ തുക സഹായിക്കുമെന്നും യുവാവ് പറഞ്ഞു.

താന്‍ സ്വപ്‌നം കണ്ട സമ്മാനം

തന്റെ കുടുംബത്തിനൊപ്പം ഈ പണം ചെലവിടാനാണ് യുവാവ് തീരുമാനിച്ചിരിക്കുന്നത്. അത് മാത്രമല്ല ഇത്രയും കാലത്തെ ആ സ്വപ്‌നവും സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് യുവാവ്. സ്വന്തമായി ഒരു ലംമ്പോര്‍ഗിനി വാങ്ങണമെന്നായിരുന്നു ഇയാളുടെ ആഗ്രഹം. അതെന്റെ സ്വപ്‌ന വാഹനമാണ്.

കുട്ടിക്കാലം മുതല്‍ ഞാന്‍ ആഗ്രഹിക്കുന്നത് അങ്ങനൊരു കാര്‍ വാങ്ങാനാണ്. തീര്‍ച്ചയായും തന്റെ സ്വപ്‌നം സാക്ഷാത്കരിക്കുമെന്നും യുവാവ് പറഞ്ഞു. അതേസമയം യുവാവിന്റെ നേട്ടം ചിന്തിക്കാവുന്നതിലും അപ്പുറമായത് കൊണ്ട് കുടുംബത്തോടൊപ്പം ഇയാള്‍ ആഘോഷിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+