Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിച്ചത് 700 കോടിയുടെ ലോട്ടറി.. ആരോടും പറഞ്ഞില്ല, പണവും കിട്ടിയില്ല; കാരണം ഇത്

ലോട്ടറി വിജയം സംബന്ധിയായ വാര്‍ത്തകള്‍ എപ്പോഴും കൗതുകം ജനിപ്പിക്കുന്നയാണ്. എത്ര ചെറിയ തുകയാണ് ലഭിക്കുന്നത് എങ്കിലും ലോട്ടറിയില്‍ സമ്മനം ലഭിക്കുക എന്ന് പറയുന്നത് ഭാഗ്യം തന്നെയാണ്. എന്നാല്‍ ഒരു വന്‍ തുക സമ്മാനമായി ലഭിച്ചിട്ടും അത് കൈയില്‍ ലഭിക്കാതിരിക്കുമ്പോള്‍ എന്തായിരിക്കും നിങ്ങളുടെ മാനസികാവസ്ഥ എന്ന് ചിന്തിച്ചിട്ടുണ്ടോ. അത്തരമൊരു പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടനിലെ ഒരു യുവതി കടന്ന് പോയി കൊണ്ടിരിക്കുന്നത്.

എല്ലെ ബെല്‍ എന്ന യുവതിക്ക് നാഷണല്‍ ലോട്ടറിയുടെ 70 മില്യണ്‍ പൗണ്ട് സമ്മാനം ലഭിച്ചിരുന്നു. അതായത് ഏകദേശം 700 കോടി ഇന്ത്യന്‍ രൂപ. എന്നാല്‍ എല്ലെ ബെല്ലിന് ഇതില്‍ നിന്ന് മുഴുവന്‍ രൂപയും ഇതുവരെയായിട്ടും ലഭിച്ചിട്ടില്ല. സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ കാരണമാണ് എല്ലെ ബെല്ലിന് തന്റെ മുഴുവന്‍ സമ്മാനത്തുക പിന്‍വലിക്കാന്‍ സാധിക്കാതിരിക്കുന്നത്. അതിനാല്‍ തന്നെ കോടീശ്വരിയായിട്ടും വാടക വീട്ടില്‍ തന്നെ തുടരുകയാണ് എല്ലെ ബെല്‍.

lottery

ലോട്ടറി അടിച്ചത് താന്‍ രഹസ്യമാക്കി വെക്കുകയായിരുന്നു എന്നാണ് എല്ലെ ബെല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. വലിയ തുകയായതിനാല്‍ തന്നെ പണം അടുത്ത തലമുറക്ക് കൂടി നീക്കി വെക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. സമ്മാനം ലഭിച്ചപ്പോള്‍ എല്ലാവരേയും പോലെ താനും അമ്പരന്ന് പോയി. എന്നാല്‍ ഇതിനെ കുറിച്ച് ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല.

എന്റെ കുടുംബത്തില്‍ നിന്ന് പോലും ഇത് രഹസ്യമാക്കി വെച്ചു. ഒരിക്കല്‍ സെല്‍ഫ്രിഡ്ജില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കുടുംബത്തോട് പറയാം എന്ന് തീരുമാനിച്ചു. എന്നാല്‍ എന്തുകൊണ്ടോ പറഞ്ഞില്ല. വീട്ടില്‍ തന്നെ കഴിയുകയും ധാരാളം പണം ചെലവഴിക്കാതിരിക്കുകയുമായിരുന്നു. തന്റെ മെയിന്‍ സ്ട്രീറ്റ് ബാങ്കിലെ അക്കൗണ്ടിലേക്ക് ഇത്രയും പണം നിക്ഷേപിക്കാന്‍ സാധിച്ചില്ല എന്നും അതിനാല്‍ മുഴുവന്‍ തുകയും കിട്ടിയില്ല എന്നും എല്ലെ ബെല്‍ വ്യക്തമാക്കി.

എന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ കഴിയാത്തതാണ് ഇതില്‍ ഏറ്റവും അപ്രതീക്ഷിതമായ കാര്യം. ഒറ്റരാത്രികൊണ്ട് കോടീശ്വരി ആയിട്ടും വാടകയ്ക്ക് ഒരിടം കണ്ടെത്തുന്നതില്‍ തനിക്ക് ഇപ്പോഴും പ്രശ്നങ്ങളുണ്ടെന്നും വര്‍ക്ക് ഹിസ്റ്ററി രേഖകള്‍ ഹാജരാക്കേണ്ടതുണ്ട് എന്നും എല്ലെ ബെല്‍ പറഞ്ഞു. മുഴുവന്‍ പണവും തനിക്ക് ലഭിക്കണമെങ്കില്‍ മറ്റൊരു ബാങ്കിലേക്ക് പോകേണ്ടതുണ്ട്.

Food Tips: മലയാളിയാണോ... എന്നാല്‍ ഒരിക്കലെങ്കിലും ഈ ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം

എന്നാല്‍ ബാര്‍ക്ലേയ്സ് ബാങ്കോ മോണ്‍സോ ബാങ്കോ പോലെയുള്ള ഹൈ-സ്ട്രീറ്റ് ബാങ്ക് തനിക്ക് ആക്സസ് ചെയ്യാന്‍ കഴിയില്ല എന്നും അവര്‍ പറഞ്ഞു. ഇക്കാര്യം തനിക്ക് നേരത്തെ അറിയില്ലായിരുന്നു എന്നും എല്ലെ ബെല്‍ വ്യക്തമാക്കി. എന്നാല്‍ ഇത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് സഹായം നല്‍കാമെന്ന് ദേശീയ ലോട്ടറി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ലോട്ടറി അടിച്ചതോടെ മുന്‍പ് പരിചയമില്ലാത്ത ബന്ധുക്കളെല്ലാം വരുന്നുണ്ട് എന്നും അതിനാല്‍ നമ്പര്‍ മാറ്റിയതായും അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+