അടിച്ചത് ചെറിയ സമ്മാനം: നിരാശനായി, മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിന്റെ കൈയ്യിലെത്തിയത് കോടികള്‍
ടൊറന്റോ: ഒരാള്‍ക്ക് ലോട്ടറി അടിക്കണമെങ്കില്‍ ഭാഗ്യം കൂടെ തന്നെയുണ്ടാവണം. എന്നാല്‍ കോടികളുടെ മെഗാ ലോട്ടറി അടിക്കണമെങ്കില്‍ എത്ര വലിയ ഭാഗ്യം വേണ്ടി വരും. അങ്ങനൊരു ഭാഗ്യം ഇപ്പോള്‍ ഒരു യുവാവിനെ തേടിയെത്തിയിരിക്കുകയാണ്. കാനഡയിലെ സിഡ്‌നി, വിക്ടോറിയ നിവാസിയായ വില്യം സ്‌കോട്ട് ഗുര്‍ണിക്കാണ് ഇങ്ങനൊരു ഭാഗ്യമുണ്ടായിരിക്കുന്നത്.
അന്നേ ദിവസം തന്റെ ക്ലയന്റുകളെ അവരുടെ നികുതി സംബന്ധമായ കാര്യങ്ങള്‍ക്ക് സഹായിക്കുകയായിരുന്നു. അടുത്ത വര്‍ഷം കാണാമെന്നായിരുന്നു ഇവര്‍ അദ്ദേഹത്തോട് പോകാന്‍ നേരം പറഞ്ഞത്. ആ സമയം അത് മനസ്സിലായില്ലെങ്കിലും, തന്റെ കൈയ്യിലുള്ള ലോട്ടറി ജീവിതം മാറ്റി മറിക്കാന്‍ പോവുകയാണെന്ന സൂചന അതിലുണ്ടായിരുന്നുവെന്നാണ് വില്യം സ്‌കോട്ട് പറയുന്നത്.

image credit: BCLC
ജീവിതം മാറിയത് സൂപ്പര്‍ മാര്‍ക്കറ്റില്‍
വില്യം സ്‌കോട്ട് ഗര്‍ണി ശരിക്കുമൊരു ബുക്ക് കീപ്പറാണ്. സ്വന്തമായി ബിസിനസ് നടത്തുകയാണ് അദ്ദേഹം. ജീവിതം നല്ല നിലയില്‍ തന്നെയാണ് മുന്നോട്ട് പോയിരുന്നത്. എന്നാല്‍ അന്നൊരു ദിവസം യാത്രയ്ക്കിടെ കുറച്ച് സാധനങ്ങള്‍ വാങ്ങിക്കാനായി അദ്ദേഹമൊരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയിരുന്നു. ബീക്കണ്‍ അവന്യുവില്‍ വെച്ചായിരുന്നു ഈ സംഭവം നടന്നത്. അതാണ് വില്യം സ്‌കോട്ടിന്റെ ജീവിതം ആരും പ്രതീക്ഷിക്കാത്ത നിലയിലേക്ക് മാറാന്‍ കാരണം. ജീവിതത്തിലേക്ക് കയറി വന്ന തുക കേട്ടാല്‍ ആരും ഒന്ന് ഞെട്ടിപ്പോകുമെന്ന് ഉറപ്പാണ്.
ഭാഗ്യം വന്ന വഴി ഇങ്ങനെ
വീട്ടുസാധനങ്ങള്‍ വാങ്ങാനായിട്ടായിരുന്നു ഞാന്‍ പോയത്. ഇതിനിടെ കസ്റ്റമര്‍ സര്‍വീസില്‍ ഞാന്‍ വാഹനം നിര്‍ത്തി. അവിടെ ഇരുപത് ഡോളര്‍ നല്‍കിയാണ് ടിക്കറ്റുകള്‍ വാങ്ങിയതെന്നും വില്യം പറഞ്ഞു. പക്ഷേ പിന്നീടങ്ങോട്ട് ട്വിസ്റ്റുകളാണ് ജീവിതത്തില്‍ നടന്നത്. അടുത്ത ദിവസം രാവിലെ ഞാന്‍ അറിഞ്ഞത് ലോട്ടോ മാക്‌സ് ടിക്കറ്റില്‍ ആര്‍ക്കോ സമ്മാനമടിച്ചിട്ടുണ്ടെന്നായിരുന്നു. പെട്ടെന്ന് തന്നെ ലോട്ടോ ആപ്പ് എടുത്ത് ഞാന്‍ എന്റെ ടിക്കറ്റിന്റെ ഫലം ഒന്ന് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതാണ് ജീവിതം മാറ്റിയത്.
ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
ആ ദിവസം ഓര്‍ക്കാന്‍ വയ്യ
ടിക്കറ്റ് പരിശോധിച്ചപ്പോള്‍ തുക കണ്ട് വില്യം സ്‌കോട്ട് ആകെ ഷോക്കായി പോയി. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമായി അതിനെ തോന്നിയില്ലെന്നാണ് വില്യം പറയുന്നത്. 55 മില്യണാണ് സമ്മാനമായി അടിച്ചത്. 334 കോടി രൂപയില്‍ അധികം വരുമിത്. എനിക്ക് ആ ദിവസം വേറൊന്നും ചെയ്യാന്‍ തോന്നില്ല. ആ ടിക്കറ്റിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു ഞാന്‍. പകല്‍ക്കിനാവ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു ചെയ്തിരുന്നു. എന്തെല്ലാം പണം കൊണ്ട് തനിക്ക് ചെയ്യാന്‍ പറ്റുമെന്നായിരുന്നു സ്വപ്‌നം കണ്ടിരുന്നതെന്നും വില്യം പറഞ്ഞു.
അസിസ്റ്റന്റിനെ വിളിച്ചപ്പോള്‍ നിരാശ
താന്‍ ഈ ഫലം നോക്കിയപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല. ഉടന്‍ തന്റെ അസിസ്റ്റന്റിനെ വിളിച്ച് ഒന്ന് ഫലം പരിശോധിക്കാന്‍ പറഞ്ഞു. അവള്‍ അതിലേക്ക് ശരിക്കും നോക്കി. എന്നിട്ട് ഒന്നും സംഭവിക്കാത്തത് പോലെ നടന്ന് പോയി. വെറും 55000 ഡോളറാണ് സമ്മാനമടിച്ചതെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ കുറച്ച് നേരം കഴിഞ്ഞപ്പോഴാണ് അവര്‍ക്ക് കാര്യം മനസ്സിലായത്. അവര്‍ ആകെ ഞെട്ടിപ്പോയിരുന്നു. ആ ദിവസം ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആ ടിക്കറ്റിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നുവെന്നും വില്യം വ്യക്തമാക്കി.
ഡ്രോയറില്‍ വെച്ച് പൂട്ടി
അത്രയും വലിയ തുകയുടെ ടിക്കറ്റായത് കൊണ്ട് തന്റെ മേശ വലിപ്പില്‍ വെച്ച് പൂട്ടുകയാണ് വില്യം ചെയ്തത്. തന്റെ ക്ലയന്റുകളെല്ലാം സുഹൃത്തുക്കള്‍ കൂടിയാണ്. അവരെല്ലാം എന്റെ നേട്ടത്തില്‍ വലിയ സന്തോഷത്തിലാണ്. എന്തായാലും അടുത്തൊന്നും ജോലിയിലേക്ക് മടങ്ങുന്നില്ല. തന്റെ ക്ലയന്റുകളുടെ കാര്യം നോക്കാന്‍ മറ്റൊരാളെ ഏര്‍പ്പാടാക്കും. സാമ്പത്തിക സ്ഥിതി നോക്കിയ ശേഷമേ ഈ പണം ചെലവഴിക്കൂ. അതിന് ശേഷം വലിയ പ്ലാന്‍ വന്നേക്കാം.
ഇപ്പോഴത് ഡെപ്പോസിറ്റ് ചെയ്യും. കുറച്ച് പലിശയ്ക്കായിട്ടാണ് നോക്കുന്നത്. അടുത്ത പ്ലാന്‍ എന്താണെന്ന് പിന്നീട് തീരുമാനിക്കും. കുറച്ച് പണം കുടുംബത്തെ സഹായിക്കാന്‍ എടുക്കും. പുതിയൊരു വീട് വാന്‍കൂവര്‍ ദ്വീപില്‍ വാങ്ങും. യാത്രയ്ക്കും വെക്കേഷനും പണം ചെലവാക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications