പ്രാങ്ക് കോള്‍, ലോട്ടറിയടിച്ച ദമ്പതിമാര്‍ വിശ്വസിച്ചില്ല; ഭാഗ്യം വിട്ടില്ല, ആദ്യ ബംപറില്‍ കോടികള്‍
ടൊറന്റോ: ലോട്ടറി അടിക്കുക എന്നതിനും അപ്പുറമാണ് അക്കാര്യം പറഞ്ഞ് ഒരാളെ വിശ്വസിപ്പിക്കല്‍. അങ്ങേയറ്റം കഠിനമായ ജോലിയാണിത്. കാരണം ഇത്രയും വലിയ തുക അടിച്ചെന്ന് പറഞ്ഞാല്‍ ആരും പെട്ടെന്ന് വിശ്വസിച്ചെന്ന് വരില്ല. പ്രധാന കാരണം നമുക്ക് ലോട്ടറി അടിക്കാനുള്ള സാധ്യത ഉണ്ടെന്ന് മനസ്സില്‍ വിചാരിക്കാത്തത് കൊണ്ടാണ്.
ദീര്‍ഘകാലം ലോട്ടറിയെടുത്തിട്ടും അടിക്കാത്തവര്‍ക്ക് ഇനിയൊരു സമ്മാനം അടിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നുമുണ്ടാവില്ല. സമാനമായ ഒരവസ്ഥയിലൂടെ കടന്നുപോയിരിക്കുകയാണ് കാനഡയില്‍ നിന്നുള്ള ഒരു ദമ്പതിമാര്‍. ഇവര്‍ക്ക് അടിച്ച തുക പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഓര്‍ത്ത് ചിരിക്കുകയാണ് ഇവര്‍.

ദമ്പതിമാരുടെ ഭാഗ്യം
കാനഡയിലെ ഒന്താരിയോയില്‍ നിന്നുള്ള ദമ്പതിമാരെ ഭാഗ്യം തേടി വന്നത് വല്ലാത്തൊരു രീതിയിലാണ്. മൈക്കിള്‍-ലിന്‍ഡ ബോയ്ഡ് ദമ്പതിമാര്‍ക്ക് ഗ്രാന്‍ഡ് പ്രൈസാണ് അടിച്ചിരിക്കുന്നത്. ഇവര്‍ക്ക് തുടര്‍ച്ചയായ അഞ്ച് നമ്പറുകളാണ് കൃത്യമായി വന്നത്. ഇതോടെ രണ്ടാം സമ്മാനമാണ് ഇവര്‍ക്ക് അടിച്ചത്.
ഒരു വര്‍ഷം 25000 ഡോളര്‍ വെച്ച് ജീവിതം കാലം മുഴുവന്‍ ഇവര്‍ക്ക് സമ്മാനമായി ലഭിക്കും. ഫെബ്രുവരി 27നായിരുന്നു നറുക്കെടുപ്പ് നടന്നത്. 15 ലക്ഷം രൂപ ഇവര്‍ക്ക് വര്‍ഷത്തില്‍ ലഭിക്കും. ജീവിത കാലം മുഴുവന്‍ ലഭിക്കുന്ന ലൈഫ് ലോട്ടറിയാണ് ഇവര്‍ക്ക് അടിച്ചിരിക്കുന്നത്.
ഒറ്റത്തവണയായിട്ടുള്ള തുക മതി
അതേസമയം അഞ്ച് ലക്ഷം കനേഡിയന്‍ ഡോളര്‍ എന്ന ഒറ്റത്തുകയിലാണ് ഇവര്‍ സമ്മാനം വാങ്ങിയത്. മൂന്ന് കോടിയില്‍ അധികം രൂപ ഇവര്‍ക്ക് ഇതോടെ ലഭിക്കും. 50 വര്‍ഷത്തോളമായി മൈക്കിലും ലിന്‍ഡും വിവാഹിതരമായി ജീവിക്കുകയാണ്. ഈ ലോട്ടറി എന്ന് ആരംഭിച്ചുവോ, അന്ന് മുതല്‍ ഇവര്‍ ഈ ഗെയിം കളിക്കുന്നുണ്ട്.
എന്നാല്‍ ഇതുവരെ സമ്മാനം ലഭിച്ചിട്ടില്ല. ഇത്തവണ സമ്മാനം കിട്ടിയത് കൊണ്ട് മൈക്കിളിന് അത് വിശ്വസിക്കാനേ സാധിച്ചിട്ടില്ല. ഒരു തരത്തിലും സമ്മാനം അടിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു വിലയിരുത്തല്‍.
അരുണാചല്‍ എന്നാ സുമ്മാവാ, രുചിയുടെ തമ്പുരാനാണ്, ഇതൊക്ക ഒന്ന് കഴിച്ചാട്ടേ, അപ്പോ അറിയാം ടേസ്റ്റ്
ഇമെയിലില്‍ വന്നത് പ്രാങ്ക് മെസേജ്
അന്ന് എഴുന്നേറ്റപ്പോള്‍ ഇമെയിലില്‍ ഒഎല്‍ജിയുടെ മെസേജ് കണ്ടിരുന്നുവെന്ന് മൈക്കിള്‍ കണ്ടിരുന്നു. തുടര്‍ന്ന് സമ്മാനം എന്താണെന്ന് നോക്കി. അതില്‍ 25000 ഡോളര്‍ ജീവിത കാലം മുഴുവന്‍ കിട്ടുമെന്ന് കണ്ടു. എനിക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. വല്ലാത്തൊരു ആവേശം ആ സമയം എന്റെ കണ്ണിലുണ്ടായിരുന്നു.
വേഗം തന്നെ എന്റെ ഭാര്യ ലിന്‍ഡയെ ഞാന്‍ വിളിച്ചുണര്‍ത്തി. ആവേശം എനിക്കായിരുന്നു. എന്നാല്‍ ലിന്‍ഡയ്ക്ക് സംശമായിരുന്നു. ലോട്ടറി എങ്ങനെ അടിക്കാനാണെന്നായിരുന്നു അവര്‍ ചോദിച്ചു. ഭര്‍ത്താവ് എന്തോ അശുഭ കാര്യം സംസാരിക്കാന്‍ പോകുന്നുവെന്ന് താന്‍ ഭയപ്പെട്ടതായും ലിന്‍ഡ പറഞ്ഞു.
ഇത് വെറും തട്ടിപ്പാണ്
നമ്മള്‍ക്ക് വലിയ തുക സമ്മാനം അടിച്ചിരിക്കുന്നു എന്ന് ലിന്‍ഡയോട് ഞാന്‍ പറഞ്ഞു. ഒരിക്കലുമില്ലെന്നായിരുന്നു അവള്‍ തറപ്പിച്ച് പറഞ്ഞത്. നിങ്ങളേതോ തട്ടിപ്പില്‍ വീണുവെന്നായിരുന്നു മറുപടി. ഒടുവില്‍ ഒഎല്‍ജിയില്‍ നിന്ന് ആരോ ഫോണില്‍ വിളിച്ചപ്പോള്‍ മാത്രമാണ് ലിന്‍ഡ വിശ്വസിച്ചതെന്നും മൈക്കിള്‍ പറഞ്ഞു.
അതേസമയം ഈ പണം ഫാമിലി വെക്കേഷനായി ഉപയോഗിക്കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റിലേക്കാണ് ഞങ്ങളുടെ ആദ്യ യാത്രയെന്ന് ഇവര്‍ പറഞ്ഞു. ഒരുപാട് വലിയ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. അതെല്ലാം യാഥാര്‍ത്ഥ്യമാക്കണമെന്നും ദമ്പതിമാര്‍ പറഞ്ഞു.












Click it and Unblock the Notifications