Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറിയടിക്കും, ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി, യുവാവിന് ടിപ്‌സുമായി അമ്മ, തേടിയെത്തി മഹാഭാഗ്യം!!

വാഷിംഗ്ടണ്‍: ലോട്ടറി അടിക്കാന്‍ എന്തെങ്കിലും പ്രത്യേക മാര്‍ഗങ്ങളുണ്ടോ? തീര്‍ച്ചയായും ഉണ്ട്. പക്ഷേ അതിന് കൃത്യമായ കാര്യങ്ങള്‍ നമ്മള്‍ പിന്തുടരണം. ഇതൊന്നും യുഎസ്സില്‍ നിന്നുള്ള ഒരു യുവാവിന് അറിയില്ലായിരുന്നു. ഇയാള്‍ക്ക് ലോട്ടറി അടിക്കുന്നതിനായി അമ്മയാണ് ടിപ്‌സ് നല്‍കിയിരിക്കുന്നത്. അത് മഹാഭാഗ്യമായി ജീവിതത്തില്‍ മാറിയിരിക്കുകയാണ്.

യുഎസിലെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഡൊണാള്‍ഡ് പിറ്റ്മാന്‍ എന്ന യുവാവിന് മനസ്സില്‍ ചിന്തിക്കുക പോലും ചെയ്യാതിരുന്ന തുക സമ്മാനമായി കിട്ടിയിരിക്കുന്നത്. ലോട്ടറി അടിക്കാതിരുന്ന തനിക്ക് ഒടുവില്‍ ഉപദേശം തേടേണ്ടി വരികയാണെന്ന് യുവാവ് പറയുന്നു. പക്ഷേ അതൊരു വന്‍ ഭാഗ്യമായി മാറുകയായിരുന്നു.

lottery

ന്യൂപോര്‍ട്ടിലെ താമസക്കാരനാണ് ഡൊണാള്‍ഡ്. തന്റെ അമ്മ നല്‍കിയ അന്ധവിശ്വാസപരമായ ടിപ്‌സിലൂടെ രണ്ട് ലക്ഷം യുഎസ് ഡോളറാണ് സമ്മാനമായി അടിച്ചിരിക്കുന്നത്. ഒരു കോടി 64 ലക്ഷം രൂപയില്‍ അധികം വരും ഈ സമ്മാനത്തുക. കാറോടിച്ച് പോകുമ്പോള്‍ ഒരിക്കല്‍ പോലും ലോട്ടറി എടുക്കുന്ന കാര്യം ചിന്തിച്ചിരുന്നില്ലെന്ന് ഡൊണാള്‍ഡ് പറയുന്നു.

പക്ഷേ കൈയ്യില്‍ ഒരു ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഒരിടത്ത് കാര്‍ നിര്‍ത്തിയത്. അതിനടുത്തായി വേവ്‌സ് മാര്‍ട്ട് ആന്‍ഡ് ഗ്രില്‍ സൂപ്പര്‍ മാര്‍ക്കറ്റുണ്ടായിരുന്നു. അപ്പോഴാണ് ലോട്ടറിയെടുക്കാന്‍ തീരുമാനിച്ചതെന്നും ഡൊണാള്‍ഡ് പറയുന്നു.

"ആ ദിവസം ജോലിക്കായി പോവുകയായിരുന്നു. ലോട്ടറി ടിക്കറ്റ് എടുക്കണമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. എന്നാല്‍ എന്റെ കൈയ്ക്ക് മുമ്പൊന്നുമില്ലാത്ത വിധം ചൊറിച്ചില്‍ അനുഭവപ്പെട്ടു. അതോടെ കൈ പോക്കറ്റിലിട്ടു. വൈകാതെ തന്നെ ഞാന്‍ ലോട്ടറിയുമെടുത്തു. എന്റെ അമ്മ ഇക്കാര്യത്തില്‍ തന്നെ ടിപ്‌സ് ഇങ്ങനെയായിരുന്നു. നിങ്ങള്‍ കൈ എപ്പോഴൊക്കെ ചൊറിയാന്‍ തുടങ്ങുമ്പോഴും, ആ നിമിഷം അത് പോക്കറ്റില്‍ ഇടുക. തീര്‍ച്ചയായും നിങ്ങളെ തേടി പണം വന്നിരിക്കും. അമ്മയുടെ ആ അന്ധവിശ്വാസം സത്യമായി വന്നിരിക്കുകയാണ്. രണ്ട് ലക്ഷം ഡോളര്‍ അങ്ങനെ അടിച്ചതാണെന്ന്'" കരുതുന്നുവെന്നും ഡൊണാള്‍ഡ് പറഞ്ഞു.

'റൂബി റെഡ് 7 സ്‌ക്രാച്ച് ഓഫ് ടിക്കറ്റാണ് താന്‍ വാങ്ങിയതെന്ന് ഡൊണാള്‍ഡ് പറയുന്നു. ആ സ്റ്റോറില്‍ നിന്ന് ടിക്കറ്റെടുക്കുമ്പോള്‍ അമ്മയുടെ വാക്കുകള്‍ സത്യമാകുമെന്ന് അറിയില്ലായിരുന്നു. എന്തായാലും സ്‌ക്രാച്ച് ചെയ്ത് നോക്കിയപ്പോഴാണ് വമ്പന്‍ സമ്മാനമാണെന്ന് മനസ്സിലയാത്. അമ്മ പറഞ്ഞതെല്ലാം ശരിയായിരുന്നുവെന്ന് ഡൊണാള്‍ഡ് സമ്മതിക്കുന്നു. ആദ്യം സമ്മാനം അടിച്ചുവെന്ന് കരുതിയിരുന്നില്ല. ഉടനെ തന്നെ ടിക്കറ്റുമെടുത്ത് ലോട്ടറി വാങ്ങിയ കടയില്‍ പോയി. അവിടെയുള്ള ജീവനക്കാരിയോട് അതൊന്ന് പരിശോധിക്കാന്‍ പറഞ്ഞു. അവരാണ് സമ്മാനം" അടിച്ചുവെന്ന് സ്ഥിരീകരിച്ചത്.

"സമ്മാനം ഉറപ്പിച്ചതോടെ ടിക്കറ്റിന്റെ ഫോട്ടോ എടുത്ത് ഭാര്യക്ക് അയച്ചു കൊടുത്തു. അവള്‍ക്ക് കാര്യം മനസ്സിലായില്ല. നമ്പര്‍ ഒന്ന് നോക്കാന്‍ പറഞ്ഞു. പിന്നാലെ ഭാര്യ തന്നെ വിളിച്ചു. അവള്‍ക്കും അമ്പരപ്പായിരുന്നു. ഈ പണം ധൂര്‍ത്തടിച്ച് കളയാനില്ല. തന്റെ സമ്പാദ്യത്തിലേക്കാണ് അത് പോവുക. പുതിയൊരു ബൈക്ക് വാങ്ങുന്ന കാര്യവും" പരിഗണനയിലുണ്ടെന്നും ഡൊണാള്‍ഡ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+