Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറിയടിച്ചെന്ന് വിശ്വസിക്കാനായില്ല, പലതവണ പരിശോധിച്ചു; ഒടുവില്‍ വിജയി ചെയ്തത്...

ലോട്ടറി വിജയം സംബന്ധിയായ വാര്‍ത്തകള്‍ എപ്പോഴും കൗതുകം ജനിപ്പിക്കുന്നവയാണ്. ഏറെ നാളായി ലോട്ടറി എടുത്തിട്ടും ഒരു തവണ പോലും ഭാഗ്യം തേടിയെത്താത്തവര്‍ നിരവധിയുണ്ട്. എന്നിട്ടും എന്നെങ്കിലും ഭാഗ്യം തന്നെ കടാക്ഷിക്കും എന്ന പ്രതീക്ഷയില്‍ ചിലര്‍ ലോട്ടറി എടുത്ത് കൊണ്ടേ ഇരിക്കും. എന്നാല്‍ വേറെ ചിലര്‍ക്ക് അപ്രതീക്ഷിതമായ ആദ്യ അവസരത്തില്‍ തന്നെ ലോട്ടറിയില്‍ മികച്ച സമ്മാനം തേടിയെത്തുകയും ചെയ്യും.

വേറെ ചിലര്‍ക്ക് ലോട്ടറിയില്‍ സമ്മാനം ലഭിച്ചാലും അത് വിശ്വസിക്കാന്‍ വലിയ പാടായിരിക്കും. കഴിഞ്ഞ ദിവസം ലോട്ടറിയില്‍ വലിയ സമ്മാനം നേടിയതിന് പിന്നാലെ കുറച്ച് നേരത്തേക്ക് ഓര്‍മ്മ നഷ്ടപ്പെട്ട യുവതിയുടെ വാര്‍ത്ത വൈറലായിരുന്നു. ഇപ്പോഴിതാ സമാനമായി തനിക്ക് ലോട്ടറി നേടിയത് വിശ്വസിക്കാനാകാതെ ഒരാള്‍ ചെയ്ത കാര്യമാണ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

iowa lottery

അമേരിക്കയിലെ അയോവയില്‍ ആണ് ഈ സംഭവം. അയോവ ലോട്ടറിയുടെ 21 -ാം തിയതിയിലെ നറുക്കെടുപ്പിലെ വിജയിക്ക് ആണ് തനിക്ക് ലോട്ടറി അടിച്ചു എന്ന് വിശ്വസിക്കാന്‍ സാധിക്കാതിരുന്നത്. ആദം ഗെര്‍സ്ഡോര്‍ഫ് എന്നയാളാണ് ഇതിലെ കഥാപാത്രം. തന്റെ വാഹനത്തില്‍ ഇന്ധനം നിറക്കുന്നതിനായി കാസിയില്‍ കാര്‍ നിര്‍ത്തി അതിനുള്ളിലിരിക്കുകയായിരുന്നു ആദം ഗെര്‍സ്ഡോര്‍ഫ്.

ഇതിനിടെയാണ് തന്റെ പക്കല്‍ അയോവ ലോട്ടറിയുടെ റൂബി റെഡ് 7 സ്‌ക്രാച്ച് ടിക്കറ്റ് ഉണ്ട് എന്ന് ആദം ഗെര്‍സ്ഡോര്‍ഫ് ഓര്‍ക്കുന്നത്. ഉടന്‍ തന്നെ ആ ടിക്കറ്റെടുത്ത് ആദം ഗെര്‍സ്ഡോര്‍ഫ് ചുരണ്ടി നോക്കി. സമ്മാനം ലഭിക്കും എന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു ആദം ഗെര്‍സ്ഡോര്‍ഫ് ടിക്കറ്റ് സ്‌ക്രാച്ച് ചെയ്തത്. എന്നിട്ടും സ്‌ക്രാച്ച് ചെയ്ത ശേഷം ആദം ഗെര്‍സ്ഡോര്‍ഫ് ഒരു നിമിഷം സ്തബ്ധനായി.

Travel Tips: വേറെങ്ങും പോകേണ്ട കേരളത്തിലുണ്ട് ലോകോത്തര ബീച്ചുകള്‍..

സമ്മാനം അടിച്ചിരുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. തനിക്ക് ലോട്ടറിയടിച്ചു എന്ന് വിശ്വസിക്കാന്‍ ഏറെ നേരത്തേക്ക് ആദം ഗെര്‍സ്ഡോര്‍ഫിന് സാധിച്ചില്ല. പലതവണ അദ്ദേഹം ടിക്കറ്റ് ഒത്തുനോക്കിയിട്ടും വിശ്വസിക്കാന്‍ പറ്റുന്നില്ല. ഒടുവില്‍ നേരെ അയോവ ലോട്ടറി ഏജന്‍സിയിലേക്ക് ആദം ഗെര്‍സ്ഡോര്‍ഫ് വണ്ടി വിട്ടു. അവിടെ ചെന്ന് വീണ്ടും ടിക്കറ്റ് പരിശോധിക്കുക എന്നതായിരുന്നു ലക്ഷ്യം.

അയോവ ലോട്ടറി ഏജന്‍സിയില്‍ എത്തിയ ആദം ഗെര്‍സ്ഡോര്‍ഫ് ഉടന്‍ തന്നെ അകത്തേക്ക് ഓടിച്ചെന്ന് അവിടെ കണ്ട ഒരു സ്ത്രീയോട് ഇങ്ങനെ പറഞ്ഞു, ' 'മാഡം, ഈ ടിക്കറ്റ് എനിക്ക് വേണ്ടി ഒന്ന് സ്‌കാന്‍ ചെയ്ത് പരിശോധിക്കാമോ. എനിക്ക് ലോട്ടറിയടിച്ചു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്നാല്‍ എനിക്ക് അതൊന്ന് ഉറപ്പിക്കാന്‍ പറ്റുന്നില്ല. ദയവായി എന്നെ സഹായിക്കാമോ..?.

ലോട്ടറി ടിക്കറ്റ് വാങ്ങിയ ആ സ്ത്രീ സ്‌കാന്‍ ചെയ്ത് നോക്കിയതോടെ അവരും അല്‍പ നേരത്തേക്ക് അമ്പരന്ന് പോയി. ശേഷം ആദം ഗെര്‍സ്ഡോര്‍ഫിനോട് നിങ്ങള്‍ക്ക് ലോട്ടറിയടിച്ചിട്ടുണ്ട് എന്നും പറഞ്ഞു. ഒന്നും രണ്ടുമല്ല, 70000 ഡോളര്‍ ആണ് ആദം ഗെര്‍സ്ഡോര്‍ഫിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. അതായത് ഏകദേശം 57,64,321 ഇന്ത്യന്‍ രൂപ. തന്റെ സമ്മാനത്തുക കടം വീട്ടാനും കുടുംബത്തെ പരിപാലിക്കാനും ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+