ലോട്ടറി അടിച്ചെന്ന് കോള്‍, പ്രാങ്ക് കോളെന്ന് വിശ്വസിച്ച് യുവതി, സമ്മാനം കിട്ടിയത് ലക്ഷങ്ങള്‍
വാഷിംഗ്ടണ്‍: ചിലര്‍ക്ക് ജീവിതത്തിലേക്ക് ഭാഗ്യം പെട്ടെന്ന് വന്നാല്‍ അത് വിശ്വസിക്കാന്‍ പറ്റിയെന്ന് വരില്ല. അവര്‍ ചിലപ്പോള്‍ അത് എത്ര പറഞ്ഞാലും അംഗീകരിക്കാനും തയ്യാറാവില്ല. ചിലപ്പോള്‍ അവരുടെ ഈ അവിശ്വസനീയ സ്വഭാവം കാരണം സമ്മാനം വരെ നഷ്ടമായേക്കാം. ലോട്ടറി അടിക്കുന്നവരെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. അവര്‍ ടിക്കറ്റെടുത്താലും, ലോട്ടറി അടിക്കുമെന്ന് അങ്ങനെ പ്രതീക്ഷിക്കാത്തവരായിരിക്കും.
അതുകൊണ്ട് തന്നെ പറ്റിക്കുകയാണോ എന്ന അര്‍ത്ഥത്തിലായിരിക്കും കാര്യങ്ങള്‍ എടുക്കുക. യുഎസ്സില്‍ നിന്നുള്ള ഒരു യുവതിക്കും ഇതുപോലൊരു അബദ്ധം സംഭവിച്ചിരിക്കുകയാണ്. ലോട്ടറി അടിച്ചതിനെ തുടര്‍ന്നാണ് ഈ അബദ്ധം സംഭവിച്ചത്.

മിഷിഗണ്‍ യുവതിക്ക് മെഗാ ഭാഗ്യം
യുഎസ്സിലെ മിഷിഗണില്‍ നിന്നുള്ള ഒരു യുവതിക്കാണ് വലിയ സമ്മാനം അടിച്ചത്. പക്ഷേ ഇവര്‍ അതറിഞ്ഞിരുന്നില്ല. ഇവരെ ലോട്ടറി അധികൃതരാണ് സമ്മാനം അടിച്ച കാര്യം അറിയിച്ചത്. ഇവര്‍ പക്ഷേ തന്റെ ഭാഗ്യത്തെ ഒരിക്കലും പോലും വിശ്വസിച്ചിരുന്നില്ല.
തനിക്ക് ലോട്ടറി അടിക്കാന്‍ ഒരിക്കലും സാധ്യതയില്ലെന്നായിരുന്നു മിഷിഗണിലെ സെന്റ് ക്ലെയര്‍ കൗണ്ടിയില്‍ നിന്നുള്ള യുവതി വിശ്വസിച്ചിരുന്നത്. ഇവര്‍ കോളുകളോ ഇമെയിലുകളോ ഗൗരവത്തിലെടുക്കുക പോലും ചെയ്തില്ല. ആറക്ക നമ്പറിലുള്ള സംഖ്യ അടിച്ചുവെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്.
ഇമെയില്‍ വന്നിട്ടും വിശ്വസിച്ചില്ല
ലോട്ടറി അധികൃതര്‍ ഈ യുവതിക്ക് സമ്മാനം അടിച്ച തുകയും മറ്റ് വിവരങ്ങളും ചേര്‍ത്ത് ഒരു ഇമെയില്‍ അയച്ചിരുന്നു. അതില്‍ ഒരു ലക്ഷം യുഎസ് ഡോളറാണ് സമ്മാനം അടിച്ചതെന്ന് പറയുന്നുണ്ട്. 81 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. താനാകെ കണ്‍ഫ്യൂഷനിലായിരുന്നുവെന്ന് യുവതി പറയുന്നു.
സമ്മാനം അടിച്ച കാര്യം വിശ്വസിക്കാനേ പറ്റിയില്ല. ഇതൊരു പ്രാങ്കാണെന്ന് ഞാന്‍ കരുതി. എന്നാല്‍ ഈ മെസേജ് സത്യമായിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്ന് ഞാന്‍ കരുതിയിരുന്നുവെന്ന് ഒരു നിമിഷം മനസ്സില്‍ ആഗ്രഹിച്ചിരുന്നുവെന്ന് യുവതി പറഞ്ഞു.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
പ്രാങ്കില്‍ വീഴ്ത്താന്‍ നോക്കേണ്ട
തട്ടിപ്പിന്റെ ഭാഗമായുള്ള ഇമെയിലാണ് തനിക്ക് വന്നതെന്നാണ് കരുതിയത്. അതുകൊണ്ട് മറുപടിയൊന്നും അയക്കാന്‍ നിന്നില്ല. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ലോട്ടറി അധികൃതര്‍ എന്നെ വിളിച്ചു. അപ്പോഴാണ് സമ്മാനം അടിച്ച കാര്യവും, ആ ഇമെയിലും സത്യമായിരുന്നുവെന്ന് മനസ്സിലായത്.
ഉടനെ തന്നെ മകനെ വിളിക്കുകയാണ് ഞാന്‍ ചെയ്തത്. അവനോടാണ് ഈ നല്ല കാര്യം ആദ്യം പറഞ്ഞത്. 60000 ഡോളര്‍ എന്ന ഒറ്റതുകയായിട്ടാണ് അവര്‍ ഈ പണം വാങ്ങിയത്. അതേസമയം ഈ പണം എങ്ങനെ ചെലവാക്കണമെന്ന കാര്യത്തില്‍ അവര്‍ക്ക് വലിയ പ്ലാനുണ്ട്.
എന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകും
ഇത്ര വലിയൊരു സമ്മാനം അടിച്ചതില്‍ ആരോടാണ് നന്ദി പറയേണ്ടതെന്ന് അറിയില്ലെന്ന് യുവതി പറയുന്നു. പക്ഷേ ഈ നേട്ടം എന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഹായിക്കും. പുതിയൊരു ബിസിനസ് തുടങ്ങണമെന്ന് ഒരുപാട് കാലമായി ആഗ്രഹിക്കുന്നു.
തീര്‍ച്ചയായും അത് ഉടനെ തുടങ്ങാനാവുമെന്നും യുവതി വ്യക്തമാക്കി. സെന്റ് ക്ലെയര്‍ കൗണ്ടി ഡിട്രോയിറ്റുമായി അടുത്ത് നില്‍ക്കുന്ന സ്ഥലമാണ്. അതേസമയം സമ്മാനം അടിച്ച ഇവര്‍ വലിയ ആവേശത്തിലാണ്. ജീവിതം അടിച്ചുപൊളിക്കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications