മക്കളേ ലോട്ടറിയടിച്ചെടാ, വിളിച്ചലറി യുവതി; മറന്നുവെച്ച ടിക്കറ്റില്‍ റിസപ്ഷനിസ്റ്റിന് കോടികള്‍
ടൊറന്റോ: ഒരാള്‍ക്ക് ലോട്ടറിയടിക്കാന്‍ എത്രത്തോളം ഭാഗ്യം വേണം. ചെറിയ ഭാഗ്യമൊന്നും പോര എന്ന് ഉറപ്പിച്ച് പറയാം. നമ്മള് പലപ്പോഴും ടിക്കറ്റ് എടുക്കുന്നുണ്ടാവും, എന്നാല്‍ ലോട്ടറിയടിക്കുക വളരെ കുറവ് സാധ്യതയുള്ള കാര്യമായിരിക്കും. എന്തായാലും ഇപ്പോള്‍ കാനഡയില്‍ നിന്നൊരു യുവതിക്ക് ജീവിതത്തില്‍ ആരും പ്രതീക്ഷിക്കാത്തൊരു ഭാഗ്യം കടന്നുവന്നിരിക്കുകയാണ്.
ഇവര്‍ക്ക് തന്നെ ഇവരെ വിശ്വസിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. കാരണം അത്രത്തോളം ഭാഗ്യത്തിലാണ് ഇവര്‍ക്ക് ഈ സമ്മാനം അടിക്കുന്നത്. എന്തായാലും ഇവര്‍ ആവേശം കൊണ്ട് വിളിച്ച് കൂവിയിട്ടും ഈ നേട്ടം ആരും വിശ്വസിച്ചില്ല. അത്രയ്ക്കും വിചിത്രമായ രീതിയിലായിരുന്നു സമ്മാനം വന്നത്.

ജീവിതം മാറ്റി മറിച്ച് ആ സമ്മാനമെത്തി
ജീവിതത്തില്‍ ഭാഗ്യമൊന്നും വരുന്ന കാര്യം ചിന്തിക്കുക പോലും ചെയ്യാതിരുന്നപ്പോഴാണ് 46കാരിയാ റിസപ്ഷനിസ്റ്റിന്റെ ജീവിത്തിലേക്ക് ബംപര്‍ സമ്മാനമെത്തുന്നത്. ഇവര്‍ കാനഡയിലെ കിച്ചണര്‍ സ്വദേശിയാണ്. ഡെയ്ലി ഗ്രാന്‍ഡ് ലോട്ടറിയിലെ ടോപ്പ് പ്രൈസാണ് ഇവര്‍ക്ക് സമ്മാനമടിച്ചത്.
ജീവിത കാലം മുഴുവന്‍ ഓരോ ദിവസവും ആയിരം ഡോളര്‍ എന്നുള്ളതായിരുന്നു ഇതിന്റെ സമ്മാനം. എന്നാല്‍ മൊത്തമായി വാങ്ങാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. 7 മില്യണാണ് ഇവര്‍ക്ക് സമ്മാനമായി അടിച്ചത്. അതായത് 57 കോടി രൂപയോളം വരുമിത്.
ടിക്കറ്റിനെ കുറിച്ച് ഓര്‍മയില്ല
ഇവര്‍ ലോട്ടറിയെടുത്തത് ഓര്‍ക്കുക പോലും ചെയ്തിരുന്നില്ല. എല്ലാം മറന്ന് പോയിരുന്നു. പുറത്ത് കടയില്‍ പോയി കുറച്ച് സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിലായിരുന്നു യുവതി. ആ സമയം സാധനം വാങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഇവര്‍ക്ക് ലോട്ടറിയെ കുറിച്ച് ഓര്മ വന്നത്.
ഉടന്‍ തന്നെ അവര്‍ ടിക്കറ്റ് നോക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഉടന്‍ തന്നെ കിയോസ്കില്‍ പോയി ടിക്കറ്റ് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു യുവതി. പക്ഷേ കിയോസ്ക് കാണിച്ച മെസേജ് കണ്ട് അവരാകെ അമ്പരന്ന് പോയി. ബിഗ് വിന്നര്‍ എന്നായിരുന്നു കിയോസ്ക് വിശേഷിപ്പിച്ചത്.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
പിന്നെയും കണ്ഫ്യൂഷന്
സമ്മാനമടിച്ചെങ്കില് കണ്ഫ്യൂഷന് ഇവരെ വിട്ട് പോയിരുന്നില്ല. ആയിരം ഡോളര്‍ എങ്ങാനുമാണ് സമ്മാനം അടിച്ചതെന്നാണ് യുവതി കരുതിയത്. അതുകൊണ്ട് ക്യാഷിയറുടെ അടുത്ത് പോയി ടിക്കറ്റ് ഒന്ന് പരിശോധിക്കാനായി നല്‍കുകയും ചെയ്തു.
ആ മെഷീന് തന്നെ വിറച്ച് പോയ ഫലമായിരുന്നു അതെന്ന് യുവതി തമാശയായി പറയുന്നു. ഒരു ദിവസം ആയിരം ഡോളര്‍ വെച്ച് ജീവിത കാലം മുഴുവന്‍ എന്ന് അതില്‍ കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. സന്തോഷം താന്‍ കരയുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
മക്കളേ ലോട്ടറിയടിച്ചെടാ
സന്തോഷം കൊണ്ട് തുള്ളിച്ചാടിയ കൊളീന്‍ ഗോദാര്‍ദ് എന്ന ഈ യുവതി ആദ്യം വിളിച്ചത് മക്കളെയാണ്. രണ്ട് ആണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. മക്കള്‍ രണ്ട് ഇവര്‍ ലോട്ടറിയടിച്ചെന്ന് പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ല. പിന്നീടാണ് ഇവരെ വിശ്വസിപ്പിച്ചത്. ബാക്കിയുള്ള കുടുംബക്കാരെ മുഴുവന്‍ ഈസ്റ്റര്‍ ഡിന്നറിന് വിളിച്ചപ്പോഴാണ് അറിയിച്ചത്.
അവര്‍ക്കും ഇതേ ആവേശമായിരുന്നുവെന്ന് കൊളീന്‍ പറയുന്നു. ഇത്രയും വലിയ വിജയം താന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇതൊരു അനുഗ്രഹമാണ്. ഇതിനെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകളില്ലെന്നും യുവതി പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications