Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിക്ക് അടിച്ചത് 89 കോടി; 10 യൂറോയെന്ന് ലോട്ടറി കമ്പനി, കോടതിയിലെത്തി, സംഭവിച്ചത് ഇങ്ങനെ

ലണ്ടന്‍: ബ്രിട്ടനില്‍ ഒരു യുവതിക്ക് ലോട്ടറി അടിച്ചത് വന്‍ പുലിവാലായി മാറിയിരിക്കുകയാണ്. ഇവര്‍ ഇപ്പോള്‍ കോടതിയില്‍ സമ്മാനത്തുകയ്ക്കായി പോരാടുകയാണ്. ജോവാന്‍ പാര്‍ക്കര്‍ ഗ്രെനന്‍ എന്നാണ് യുവതിയുടെ പേര്. ഇവര്‍ക്ക് മില്യണ്‍ യൂറോ അടിച്ചുവെന്നാണ് അവകാശവാദം. എന്നാല്‍ സമ്മാനത്തുക വെറും പത്ത് യൂറോ മാത്രമാണെന്ന് ലോട്ടറി കമ്പനി പറയുന്നു.

ഇവര്‍ക്ക് സമ്മാനത്തുകയും നിഷേധിച്ചിരിക്കുകയാണ് എന്നാല്‍ തനിക്കടിച്ച സമ്മാനത്തിനായി യുവതി നേരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. രസകരമായ കാര്യങ്ങളാണ് കോടതിയില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ജോവാന്‍ പാര്‍ക്കര്‍, കാമലോട്ടിനെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. തനിക്ക് നാഷണല്‍ ലോട്ടറി ഒരു മില്യണ്‍ തരേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ കാമലോട്ട് ഇതിനെതിരെ രംഗത്തുണ്ട്.

DOLLAR 200 NOTE

പത്ത് യൂറോ മാത്രമാണ് ജോവാന് നല്‍കേണ്ടതെന്നാണ് കാമലോട്ടിന്റെ നിലപാട്. ലണ്ടന്‍ ഹൈക്കോടതിയിലാണ് കേസുള്ളത്. 2015 ഓഗസ്റ്റ് 25ന് യുവതി ഇന്‍സ്റ്റന്റ് ലോട്ടറി വാങ്ങിയെന്നും, ഓണ്‍ലൈന്‍ വഴി പണമടച്ചുവെന്നുമാണ് യുവതിയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്.

അതായത് നിങ്ങളുടെ സ്‌ക്രീനിലുള്ള നമ്പര്‍, ലോട്ടറിയുടെ നമ്പറുമായി ഒത്തുവന്നാണ് അവിടെ വെളുത്ത നിറം കാണാം. അതിനര്‍ത്ഥം ഓണ്‍ലൈന്‍ ലോട്ടറി കളിക്കുന്നയാള്‍ക്ക് സമ്മാനം അടിച്ചുവെന്നാണ്. കാമലോറ്റ് പറയുന്നത്, ജോവാന്‍ ടിക്കറ്റെടുത്തപ്പോള്‍ കമ്പ്യൂട്ടര്‍ നല്‍കിയത് പത്ത് യൂറോയുടെ സമ്മാനമാണെന്നും ഇവര്‍ വിശദീകരിച്ചു. എന്നാല്‍ ഓഗസ്റ്റ് 25, 26 തിയതികളില്‍ വലിയ ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ കമ്പനിയില്‍ ഉണ്ടായതായിട്ടാണ് ജോവാന്റെ വാദം.

വ്യത്യസ്ത സമ്മാനത്തുകകള്‍ സ്‌ക്രീനില്‍ കാണിച്ചുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇതാണ് കാമലോട്ടിനെതിരെ ഇവര്‍ കോടതിയില്‍ എത്താന്‍ കാരണം.സാങ്കേതിക വിദ്യ കാരണമാണ് വ്യത്യസ്ത തുക സ്‌ക്രീനില്‍ കാണിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഒരു മെസേജില്‍ നിങ്ങള്‍ക്ക് ഒരു മില്യണ്‍ യൂറോ അടിച്ചെന്ന് തനിക്ക് സന്ദേശം വന്നുവെന്നും ജഡ്ജിനെ ജോവാന്‍ ബോധിപ്പിച്ചു.

തനിക്ക് അനുകൂലമായി വിധിയുണ്ടാവുമെന്നാണ് യുവതി പറയുന്നത്. കാമലോട്ട് ഒരിക്കലും വിചാരണകളില്‍ വിജയിക്കാറില്ല. അതേസമയം എന്താണ് കാമലോട്ടിന്റെ കമ്പ്യൂട്ടര്‍ സിസ്റ്റം നല്‍കിയ സമ്മാനം എന്ന് വിലയിരുത്തുന്നതില്‍ ജഡ്ജിക്ക് പരിമിതികളുണ്ട്. ഇതൊരു സങ്കീര്‍ണമായ കേസായി മാറിയിരിക്കുകയാണ്.ആരുടെ ഭാഗത്താണ് ശരിയെന്ന് ഇവിടെ കൃത്യമായി വാദിക്കാനാവില്ല.

ഇരുകക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തേണ്ടി വരും. കോടതിക്ക് കാമലോട്ടാണോ ജോവാനാണോ ശരിയെന്ന് വിധിക്കാനുമാവില്ല. അഭിഭാഷകരെ ഇക്കാര്യത്തില്‍ കോടതി ഉപദേശിക്കാനാണ് സാധ്യത. പകരം മധ്യസ്ഥ ചര്‍ച്ച നടത്തി യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെടാം. എന്നാല്‍ കൃത്യമായ സമ്മാനം രേഖപ്പെടുത്താതെ കാമലോട്ട് തന്നെ വഞ്ചിച്ചുവെന്ന് യുവതിക്ക് അവകാശപ്പെടാം.

വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+