കോളിനും ഇമെയിലിനും മറുപടിയില്ല; അവസാനം കത്തയച്ചു; വയോധികന്റെ ജീവിതം മാറി, ലോട്ടറിയില്‍ കോടികള്‍
വാഷിംഗ്ടണ്‍: ഭാഗ്യം ചിലപ്പോള്‍ നമ്മുടെ വീട്ടുപടിക്കല്‍ എത്തിയാലും നമ്മള്‍ തിരിച്ചറിയണമെന്നില്ല. അമേരിക്കയില്‍ നിന്നുള്ള ഒരു വയോധികന്റെ കാര്യവും അതുപോലെയാണ്. ഇയാളുടെ വീട്ടിലേക്ക് തുടര്‍ച്ചയായി വന്ന ഫോണ്‍ വിളികളും, ഇമെയിലുമെല്ലാം തുടരെ ഇയാള്‍ അവഗണിച്ചിരുന്നു. പക്ഷേ എന്താണ് ഈ കോളിന് പിന്നില്‍ എന്നെല്ലാം ഒരിക്കല്‍ പോലും ഇയാള്‍ പരിശോധിച്ചിരുന്നില്ല.
അവിടെയാണ് ഇയാളുടെ ജീവിതം മാറി മറിയാന്‍ പോയിരുന്നത്. എന്നാല്‍ അത് തിരച്ചറിയാന്‍ ഈ പാവം ആഴ്ച്ചകള്‍ എടുത്തിരിക്കുകയാണ്. എന്നാല്‍ അത് തിരിച്ചറിഞ്ഞ രീതിയും, അടിച്ച തുകയുമെല്ലാം ഈ ബംപറിനെ വൈറല്‍ വാര്‍ത്തയാക്കിയിരിക്കുകയാണ്.

മെയില്‍ബോക്‌സ് ജീവിതം മാറ്റി
നമ്മുടെ വീട്ടിന് മുന്നില്‍ ഗെയിറ്റിലായി സ്ഥാപിച്ചിട്ടുള്ള മെയില്‍ ബോക്‌സ് ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരുമോ? സാധ്യത വളരെ കുറവാണെന്ന് പലരും പറയും. അതില്‍ കത്തുകളോ, അല്ലെങ്കില്‍ പത്രങ്ങളോ ഒക്കെയാവും ആരെങ്കിലും കൊണ്ടിടുക. എന്നാല്‍ മിഷിഗണില്‍ മക്കോമ്പ് കൗണ്ടിയില്‍ നിന്നുള്ള ഈ വയോധികന് മെയില്‍ബോക്‌സില്‍ കത്തെടുക്കാന്‍ പോയപ്പോഴാണ് ജീവിതം വേറെ ലെവലിലായത്. അതിന് ആരോടൊക്കെയാണ് നന്ദി പറയേണ്ടതെന്ന് അറിയാതിരിക്കുകയാണ് ഇയാള്‍. സ്വപ്‌നം പോലും കാണാത്ത കാര്യങ്ങളാണ് ഇയാളുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്.
മിഷിഗണ്‍ സ്വദേശിയുടെ വൈറല്‍ ബംപര്‍
മിഷിഗണ്‍ സ്വദേശിയായ 62കാരന് 2.61 ലക്ഷം യുഎസ് ഡോളറാണ് സമ്മാനമടിച്ചിരിക്കുന്നത്. അതായത് രണ്ട് കോടി 14 ലക്ഷം രൂപയില്‍ അധികം വരുന്ന മെഗാ ബംപര്‍ തുകയാണിത്. എന്നാല്‍ ഈ തുക ഇയാള്‍ക്ക് നഷ്ടപ്പെട്ട് പോകുന്ന സാഹചര്യമായിരുന്നു. അതിന്റെ വക്കില്‍ വരെ എത്തിയ ശേഷമാണ് ഇപ്പോള്‍ ആ സമ്മാനമടിച്ചിരിക്കുന്നത്. ഇയാളെ ആഴ്ച്ചകളായി തേടി നടക്കുകയായിരുന്നു ലോട്ടറി അധികൃതര്‍. ഇയാള്‍ വാങ്ങിയ ടിക്കറ്റിന് വലിയ ജാക്‌പോട്ട് അടിച്ച കാര്യം വയോധികന്‍ അറിഞ്ഞിരുന്നില്ല. അതാണ് സമ്മാനം കിട്ടാന്‍ ഒരുപാട് വൈകിയത്.
ഫോണിലും മെയിലുമെല്ലാം ബന്ധപ്പെട്ടു
എലിജിബിള്‍ മന്ത്‌ലി സെക്കന്‍ഡ് ചാന്‍സ് പ്രോഗസീവ് ജാക്‌പോട്ട് ഗെയിംസാണ് ഇയാള്‍ കളിച്ചത്. ഓരോ ഗെയിമിലും ഇയാള്‍ വിജയിച്ചു. അതിലെല്ലാം ഈ ബംപര്‍ നറുക്കെടുപ്പില്‍ മത്സരിക്കാനുള്ള അവസരം വയോധികന് ലഭിക്കുകയും ചെയ്തു. എന്നാല്‍ സമ്മാനം അടിക്കുമെന്നൊന്നും ഒരിക്കലും ഇയാള്‍ വിചാരിച്ചിരുന്നില്ല. മാര്‍ച്ച് എട്ടിനായിരുന്നു നറുക്കെടുപ്പ്. പലതവണ ഈ വിജയം അറിയിക്കാന്‍ ലോട്ടറി അധികൃതര്‍ ഇയാളെ വിളിച്ചിരുന്നു. എന്നാല്‍ കോള്‍ എടുത്തില്ല. ഇമെയില്‍ അയച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല. ഒടുവില്‍ മെയില്‍ ബോക്‌സാണ് ഭാഗ്യം കൊണ്ടുവന്നത്.

വൈകി വന്ന ഭാഗ്യം
തനിക്ക് വന്ന ഭാഗ്യത്തെ കുറിച്ച് അറിയാതെയാണ് മെയില്‍ ബോക്‌സിനടുത്തേക്ക് പോയത്. അവിടെ നിന്നുള്ള ഒരു കത്ത് വായിച്ചപ്പോള്‍ ഇയാള്‍ ആകെ ഞെട്ടിപ്പോയി. ഇയാളുടെ ജീവിതത്തിലേക്ക് ഇത്രയും വലിയൊരു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഞാനാകെ ഭയന്ന് പതറി പോയി. കോടികളുടെ സമ്മാനം കണ്ടപ്പോള്‍ എനിക്കാദ്യം വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. ഇത് സത്യമാകാന്‍ വഴിയില്ലെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ പരിശോധിച്ചപ്പോഴാണ് അത് ശരിക്കും ബംപറടിച്ചതാണെന്ന് മനസ്സിലായതെന്നും വയോധികന്‍ പറഞ്ഞു.
ഉടനെ ലോട്ടറിക്കാരെ വിളിച്ചു
സമ്മാനം ഉണ്ടോ എന്നറിയാന്‍ ഉടനെ താന്‍ ഞാന്‍ ലോട്ടറി അധികൃതരെ വിളിച്ച് നോക്കുകയായിരുന്നു. അപ്പോഴാണ് തന്റെ രേഖകള്‍ എല്ലാം സമര്‍പ്പിക്കാനുള്ള അവസാന ദിനമാണ് അടുത്ത ദിവസം എന്ന് മനസ്സിലായത്. ഉടനെ തന്നെ വേണ്ട എല്ലാ കാര്യങ്ങളും ശരിയാക്കി നല്‍കി. ആ പണം ഒരിക്കലും നഷ്ടപ്പെടാന്‍ പാടില്ലായിരുന്നു. ഇപ്പോഴും വലിയ ആശ്വാസമുണ്ട്. ആ പണം അടുത്ത ദിവസം തന്നെ പോയി വാങ്ങിയെന്നും വയോധികന്‍ പറഞ്ഞു. എന്നാല്‍ തന്റെ വ്യക്തി വിവരങ്ങള്‍ രഹസ്യമാക്കി വെക്കുകയാണ് ഇയാള്‍. വിരമിക്കലിന് ശേഷം ഈ പണം ഉപയോഗിക്കും. വിചാരിച്ചതിലും നേരത്തെ ജോലിയില്‍ നിന്ന് വിരമിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications