Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരേ നമ്പര്‍ ഉപയോഗിച്ച് ടിക്കറ്റ് വാങ്ങിയത് 3 തവണ, മൂന്നിലും ലോട്ടറിയടിച്ചു: യുവാവ് കോടീശ്വരന്‍

വാഷിംഗ്ടണ്‍: നമ്മള്‍ എങ്ങനെയാണ് ലോട്ടറി വാങ്ങുക. കടയില്‍ പോകുന്നു സാധാരണ പോലെ കണ്ണും പൂട്ടി ഒരു ടിക്കറ്റെടുക്കുന്നു, അത്ര തന്നെ അല്ലേ. എന്നാല്‍ ചിലരുണ്ടാവും, വളരെ ശ്രദ്ധിച്ച് നമ്പറുകളൊക്കെ കൃത്യമായി നോക്കി ടിക്കറ്റെടുക്കുന്നവര്‍. എന്നാല്‍ ഇതിന് സമ്മാനം അടിക്കുമെന്ന ഉറപ്പൊന്നും ഉണ്ടാവില്ല. ചിലപ്പോള്‍ ഒരേ നമ്പര്‍ തന്നെ കാലങ്ങളായി ഉപയോഗിക്കുന്നവരും ഉണ്ടാവും.

ഇപ്പോള്‍ യുഎസ്സില്‍ നിന്ന് അത്തരമൊരു ഭാഗ്യവാന്‍ ഉണ്ടായിരിക്കുകയാണ്. ഇയാള്‍ ഒരേ നമ്പറില്‍ എടുത്ത ടിക്കറ്റ് ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. ഒരിക്കല്‍ അല്ല ഇയാള്‍ക്ക് ലോട്ടറി അടിച്ചത് എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. ലോട്ടറിയില്‍ ഇങ്ങനെ ഭാഗ്യം വരുന്നതും അപൂര്‍വമാണ്.

LOTTERY NOTES

11 മാസം കൊണ്ട് ജീവിതം മാറി

യുഎസ്സിലെ മേരിലാന്‍ഡില്‍ നിന്നുള്ള 52കാരനാണ് ഇപ്പോള്‍ ട്രിപ്പിള്‍ ബംപര്‍ അടിച്ചിരിക്കുന്നത്. തന്റെ പേര് വെളിപ്പെടുത്താന്‍ ഇയാള്‍ ആഗ്രഹിക്കുന്നില്ല. ചാള്‍സ് കൗണ്ടിയിലാണ് ഈ ഭാഗ്യവാന്‍ താമസിക്കുന്നത്. ഒരേ നമ്പറുകള്‍ ഉപയോഗിച്ചാണ് ഈ മേരിലാന്‍ഡുകാരന് ബംപറടിച്ചിരിക്കുന്നത്.

മൂന്ന് തവണയാണ് ഇയാള്‍ ഒരേ നമ്പറുകള്‍ ഉപയോഗിച്ചത്. ആ മൂന്ന് തവണയും ഇയാള്‍ക്ക് സമ്മാനമടിച്ചു. ഈ മൂന്ന് സമ്മാനങ്ങളും വരുന്നത് 11 മാസത്തെ കാലയളവിലായിട്ടാണ്. 50000 യുഎസ് ഡോളര്‍ വെച്ചാണ് ഇയാള്‍ക്ക് മൂന്ന് തവണ അടിച്ചത്.

2022ല്‍ ഇരട്ടഭാഗ്യം തേടി വന്നു

തനിക്ക് 2022ല്‍ ഇരട്ട ഭാഗ്യമാണ് സ്വന്തമാക്കാന്‍ സാധിച്ചതെന്ന് മേരിലാന്‍ഡുകാരന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മെയ് 18ന് രണ്ട് 50000 യുഎസ് ഡോളറിന്റെ സമ്മാനങ്ങളാണ് അടിച്ചത്. രണ്ട് ടിക്കറ്റുകള്‍ ഒരേ നമ്പറില്‍ വാങ്ങിയപ്പോള്‍, ഇയാള്‍ക്ക് രണ്ടിലും സമ്മാനം അടിക്കുകയായിരുന്നു.

4, 8, 5, 4, 8 എന്നീ നമ്പറിലായിരുന്നു ടിക്കറ്റ് എടുത്തത്. മൂന്ന് ജാക്ക്‌പോട്ടും അടിച്ചതോടെ ഒരു കോടി 23 ലക്ഷം രൂപയാണ് ഇപ്പോള്‍ ഈ 52കാരന് സ്വന്തമാക്കാന്‍ സാധിച്ചിരിക്കുന്നത്. ജീവിതം മാറിപ്പോയതിന് മേരിലാന്‍ഡ് ലോട്ടറിയോട് നന്ദി പറയുകയാണ് അദ്ദേഹം.

പോഹയും താലി മീല്‍സും വന്‍ വെറൈറ്റിയാണ്; മധ്യപ്രദേശിലെ ഫുഡ് വേറെ ലെവല്‍, കഴിക്കാന്‍ റെഡിയായിക്കോ

ഭാഗ്യം വന്നത് ഇങ്ങനെ

മേരിലാന്‍ഡുകാരന്‍ ഒരേ നമ്പര്‍ ഉപയോഗിച്ചാണ് പിക് 5 ലോട്ടറി ഈ മാസവും എടുത്തത്. ബിഗ് മൗത്ത് ബിയര്‍, വൈന്‍ സ്റ്റാളില്‍ വന്നപ്പോഴായിരുന്നു ഈ ടിക്കറ്റ് എടുക്കാന്‍ തീരുമാനിച്ചത്. സമ്മാനം അടിച്ചപ്പോള്‍ ഭാര്യ എന്താണ് പറഞ്ഞതെന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഡബിളായിരുന്നു. ഈ നമ്പര്‍ തന്നെ വെച്ച് കളിക്കൂ. ഇനിയും സമ്മാനമടിക്കുമെന്നായിരുന്നു അവള്‍ തന്നോട് പറഞ്ഞതെന്നും മേരിലാന്‍ഡുകാരന്‍ പറഞ്ഞു.

ഈ നമ്പര്‍ തന്നെ ഇനിയും ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എനിക്ക് ലോട്ടറി വലിയ ഇഷ്ടമാണ്. തുടര്‍ച്ചയായി കളിച്ചാല്‍ മാത്രമേ ഇതില്‍ സമ്മാനം അടിക്കൂ എന്നും അദേഹം പറഞ്ഞു. അതേസമയം ഈ പണം ഉപയോഗിച്ച് ഭാര്യയുമായി ഒരു വെക്കേഷന് പോകുമെന്നും മേരിലാന്‍ഡുകാരന്‍ പറഞ്ഞു.

ക്യാഷ് ഫൈവില്‍ വേറെയും ഭാഗ്യവാന്മാര്‍

ക്യാഷ് ഫൈവ് ലോട്ടറിയില്‍ ഒന്നിലധികം സമ്മാനം അടിച്ചവര്‍ വേറെയുമുണ്ട്. നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള സെട്രിക്ക് ബാസ്സിന് ഇതുപോലെ രണ്ടാം ബംപര്‍ അടിച്ചിരുന്നു. രണ്ടാം ബംപറായി ഒരു മില്യണാണ് അടിച്ചത്. എട്ട് കോടി രൂപയില്‍ അധികം വരും ഈ തുക. മൂന്ന് മാസം മുമ്പ് 1.82 ലക്ഷം ഡോളറാണ് ഇയാള്‍ക്ക് സമ്മാനമായി അടിച്ചത്.

ഗ്യാസ് സ്‌റ്റേഷനിലെത്തി ഇന്ധനം നിറച്ചതിന് ശേഷമാണ് സെട്രിക്ക് ടിക്കറ്റ് വാങ്ങിയത്. പത്ത് ഡോളറിന്റെ പ്ലാറ്റിം സ്‌ക്രാച്ച് ടിക്കറ്റായിരുന്നു ഇത്. ഒരിക്കലും സമ്മാനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുവാവ് പറയുന്നു. എന്തായാലും സമ്മാനം ജീവിതം മാറ്റിയെന്ന് ഇയാള്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+