ആദ്യത്തെ ട്രിപ്പില്‍ ലോട്ടറി വാങ്ങിയില്ല, ഇന്ധനം അടിക്കുന്നതിനിടെ വാങ്ങിയപ്പോള്‍ രണ്ടാം ബംപര്‍
വാഷിംഗ്ടണ്‍: ഒരു ലോട്ടറി അടിക്കാന്‍ നമ്മള്‍ എന്തൊക്കെ ചെയ്യണം. നമ്മള്‍ എന്ത് ചെയ്തിട്ടും കാര്യമില്ല. ഭാഗ്യം നമ്മുടെ കൂടെയുണ്ടാവുകയാണ് വേണ്ടത്. അത് എളുപ്പമുള്ള കാര്യമല്ല. നിരന്തരം ലോട്ടറി എടുക്കുകയാണ് ഇക്കാര്യത്തില്‍ നമുക്ക് ചെയ്യാവുന്ന ഓപ്ഷന്‍. പക്ഷേ അപ്പോഴും സമ്മാനമടിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല.
അതേസമയം ആദ്യമായി ലോട്ടറി അടിക്കുന്നവര്‍ വല്ലാത്ത ഭാഗ്യം കൊണ്ട് സമ്മാനം അടിക്കാന്‍ സാധ്യതയുണ്ട്. ഇതൊക്കെ മുമ്പ് സംഭവിച്ചതാണ്. ഇപ്പോള്‍ ഒരു അമേരിക്കക്കാരന് അടിച്ചിരിക്കുന്നത് ബംപര്‍ ജാക്‌പോട്ടാണ്. ഇയാളുടെ ജീവിതത്തില്‍ ഒരിക്കല്‍ അല്ല രണ്ട് തവണയാണ് ഭാഗ്യം തേടി വന്നിരിക്കുന്നത്. ആ ഭാഗ്യം വന്ന വഴി അമ്പരപ്പിക്കുന്ന തരത്തിലാണ്.

ഒരു ട്രിപ്പ് ജീവിതം മാറ്റി
നോര്‍ത്ത് കരോലിനയിലെ കന്നാപോളിസില്‍ നിന്നുള്ള സെഡ്രിക് ബാസ് ഇപ്പോള്‍ ജീവിതം ഒന്നാകെ വേറെ ലെവലില്‍ ആയതിന്റെ സന്തോഷത്തിലാണ്. ഇയാള്‍ ചുമ്മാ കടയിലേക്ക് ഒന്ന് പോയപ്പോള്‍ വാങ്ങിയ ടിക്കറ്റിന് അടിച്ചിരിക്കുന്നത് കോടികളാണ്.
ഏറ്റവും രസകരം ഇത് സെഡ്രിക്കിന് അടിക്കുന്ന ആദ്യ ലോട്ടറിയല്ല എന്നതാണ്. മാസങ്ങള്‍ക്ക് മുമ്പ് ക്യാഷ് 5 ജാക്ക്‌പോട്ടില്‍ സമ്മാനം അടിച്ചതാണ് സെഡ്രിക്കിന്. ഇപ്പോള്‍ അതിനേക്കാള്‍ വലിയ തുകയാണ് സെഡ്രിക്കിന് അടിച്ചിരിക്കുന്നത്.
സമ്മാനം അടിച്ചത് ഇങ്ങനെ
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സെഡ്രിക്ക് കടയിലേക്ക് ഒരു യാത്ര പോയത്. കുറച്ച് സാധനങ്ങള്‍ വീട്ടിലേക്ക് വാങ്ങാനായിരുന്നു ഇത്. ആ യാത്രയില്‍ മറ്റൊരു കടയില്‍ കൂടി കാര്‍ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു ഇയാള്‍. ഗ്യാസ് സ്‌റ്റേഷനില്‍ കയറി വേറെയും ചില സാധനങ്ങള്‍ വാങ്ങാനായിരുന്നു അത്. അവിടെ നിന്ന് കാറില്‍ ഗ്യാസ് അടിച്ചു.
തുടര്‍ന്ന് കുറച്ച് അപ്പുറത്ത് നിന്നായി ലോട്ടറി ടിക്കറ്റും വാങ്ങുകയായിരുന്നു. പത്ത് ഡോളറിന്റെ വിഐപി പ്ലാറ്റിനം ടിക്കറ്റായിരുന്നു ഇത്. ഒരിക്കല്‍ പോലും സമ്മാനം പ്രതീക്ഷിക്കാത്ത സമയത്താണ് ഇയാള്‍ക്ക് ലോട്ടറിയടിച്ചത്.
Food: പിസ്സ മുതല്‍ പാസ്ത വരെ, കഴിച്ചിട്ടുണ്ടോ ഇറ്റാലിയന്‍, ഇതാ വായില്‍ വെള്ളമൂറിക്കുന്ന ഐറ്റങ്ങള്‍
നേരത്തെയും ലോട്ടറിയടിച്ചു
സെഡ്രിക്കിന് ഇത് ആദ്യമായിട്ടല്ല ലോട്ടറി അടിക്കുന്നത്. ജനുവരിയിലായിരുന്നു ആ ബംപര്‍ അടിച്ചതെന്ന് ഇയാള്‍ പറയുന്നു. ജനുവരി ആറിന് നറുക്കെടുത്ത ടിക്കറ്റില്‍ 1,82073 ഡോളറാണ് സമ്മാനമായി സെഡ്രിക്കിന് അടിച്ചത്. ഇത് ഒരു കോടി 49 ലക്ഷം രൂപയില്‍ അധികം വരും. അതേസമയം ഇത്തവണ അടിച്ച ഒരു മില്യണ്‍ കൊണ്ട് എട്ട് കോടിയില്‍ അധികം രൂപയാണ് സെഡ്രിക്കിന് ലഭിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സെഡ്രിക്ക് രണ്ടാം ബംപറിന്റെ സമ്മാനത്തുക വാങ്ങാനായി എത്തിയത്. ഒറ്റ തവണയായിട്ടാണ് ഈ പണം വാങ്ങിയത്. നികുതി കിഴിച്ച് ആറ് ലക്ഷം ഡോളര്‍ സമ്മാനത്തുകയാണ് സെഡ്രിക്കിന് ലഭിച്ചത്.












Click it and Unblock the Notifications