ഗിഫ്റ്റായി കിട്ടിയത് ലോട്ടറി ടിക്കറ്റ്, കുടുംബത്തിനൊപ്പം അവധിക്കെത്തിയ യുവാവിന് ജാക്‌പോട്ട്!!
വാഷിംഗ്ടണ്‍: ഭാഗ്യം കടല്‍ കടന്ന് വരികയെന്ന് കേട്ടിട്ടില്ലേ. അതുപോലൊന്ന് സംഭവിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു യുവാവ്. തന്റെ കുടുംബത്തിനൊപ്പം കുറച്ച് കാലം അടിച്ചുപൊളിച്ച് താമസിക്കാന്‍ പോയതാണ് ഈ യുവാവ്. പിന്നീട് നടന്ന ഓരോ കാര്യങ്ങളും ഇയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളായി മാറുകയായിരുന്നു.
തന്റെ കുടുംബം തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് ഇയാള്‍ പറയുന്നു. എന്തായാലും ലോട്ടറി എടുക്കുന്ന യാതൊരു ശീലവുമില്ലാത്ത ഇയാളുടെ ജീവിതത്തിലേക്കാണ് ബംപര്‍ കടന്നുവന്നിരിക്കുന്നത്. മനസ്സില്‍ ലോട്ടറി അടിക്കണമെന്ന ആഗ്രഹം ഒരു നുള്ള് പോലും ഇല്ലായിരുന്നു ഇയാള്‍ക്ക് എന്നതാണ് സത്യം.

അടിച്ചത് ബംപര്‍ ലോട്ടറി
കാലിഫോര്‍ണിയ ലോട്ടറിയിലാണ് യുവാവിന് സമ്മാനം അടിച്ചിരിക്കുന്നത്. ഇയാള്‍ കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോയിലേക്ക് യാത്ര ചെയ്ത് എത്തിയതാണ്. അതും കുടുംബത്തിനൊപ്പം സമയം ചെലവിടാന്‍. അവിടെ വെച്ച് സമ്മാനമായി കിട്ടിയ സ്‌ക്രാച്ചേഴ്‌സ് ടിക്കറ്റില്‍ യുവാവിന് അടിച്ചിരിക്കുന്നത് ഒരു മില്യണ്‍ യുഎസ് ഡോളറാണ്.
എട്ട് കോടി രൂപയില്‍ അധികം വരും ഈ തുക. ഫ്രെസ്‌നോ ഇത്രയധികം ഭാഗ്യം ജോണ്‍ വാങ് എന്ന ഈ യുവാവിന് നല്‍കുമെന്ന് ആരും പ്രതീക്ഷിച്ചിരിക്കില്ല. കാരണം ഒരുപാടുണ്ടെന്ന് ഇയാളുടെ കുടുംബം പറയുന്നു.
കുടുംബത്തിന്റെ സ്‌നേഹ സമ്മാനം
ജോണ്‍ വാങ്ങിന് ഫ്രെസ്‌നോയിലെത്തിയപ്പോള്‍ സഹോദരി ഭര്‍ത്താവ് ഗിഫ്റ്റായി നല്‍കിയതാണ് ഈ ലോട്ടറി. പവര്‍ ടെന്‍ സ്‌ക്രാച്ച് ടിക്കറ്റാണിത്. കുടുംബത്തിന്റെ സ്‌നേഹ സമ്മാനത്തില്‍ ജോണ്‍ ആകെ അമ്പരന്ന് പോയിരുന്നു. അതിലുപരി താനൊരിക്കലും ലോട്ടറി എടുക്കുന്നയാളായിരുന്നില്ലെന്ന് ജോണ്‍ പറയുന്നു.
സ്‌ക്രാച്ചേഴ്‌സ് ടിക്കറ്റ് താന്‍ ഒരിക്കലും വാങ്ങാറില്ല. അത് തന്റെ പ്രിയപ്പെട്ട ലോട്ടറിയേയല്ല. അങ്ങനെ ആ ലോട്ടറി എടുക്കാത്ത എനിക്കാണ്, അതില്‍ നിന്ന് തന്നെ ബംപര്‍ അടിച്ചത്. ഇതിലെ ഏറ്റവും വലിയ തമാശ അത് തന്നെയാണെന്നും ജോണ്‍ വാങ്ങ് പറഞ്ഞു.
ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
ഭാഗ്യം വന്നതില്‍ സന്തോഷം
സണ്ണിസൈഡ് ലിക്കറില്‍ നിന്നാണ് ഈ ടിക്കറ്റ് ജോണിന്റെ സഹോദരി ഭര്‍ത്താവ് വാങ്ങിയത്. എന്നാല്‍ താന്‍ കാലിഫോര്‍ണിയയിലെ താമസക്കാരനല്ലെന്ന് ജോണ്‍ വാങ്ങ് വെളിപ്പെടുത്തി. പക്ഷേ താന്‍ ഫ്രെസ്‌നോയെ ഇഷ്ടപ്പെടുന്നു. ഭാര്യയുമൊത്താണ് ഇവിടേക്ക് ജോണ്‍ എത്തിയത്. അതിന് ഒറ്റ കാരണമേയുള്ളൂ. അത് തന്റെ കുടുംബമാണ്.
അവരെ കാണാന്‍ വേണ്ടിയാണ് ഞാന്‍ ഇങ്ങോട്ട് വന്നത്. അതും ഒരു അവധിക്കാലം കുടുംബത്തിനൊപ്പം ആഘോഷിക്കുന്നതാണ് ഏറ്റവും സന്തോഷം. ആ സന്തോഷമാണ് ഇപ്പോള്‍ വലിയ ഭാഗ്യമായി മാറിയത്. അതിന് കുടുംബത്തിന് തന്നെ നന്ദി പറയുന്നുവെന്നും ജോണ്‍ പറഞ്ഞു.












Click it and Unblock the Notifications