ചോക്ലേറ്റ് വാങ്ങാന്‍ പോയപ്പോള്‍ മനസ്സ് മാറി, 2023ലെ ആദ്യ ലോട്ടറിയെടുത്തു, വയോധികന് അടിച്ചത് കോടികള്‍
വാഷിംഗ്ടണ്‍: നമ്മുടെ ജീവിതത്തില്‍ കുറച്ചെങ്കിലും ഭാഗ്യം വേണമെന്ന് ആഗ്രഹിക്കാറില്ലേ. തീര്‍ച്ചയായും ആഗ്രഹിക്കാറുണ്ട്. ഒരിക്കലെങ്കിലും നമ്മള്‍ ഭാഗ്യം ജീവിതത്തില്‍ വേണമെന്ന് നമ്മള്‍ പ്രതീക്ഷിക്കാറുമുണ്ട്. അതുകൊണ്ടാണ് ലോട്ടറി ടിക്കറ്റുകള്‍ വീണ്ടും നമ്മള്‍ എടുക്കുന്നത്. എന്നാല്‍ അതിലും വളരെ ഭാഗ്യമുള്ളവര്‍ക്ക് മാത്രമേ സമ്മാനമടിക്കൂ.
എങ്കില്‍ ചെറിയൊരു മൂളിപ്പാട്ടും പാടി, ഒരു സ്‌നാക്‌സ് കഴിക്കാന്‍ പുറത്തേക്കിറങ്ങിയ ഈ മസാചുസെറ്റ്‌സ് നിവാസിയുടെ ഭാഗ്യത്തെ പറ്റി ഒന്ന് അറിഞ്ഞുനോക്കൂ. ഇയാളുടെ ജീവിതം വാര്‍ധക്യത്തിലാണ് ആകെ മാറിയത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു തുക ഇയാളുടെ ജീവിതത്തിലേക്ക് വന്നിരിക്കുകയാണ്. ആര് കേട്ടാലും ഞെട്ടിപ്പോകും.

മസാചുസെറ്റ്‌സിലെ ആ ഭാഗ്യവാന്‍
മസാചുസെറ്റ്‌സില്‍ നിന്നുള്ള ആര്‍തര്‍ ഫോളി എന്ന ഭാഗ്യവാനാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യത്തിലേക്ക് നടന്നുകയറിയത്. അപ്രതീക്ഷിതമായിട്ടാണ് ഇയാളുടെ ജീവിതത്തിലേക്ക് ഇത്രയും വലിയൊരു തുകയുടെ ലോട്ടറി എത്തുന്നത്. ഒരിക്കല്‍ പോലും പ്രതീക്ഷിക്കാതെയാണ് ആദിവസം ആര്‍തര്‍ പുറത്തേക്കിറങ്ങിയത്.
മറ്റൊന്നിനുമല്ല ബേ സ്റ്റേറ്റിലെ ഒരു കണ്‍വീനിയന്‍സ് സ്റ്റോറിലൊന്ന് പോകണം. അവിടെ നിന്ന് ഒരു കാന്‍ഡി ബാര്‍ വാങ്ങണം. അതായിരുന്നു അന്ന് ആര്‍തര്‍ സ്വപ്‌നം കണ്ടത്. മറ്റൊന്നിനും ആ ദിവസം ആര്‍തര്‍ ആഗ്രഹിച്ചിരുന്നില്ല.
അതാ വരുന്നു കോടികള്‍
പക്ഷേ പ്രതീക്ഷിക്കാതെ ഇരിക്കുമ്പോള്‍ അതിനപ്പുറമുള്ള കാര്യങ്ങള്‍ നമ്മളെ തേടി വരാറുണ്ടല്ലോ. അങ്ങനെയൊരു ഭാഗമായിരുന്നു ആര്‍തര്‍ ഫോളിക്ക് കിട്ടിയത്. ഒരു മില്യണിന്റെ ബംപറാണ് അദ്ദേഹത്തിന് അടിച്ചത്. എട്ട് കോടി രൂപയില്‍ അധികം വരുമിത്. ജീവിതം മാറാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം.
100എക്‌സ് ദ മണി സ്‌ക്രാച്ച് ടിക്കറ്റിലൂടെയാണ് ആര്‍തര്‍ കോടീശ്വരനായിരിക്കുന്നത്. ഇതൊരു ഇന്‍സ്റ്റന്റ് ലോട്ടറിയാണ്. കാന്‍ഡി ബാര്‍ വാങ്ങാനായ വന്നപ്പോള്‍ മനസ്സില്‍ നിന്ന് ആരോ ടിക്കറ്റെടുക്കാന്‍ പ്രേരിപ്പിച്ചു എന്നാണ് ആര്‍തര്‍ അവകാശപ്പെടുന്നത്.
ടേസ്റ്റി ഫുഡ് കഴിക്കണോ: എങ്കില്‍ യാത്ര ചെയ്യണം: ഈ നഗരങ്ങളില്‍ ഫുഡ് വേറെ ലെവലാണ്
ലോട്ടറി അടിക്കുമെന്ന് ഉറപ്പ്
ലോട്ടറി അടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം മനസ്സില്‍ ഇരുന്ന് ടിക്കറ്റെടുക്കാന്‍ തോന്നിപ്പിച്ചത്, അന്ന് തനിക്ക് സമ്മാനം അടിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണെന്നും ആര്‍തര്‍ പറയുന്നു. പക്ഷേ ഇത്ര വലിയൊരു ലോട്ടറി സ്വപ്‌നം പോലും കണ്ടിരുന്നില്ലെന്ന് വയോധികന്‍ പറയുന്നു.
അതേസമയം ഏപ്രില്‍ അഞ്ചിന് താന്‍ സമ്മാനം വാങ്ങിയതായും ആര്‍തര്‍ പറയുന്നു. ഈ വര്‍ഷം താന്‍ വാങ്ങിയ ആദ്യ ടിക്കറ്റാണിതെന്ന് അദ്ദേഹം പറയുന്നു. ഒറ്റത്തവണയായിട്ടാണ് ഈ തുക ആര്‍തര്‍ കൈപ്പറ്റിയത്. 6,50000 ആണ് നികുതി കിഴിച്ച് അദ്ദേഹത്തിന് ലഭിച്ചത്.
ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്
അതേസമയം ഈ പണം ഉപയോഗിച്ച് ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ ചെയ്യാനുണ്ടെന്ന് ഫോളി പറയുന്നു. തന്റെ വീട്ടില്‍ കുറച്ച് പണിയുണ്ട്. വീടൊന്ന് മോടി പിടിപ്പിക്കലാണിത്. അത് ചെയ്യാന്‍ ഈ പണം കൊണ്ട് സാധിക്കുമെന്നും ഫോളി പറഞ്ഞു. ഡെന്നീസ് ഫുഡ് ആന്‍ഡ് പാക്കേജില്‍ നിന്നാണ് ഫോളി ഈ ടിക്കറ്റ് വാങ്ങിയത്. അതേസമയം ഈ കടയ്ക്ക് പതിനായിരം ഡോളര്‍ ബോണസായി ലഭിക്കും.
ഇതാ മറ്റൊരു ജേതാവ്
ഫ്‌ളോറിഡയില്‍ നിന്നുള്ള ഒരു മധ്യവയസ്‌കന് അതുപോലെ മറ്റൊരു ബംപര്‍ അടിച്ചിരിക്കുകയാണ്. 41 മില്യണാണ് ജാക്ക്‌പോട്ടില്‍ അടിച്ചിരിക്കുന്നത്. ഡാരന്‍ മാര്‍ട്ടിന്‍ എന്ന 57കാരനാണ് ബംപര്‍ അടിച്ചിരിക്കുന്നത്. ഫ്‌ളോറിഡ ലോട്ടോയിലാണ് ഇയാള്‍ക്ക് ബംപര്‍ അടിച്ചത്. പൈന്‍ ഐലന്‍ഡിലെ പബ്ലിക്‌സ് സ്റ്റോറില്‍ നിന്നാണ് ഇയാള്‍ ടിക്കറ്റ് വാങ്ങിയത്. ഈ സ്‌റ്റോറിനും ബോണസായി ഒരു ലക്ഷം ഡോളര്‍ ലഭിക്കും.












Click it and Unblock the Notifications