328 കോടിയുടെ ബംപറടിച്ചു, ആരും വിശ്വസിച്ചില്ല, ജാക്‌പോട്ടടിച്ചത് ഏപ്രില്‍ ഒന്നിന്: സംഭവിച്ചത് ഇങ്ങനെ

വാഷിംഗ്ടണ്‍: നമ്മുടെ ജീവിതത്തില്‍ ഒരിക്കലും വിചാരിക്കാത്ത ഒരു തുക ലോട്ടറിയടിച്ചാലോ എന്ത് സംഭവിക്കും. നമ്മള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും, തുടങ്ങി എല്ലാവരെയും വിളിച്ച് പറയും. പക്ഷേ അവരാരും വിശ്വസിച്ചില്ലെങ്കിലോ നിരാശപ്പെടേണ്ടി വരും അല്ലേ. എങ്കില്‍ അങ്ങനെ യുഎസ്സിലെ അയോവയില്‍ നിന്നുള്ള ഒരാള്‍ നിരാശപ്പെട്ടിരിക്കുകയാണ്.

തന്റെ ജീവിതത്തില്‍ ഇതുവരെ കേള്‍ക്കാത്ത ഒരു തുകയാണ് ഇയാള്‍ക്ക് മെഗാ ബംപറായി അടിച്ചിരിക്കുന്നത്. ആരും തുള്ളിച്ചാടി പോകുന്ന നിമിഷമായിരിക്കും അത്. പക്ഷേ ഇയാളെ സംബന്ധിച്ച് അതൊരു വന്‍ നിരാശയാണ് സമ്മാനിച്ചത്. കാരണം ഇയാള്‍ പറഞ്ഞത് ആരും വിശ്വസിച്ചില്ല. എല്ലാവരും ഇയാളെ കളിയാക്കുകയാണ് ചെയ്തത്.

euro 2000 notes

40 മില്യണിന്റെ മെഗാ ജാക്‌പോട്ട്

അയോവക്കാരനായ ഏള്‍ ലാപ്പേക്ക് അടിച്ചത് 40 മില്യണിന്റെ മെഗാ മില്യണാണ്. അതും ഏപ്രില്‍ ഒന്നിനാണ് ഇയാള്‍ക്ക് സമ്മാനം അടിക്കുന്നത്. എന്നാല്‍ ഇയാള്‍ പറഞ്ഞത് ആരും വിശ്വസിച്ചില്ല. കാരണം ഏപ്രില്‍ ഒന്നിനായിരുന്നു ലാപ്പേക്ക് സമ്മാനം അടിച്ചത്. അതുകൊണ്ട് ആരും വിശ്വസിക്കാന്‍ തയ്യാറായില്ല.

ഏള്‍ ലാപ്പേ തങ്ങളെ പറഞ്ഞ് പറ്റിക്കുകയാണെന്നായിരുന്നു ഇവര്‍ കരുതിയത്. പക്ഷേ എല്ലാവരും ഇത് തിരിച്ചറിയാന്‍ ഒരുപാട് വൈകി. എന്തായാലും ലാപ്പേയുടെ നേട്ടം ഇന്ന് അയോവക്കാര്‍ ആഘോഷിക്കുകയാണ്.

ബ്രേക്ഫാസ്റ്റ് വാങ്ങാന്‍ പോയി, ജീവിതം മാറി

ക്ലിയര്‍ ലേക്കുക്കാരനാണ് ലാപ്പേ. കേസി സ്‌റ്റോറില്‍ നിന്ന് അഞ്ച് ഡോളറിന്റെ ജംബോ ബക്‌സ് പ്രോഗസീവ് ബക്‌സ് ഇന്‍സ്റ്റ പ്ലേ ടിക്കറ്റ് വാങ്ങാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അതാണ് വഴിത്തിരിവായത്. അപ്പോള്‍ തന്നെ ടിക്കറ്റ് പരിശോധിച്ച് നോക്കിയെങ്കിലും സമ്മാനത്തിന്റെ കാര്യത്തില്‍ വിശ്വസിക്കാന്‍ ബറിസിന് സാധിച്ചില്ല.

ഇത് നല്ല തമാശയെന്നായിരുന്നു ലാപ്പെ കരുതിയത്. എന്നാല്‍ ആ കടയിലെ ക്ലര്‍ക്കാണ് സമ്മാനം അടിച്ചെന്ന് ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഇത് 328 കോടി രൂപയില്‍ അധികമുണ്ടെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു.

കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍

കിട്ടിയത് ഈ തുക

ലാപ്പേക്ക് പക്ഷേ സമ്മാനമായി 21.28 മില്യണാണ് കിട്ടിയത്. നാല്‍പ്പത് മില്യണ്‍ ഘട്ടം ഘട്ടമായി വാങ്ങുന്നവര്‍ക്ക് മാത്രമാണ് ലഭിക്കുക. അതായത് 29 വര്‍ഷം കൊണ്ടായിരിക്കും ഇവര്‍ക്ക് ആ സമ്മാനം കിട്ടിയത്. ലാപ്പേക്ക് സമ്മാനം കിട്ടിയ ലോട്ടോ അമേരിക്ക, ഇവിടെ 13 സംസ്ഥാനങ്ങളിലുണ്ട്.

അതേസമയം താന്‍ ജോലിയില്‍ നിന്ന് വിരമിച്ചയാളാണെന്ന് ലാപ്പെ പറയുന്നു. പക്ഷേ ഈ പണം എന്തു ചെയ്യണമെന്ന് അദ്ദേഹത്തിന് കൃത്യമായ ബോധമുണ്ട്. തന്റെ കുടുംബത്തെ സഹായിക്കാന്‍ ഈ പണം ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കായുള്ള സഹായത്തിനായി പണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

അതേ ദിനത്തിലെ ഭാഗ്യവാന്‍

അയോവയിലെ മറ്റൊരു ഭാഗ്യവാനായ മൈക്കിള്‍ ബറിസിനും ഇതുപോലൊരു സമ്മാനം അടിച്ചു. 48053 ഡോളറാണ് സമ്മാനമായി ഇയാള്‍ക്ക് അടിച്ചത്. ബ്രേക് ഫാസ്റ്റായി പിസ വാങ്ങാന്‍ പോയതായിരുന്നു ബറിസ്. അന്ന് തന്റെ ജോലി സ്ഥലത്തേക്ക് പോകും വഴിയായിരുന്നു പിസ വാങ്ങാന്‍ അദ്ദേഹം കയറിയത്.

ആ ഏരിയയില്‍ അറിയപ്പെടുന്നൊരു വെല്‍ഡറാണ് അദ്ദേഹം. എന്നാല്‍ ആ തുക അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. സൈറ്റിലെത്തി സഹപ്രവര്‍ത്തകനെ കൊണ്ടായിരുന്നു പിന്നീട് ടിക്കറ്റ് പരിശോധിപ്പിച്ചത്. ആ ഫോണില്‍ പരിശോധിച്ചപ്പോഴാണ് അടിച്ചത് 48000 ഡോളറാണെന്ന് മനസ്സിലായത്.

സമ്മാനം വാങ്ങിയത് ഈ ദിനം

ഏപ്രില്‍ ഒന്നിനായത് കൊണ്ട് ആരും വിശ്വസിച്ചില്ല. ഏപ്രില്‍ മൂന്നിനാണ് ഈ സമ്മാനം അദ്ദേഹം വാങ്ങാനെത്തിയത്. ആരും നിങ്ങളെ വിശ്വസിച്ചില്ല. അതുകൊണ്ട് നല്ലൊരു രസമായിരുന്നു ആ ദിനമെന്നും അദ്ദേഹം പറഞ്ഞു. ഈ പണം വിരമിക്കലിന് ശേഷം ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ പ്ലാന്‍. ഫ്‌ളോറിഡയിലായിരിക്കും ഞങ്ങളുടെ വിരമിക്കല്‍ ജീവിതമെന്നും ബറിസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+