Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യത്തെ ബംപറില്‍ വിവാഹം, രണ്ടാമത്തേത് അടിച്ചപ്പോള്‍ ജീവിതം സെറ്റ്; 2 കൊല്ലം കൊണ്ട് കോടീശ്വരന്‍

വാഷിംഗ്ടണ്‍: ലോട്ടറി എടുക്കുന്നതും അത് അടിക്കുന്നതുമെല്ലാം മഹാഭാഗ്യങ്ങളുടെ പട്ടികയില്‍ വരുന്നതാണ്. യുഎസ്സിലെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഒരു യുവാവിന് പക്ഷേ ജീവിതത്തില്‍ സംഭവിച്ച ഭാഗ്യങ്ങളുടെ ലിസ്റ്റ് കേട്ടാല്‍ ആരും അന്തം വിട്ട് പോകും. രണ്ട് ബംപറാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ നോര്‍ത്ത് കരോലിനക്കാരനായ ഫാരിസ് ഫ്രാങ്കിന് അടിച്ചിരിക്കുന്നത്.

ജീവിതം എങ്ങനെ മാറിയെന്ന് ആലോചിച്ച് ഇയാള്‍ തന്നെ അമ്പരന്നിരിക്കുകയാണ്. രണ്ട് വര്‍ഷം കൊണ്ട് ഇയാളുടെ ജീവിതത്തില്‍ ഭാഗ്യങ്ങളുടെ പെരുമഴയായിരുന്നു. അതിന് ഇപ്പോള്‍ ആരോടൊക്കെ നന്ദി പറയുമെന്ന ആലോചിച്ച് കണ്‍ഫ്യൂഷനിലാണ് ഫാരിസ്.

us lottery winner pharris

IMAGE CREDIT: NC Education Lottery

ആദ്യം അടിച്ചത് ഒരു മില്യണ്‍

ഫാരിസ് ഫ്രാങ്കിന് ആദ്യം അടിച്ചത് ഒരു മില്യണ്‍ യുഎസ് ഡോളറായിരുന്നു. എട്ട് കോടി രൂപയ്ക്ക് മുകളില്‍ വരുമായിരുന്നു ഈ തുക. ജീവിതം ഒന്ന് ആസ്വദിച്ച് വരുമ്പോഴേക്ക് അതാ വരുന്നു അടുത്ത ബംപര്‍. ഇത്തവണ അടിച്ചത് 2 മില്യണ്‍ ഡോളറാണ്. 16 കോടിയില്‍ അധികം വരും ഈ തുക. താനൊരു നിര്‍മാണ തൊഴിലാളിയാണെന്നും, അതേസമയം തന്നെ നല്ലൊരു മരപ്പണിക്കാരനാണെന്നും ഫാരിസ് ഫ്രാങ്ക് പറയുന്നു. ഇത്രയും ഭാഗ്യം ഒരാള്‍ക്ക് തന്നെ ലഭിക്കുമോ എന്ന് അമ്പരന്ന് നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍.

ഭാര്യയെ അറിയിച്ചപ്പോള്‍ ഞെട്ടി

രണ്ടാമത് ബംപര്‍ അടിച്ചപ്പോള്‍ ആദ്യം വിളിച്ചത് ഭാര്യയെയാണെന്ന് ഫാരിസ് പറയുന്നു. തനിക്ക് വീണ്ടും ബംപര്‍ അടിച്ചെന്നായിരുന്നു പറഞ്ഞത്. അവളാകെ അമ്പരന്ന് നില്‍ക്കുകയായിരുന്നുവെന്ന് ഫാരിസ് നോര്‍ത്ത് കരോലിന ലോട്ടറിയോട് പറഞ്ഞു. 2021 ജൂലായിലായിരുന്നു ഫ്രാങ്കിന് ആദ്യ ബംപര്‍ അടിക്കുന്നത്. 25 ഡോളറിന്റെ സ്‌ക്രാച്ച് ടിക്കറ്റാണ് ഫ്രാങ്ക് വാങ്ങിയത്. അതിലാണ് സമ്മാനം കിട്ടിയത്. താനും പ്രതിശ്രുത വധുവും ചേര്‍ന്ന് അതില്‍ കുറച്ച് ഭാഗം ആ സമയം സേവ് ചെയ്ത് വെക്കാന്‍ തീരുമാനിച്ചുവെന്നും ഫ്രാങ്ക് വെളിപ്പെടുത്തി.

ബംപര്‍ അടിച്ചപ്പോള്‍ വിവാഹം

ആദ്യ ബംപറിന്റെ സമയത്ത് തന്നെ പണം മാറ്റിവെച്ചിരുന്നു. അത് വിവാഹത്തിന് വേണ്ടിയായിരുന്നു. ലോട്ടറി അടിച്ചതോടെയാണ് വിവാഹം കഴിഞ്ഞതെന്നും ഫ്രാങ്ക് പറഞ്ഞു. ഇനിയൊരു ഹണിമൂണും വെക്കേഷനും പ്ലാന്‍ ചെയ്യുകയാണ് ഫ്രാങ്കും ഭാര്യയും. രണ്ടാമത്തെ ബംപര്‍ അതിനുള്ള അവസരമാണ് ഒരുക്കി തന്നത്. രണ്ടാമത്തെ ബംപര്‍ വെറും 20 ഡോളറിന്റെ ടിക്കറ്റ് എടുത്തപ്പോഴാണ് അടിച്ചത്. എട്ട് ലക്ഷത്തില്‍ അധികം ഡോളറാണ് ഫ്രാങ്കിന് നികുതി കിഴിച്ച് ലഭിക്കുക.

INDIAN RUPEE

മനസ്സിലൊരു തോന്നലുണ്ടായിരുന്നു

ഒരു ദിവസം മുമ്പ് രണ്ടാമതൊരിക്കല്‍ കൂടി ലോട്ടറി അടിക്കുന്ന കാര്യം മനസ്സിലുണ്ടായിരുന്നു. ഇക്കാര്യം സുഹൃത്തിനോട് സംസാരിച്ചിരുന്നു. വീണ്ടും അടിക്കുമെന്ന് മനസ്സ് പറഞ്ഞിരുന്നു. ആ സമയം സുഹൃത്ത് തന്നോട് ഒരു മില്യണ്‍ അടിച്ചപ്പോഴുള്ള അനുഭവം ചോദിച്ചിരുന്നു. ഇപ്പോള്‍ താനത് ഇരട്ടിയാക്കാന്‍ പോവുകയാണെന്ന് മറുപടിയും നല്‍കിയിരുന്നു. സമ്മാനം അടിച്ചപ്പോള്‍ വല്ലാത്തൊരു അവസ്ഥയായിരുന്നു. തനിക്ക് സമ്മാനമടിച്ചെന്ന് വിശ്വസിക്കാനായില്ല. സ്വപ്‌ന കാണുകയായിരുന്നുവെന്നാണ് കരുതിയതെന്നും ഫ്രാങ്ക് പറഞ്ഞു.

ഇവിടെ പോകണോ: എജ്ജാതി സ്ഥലങ്ങളാണ്, റിസ്‌കാണ് കാര്യങ്ങള്‍, എല്ലാം ഇന്ത്യയില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+