Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരേ നമ്പര്‍ 3 തവണയെടുത്തു, കുടുംബത്തിലെ 3 പേര്‍ക്കും ലോട്ടറിയടിച്ചു, കോടികള്‍ കൈയ്യില്‍

വാഷിംഗ്ടണ്‍: ഭാഗ്യമെന്നത് ചിലപ്പോള്‍ ഒരാള്‍ക്ക് മാത്രം ലഭിക്കുന്ന കാര്യമായിരിക്കും. അതും വല്ലപ്പോഴും മാത്രം സംഭവിക്കുന്ന പ്രതിഭാസമായിട്ടാണ് നമ്മള്‍ കാണുന്നത്. ലോട്ടറിയടിക്കുന്നതും അതുപോലൊരു കാര്യമാണ്. സ്ഥിരമായി ലോട്ടറി അടിക്കുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. എന്നാല്‍ അമേരിക്കയിലെ ഒരു യുവതിക്കും അവരുടെ കുടുംബത്തിലെ എല്ലാവര്‍ക്കുമായി ഇപ്പോള്‍ ലോട്ടറിയടിച്ചിരിക്കുകയാണ്.

വന്‍തുകയാണ് സമ്മാനമായി ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് സമ്മാനമടിച്ച നമ്പറാണ് അതിലേറെ ഞെട്ടിച്ചിരിക്കുന്നത്. ഈ യുവതി അടക്കം ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാണ് ഇവര്‍ക്ക് ലോട്ടറിയടിച്ചിരിക്കുന്നത്. നാട്ടുകാര്‍ അടക്കം ഇതില്‍ അമ്പരപ്പിലാണ്.

us lottery notes

കീനോ ലോട്ടറിയില്‍ സര്‍പ്രൈസ്

മസാചുസെറ്റ്‌സിലെ ഈസ്റ്റ് ഫാള്‍മൗത്തില്‍ നിന്നുള്ള ട്രിഷ്യ ജോണ്‍സന്‍ കടുത്ത ലോട്ടറി ആരാധികയാണ്. സ്ഥിരമായി അവര്‍ എടുക്കുന്ന കീനോ ലോട്ടറിയില്‍ ഇത്തവണ പക്ഷേ സമ്മാനമടിച്ചിരിക്കുകയാണ്. ഒരു ലക്ഷം ഡോളറാണ് സമ്മാനം അടിച്ചത്.

82 ലക്ഷം രൂപയില്‍ അധികം വരും സമ്മാനം. എന്നാല്‍ പെട്ടെന്ന് ഈ തുകയുടെ കാര്യം അവര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. തന്നെ ശരിക്കും ആരോ പറ്റിക്കുകയാണെന്ന് കരുതി ഇരിക്കുകയായിരുന്നു അവര്‍. അതുകൊണ്ട് തന്നെ സമ്മാനം അടിച്ച കാര്യം ഇവര്‍ സംശയത്തോടെയാണ് കണ്ടത്.

കോടികള്‍ അതാ വരുന്നു

സമ്മാനം അടിച്ച കാര്യം അറിയിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ അതിലേറെ ഷോക്കായിരുന്നു കാര്യങ്ങള്‍. തന്റെ കുടുംബത്തിന് മൊത്തത്തിലായി വലിയ ഭാഗ്യമാണ് ഇപ്പോള്‍ ഉള്ളതെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു. ഒരു ലക്ഷം ഡോളര്‍ രണ്ട് പേര്‍ക്ക് കൂടി അടിച്ചിരിക്കുകയാണ്.

ഏറ്റവും രസകരം എന്താണെന്ന് വെച്ചാല്‍ ഈ മൂന്ന് പേരും ഒരേ നമ്പര്‍ വെച്ചാണ് ലോട്ടറി എടുത്തിരുന്നത്. അത് ഒരുമിച്ച് മൂന്ന് പേര്‍ക്കും സമ്മാനം അടിക്കാന്‍ കാരണമായിരിക്കുകയാണ്. മൊത്തം രണ്ട് കോടിയില്‍ അധികം രൂപയാണ് ഇവരുടെ കുടുംബത്തിനായി ലഭിച്ചിിക്കുന്നത്.

ഒരു വെറൈറ്റി പിടിച്ചാലോ? കങ്കാരു കറി കൂട്ടിയിട്ടുണ്ടോ? ഈ ഓസ്‌ട്രേലിയന്‍ ഫുഡുകള്‍ നമ്മളെ കൊതിയന്മാരാക്കും!!

എല്ലാ നമ്പറും ശരിയായി വന്നു

ട്രിഷ്യ മാര്‍ച്ച് 22നാണ് ആദ്യ ടിക്കറ്റെടുത്തത്. ഒന്ന് മുതല്‍ പത്ത് വരെയുള്ള നമ്പറാണ് അവര്‍ തിരഞ്ഞെടുത്തിരുന്നത്. ഇതെല്ലാം അടിക്കുകയും ചെയ്തു. അങ്ങനെയാണ് ഒരു ലക്ഷം സമ്മാനത്തിലെത്തിയത്. ഈ നമ്പര്‍ ഉപയോഗിച്ച് ഏപ്രില്‍ പത്തിന് വീണ്ടും ഇവര്‍ ടിക്കറ്റെടുത്തു.

അമ്പരപ്പിച്ച് കൊണ്ട് ഇത്തവണയും ട്രിഷ്യക്ക് ബംപറടിച്ചു. മിന്നലടിക്കുന്നത് പോലെയാണ് രണ്ട് തവണ ബംപറടിച്ചപ്പോള്‍ തോന്നിയതെന്ന് യുവതി പറഞ്ഞു. ഏപ്രില്‍ പത്തിന് ഇവരുടെ മകനും ലോട്ടിയെടുത്തിരുന്നു. അതിലും സമ്മാനമടിക്കുകയായിരുന്നു.

മകന് സമ്മാനം അടിച്ചത് ഇങ്ങനെ

അമ്മയുടെ അതേ നമ്പറും കീനോ ടിക്കറ്റും തന്നെയായിരുന്നു ജോണും എടുത്തത്. എന്തായാലും കുടുംബത്തിലേക്ക് വീണ്ടും ഭാഗ്യമെത്തി. മൊത്തം മൂന്ന് ലക്ഷം ഡോളറാണ് സമ്മാനമായി ട്രിഷ്യയുടെ കുടുംബത്തിന് ലഭിച്ചത്. ആദ്യം ചിരിയും, പിന്നീട് സന്തോഷ കരച്ചിലും ചേര്‍ന്നതായിരുന്നു ആഘോഷമെന്ന് ട്രിഷ്യ പറഞ്ഞു.

ട്രിഷ്യ ഒരു വെയ്റ്ററസ് ആണ്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള ബസിന്റെ ഡ്രൈവറുമാണ് അവര്‍. തന്റെ കുടുംബത്തിനെ സാമ്പത്തികമായി സഹായിക്കാന്‍ സാധിക്കുന്നതിലാണ് സന്തോഷമെന്നും അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+