Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംപര്‍ അടിക്കാനായി എടുത്തത് 35 ടിക്കറ്റുകള്‍; 35 ലോട്ടറിയിലും സമ്മാനം, യുവതിക്ക് അടിച്ചത് കോടികള്‍

വാഷിംഗ്ടണ്‍: ലോട്ടറി എടുക്കുന്നതില്‍ ആവേശം കൂടിയാല്‍ സാധാരണ നമ്മള്‍ എന്താണ് ചെയ്യുക. നിത്യേന ലോട്ടറി എടുക്കും. അതൊന്നും സമ്മാനമടിക്കാതെ പോയാല്‍ എന്ത് സംഭവിക്കും. തീര്‍ച്ചയായും നമ്മുടെ മനസ്സ് തകര്‍ന്ന് പോകും. എന്തുകൊണ്ട് ലോട്ടറി അടിക്കാത്തതെന്ന് ചിന്തിച്ച് പോകും. ചിലര്‍ അതോടെ ലോട്ടറി എടുക്കുന്നത് തന്നെ നിര്‍ത്തും. എന്നാല്‍ ഇക്കാര്യത്തില്‍ വാശിയുള്ളവരുണ്ട്.

ലോട്ടറി അടിച്ചേ തീരൂ എന്ന് വാശിയുള്ളവരാണിത്. ഇത്തരക്കാര്‍ എന്താണ് ചെയ്യുകയെന്ന് അറിയുമോ. ഇവര്‍ എടുക്കുന്ന ലോട്ടറിയുടെ എണ്ണം വര്‍ധിപ്പിക്കും. ഏതെങ്കിലുമൊന്ന് അടിക്കുമെന്ന് അവര്‍ കരുതും. അത്തരത്തിലൊരു ഭാഗ്യം അമേരിക്കയില്‍ നിന്നുള്ള ഒരു യുവതിയുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുകയാണ്. ആര് കേട്ടാലും അമ്പരന്ന് പോകുന്ന മെഗാ ഭാഗ്യമാണ് ഇവര്‍ സ്വന്തമാക്കിയത്.

LOTTERY EURO

വിര്‍ജീനിയ ലോട്ടറിയിലെ ഭാഗ്യവതി

അമേരിക്കയിലെ വിര്‍ജീനിയയിലെ ചീസപീക്കില്‍ നിന്നുള്ള മാന്‍ഡി ഗാര്‍ഷ്യക്ക് ലോട്ടറിയെന്നാല്‍ ആവേശമാണ്. ലോട്ടറി അടിക്കാത്തതില്‍ അവര്‍ക്ക് നിരാശയമുണ്ട്. അതുകൊണ്ടാണ് കുറേ ലോട്ടറികള്‍ ഒരുമിച്ച് വാങ്ങാന്‍ തീരുമാനിച്ചത്. ഒരേ നമ്പറില്‍ നിരവധി ടിക്കറ്റുകളാണ് അവര്‍ വാങ്ങിയത്. 5, 2, 0, 1 എന്നിങ്ങനെയായിരുന്നു നമ്പര്‍.

എന്തായാലും ആ നീക്കം ഒടുവില്‍ ഫലിച്ചു. അവരുടെ ജീവിതത്തിലേക്ക് കോടികളാണ് സമ്മാനമായി എത്തിയിരിക്കുന്നത്. പലരും തമാശയായി കണ്ടിരുന്ന ഈ തീരുമാനം ഒടുവില്‍ മാന്‍ഡി ഗാര്‍ഷ്യയെ ജീവിതത്തിന്റെ ഉന്നതിയിലെത്തിച്ചിരിക്കുകയാണ്.

വാങ്ങിയത് ഇത്രയും ടിക്കറ്റുകള്‍ ഒരുമിച്ച്

മാന്‍ഡി ഗാര്‍ഷ്യ എത്ര ടിക്കറ്റെടുത്തു എന്ന് ചോദിച്ചാല്‍ ആരുമൊന്ന് അമ്പരന്ന് പോകും. ഒരു ഡോളറിന്റെ 35 ടിക്കറ്റുകളാണ് മാര്‍ച്ച് മുപ്പതിന് അവര്‍ വാങ്ങിയത്. ആ ദിവസം തന്നെയായിരുന്നു നറുക്കെടുപ്പ്. എല്ലാ നാല് അക്കത്തില്‍ കോമ്പിനേഷന്‍ നമ്പറുകളായിരുന്നു. സമ്മാനം അടിക്കുമെന്ന് മാന്‍ഡിയോ അവരുടെ സുഹൃത്തുക്കളോ ആരും കരുതിയിരുന്നില്ല.

ഇത്രയും ടിക്കറ്റുകള്‍ വാങ്ങിയ മാന്‍ഡിക്ക് നിരാശപ്പെടേണ്ടി വരുമെന്നായിരുന്നു എല്ലാവരും കരുതിയത്. കാരണം ലോട്ടറി അടിച്ച് പഴക്കം അവര്‍ക്കില്ല. അതുകൊണ്ട് ഈ ടിക്കറ്റുകളും അവര്‍ക്ക് അടിക്കില്ലെന്നായിരുന്നു കരുതിയത്.

കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍

ആരും പ്രതീക്ഷിക്കാതെ കോടികള്‍

നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ മാന്‍ഡിയുടെ നേട്ടം കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. എന്തിനേറെ പറയുന്നു സ്വന്തം കണ്ണുകളെ പോലും അവര്‍ക്ക് വിശ്വസിക്കാനായില്ല. ഇവര്‍ എടുത്ത 35 ലോട്ടറിയിലും സമ്മാനം അടിച്ചിരിക്കുകയാണ്. എങ്ങനെ ഞെട്ടാതിരിക്കും. ഓരോ ടിക്കറ്റിനും അയ്യായിരം ഡോളര്‍ വെച്ചാണ് സമ്മാനം അടിച്ചത്.

മൊത്തം 1,75000 ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. വിശ്വസിക്കാന്‍ പോലും ആയില്ല ഇത്. ആകെ ഒരു അമ്പരപ്പായിരുന്നു. ചില നമ്പറുകളില്‍ തനിക്ക് ഭാഗ്യം വന്നേക്കാം. ഇത്രയും വലിയൊരു ലോട്ടറി അടിക്കുമെന്ന് കരുതിയില്ല. ഇത് വലിയ നേട്ടമാണ്. ഈ പണം വീട് വാങ്ങാനായി ഉപയോഗിക്കുമെന്നും മാന്‍ഡി പറഞ്ഞു.

ഒരുപാട് ജേതാക്കള്‍

യുഎസ്സില്‍ തന്നെ വേറെയൊരു സ്ത്രീക്കും ലോട്ടറിയിലൂടെ സമ്മാനമടിച്ചിട്ടുണ്ട്. ഫ്‌ളോറിഡയിലെ സെന്റ് ലൂസി കൗണ്ടിയില്‍ നിന്നുള്ള ഡെനിസ് കാര്‍ട്ടര്‍ എന്ന 68ക്കാരിക്കാണ് സമ്മാനം അടിച്ചത്. ഫോര്‍ട്ട് പീയേഴ്‌സിലാണ് ഇവര്‍ താമസിക്കുന്നത്. രണ്ട് മില്യണിന്റെ മെഗാ മില്യണ്‍ പ്രൈസാണ് ഇവര്‍ക്ക് അടിച്ചത്. 16 കോടിയോളം രൂപ വരുമിത്.

100എക്‌സ് ദ ക്യാഷ് സ്‌ക്രാച്ച് ടിക്കറ്റിലാണ് ഇവര്‍ക്ക് സമ്മാനമടിച്ചത്. ഒറ്റത്തവണ തുകയായിട്ടാണ് ഇവര്‍ സമ്മാനം വാങ്ങിയത്. കാര്‍ട്ടേഴ്‌സ് ഗ്രോസറിയില്‍ നിന്നാണ് ഈ ടിക്കറ്റ് അവര്‍ വാങ്ങിയത്. അതേസമയം ഈ കടയ്ക്ക് നാലായിരം ഡോളര്‍ ബോണസ് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+