Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാന ടിക്കറ്റ് ആര്‍ക്കും വേണ്ട, രണ്ടും കല്‍പ്പിച്ച് എടുത്തു, യുവതിക്ക് അടിച്ചത് മൂന്നാം ബംപര്‍

വാഷിംഗ്ടണ്‍: ഭാഗ്യം ചിലപ്പോള്‍ പ്രതീക്ഷിക്കാത്ത സ്ഥലത്തായിരിക്കും നമ്മളെ കാത്തിരിക്കുന്നുണ്ടാവുക. അത് ചിലപ്പോള്‍ നമ്മള്‍ തിരിച്ചറിയണമെന്ന് തന്നെയില്ല. ചിലപ്പോള്‍ ആരും വേണ്ടെന്ന വെക്കുന്ന കാര്യങ്ങളിലാവും, നമ്മളെ ഭാഗ്യം കാത്തിരിക്കുന്നുണ്ടാവുക. അത്തരത്തിലൊരു ഭാഗ്യം ഇപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള ഒരു സ്ത്രീക്ക് ഉണ്ടായിരിക്കുകയാണ്.

ഇവര്‍ വാങ്ങിയ ഒട്ടും പ്രതീക്ഷയില്ലാതെയിരുന്ന ഒരു ടിക്കറ്റിന് ബംപര്‍ അടിച്ചിരിക്കുകയാണ്. അതും ഈ യുവതിയുടെ ജീവിതത്തില്‍ ഭാഗ്യം വരുന്നത് ആദ്യമായിട്ടല്ല. ഇതവരുടെ മൂന്നാം ബംപറാണ്. ആര്‍ക്കും ആവശ്യമില്ലാതെ കിടന്ന ആ ടിക്കറ്റ് യുവതിയെ ലക്ഷാധിപതി ആക്കിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

LOTTERY MONEY

മേരിലാന്‍ഡില്‍ നിന്നുള്ള ഭാഗ്യവതി

യുഎസ്സിലെ മേരിലാന്‍ഡില്‍ നിന്നുള്ള വന്‍ ഭാഗ്യം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടം അവരെ നേടി വന്നതും അമ്പരപ്പിക്കുന്ന തരത്തിലാണ്. ഇവര്‍ ഒരു കണ്‍വീനിയന്‍സ് സ്റ്റോറില്‍ ഭര്‍ത്താവുമൊത്ത് പോയപ്പോഴാണ് ഞെട്ടിച്ച ഭാഗ്യം സംഭവിച്ചത്. ലോട്ടറി എടുക്കാനായി അവര്‍ ആ കടയില്‍ ആകെ തിരഞ്ഞു.

എന്നാല്‍ ആ കടയില്‍ ആകെയുണ്ടായിരുന്നത് ഒരൊറ്റ ലോട്ടറി മാത്രമായിരുന്നു. അതും സ്‌ക്രാച്ച് ഓഫ് ഇന്‍സ്റ്റ് ടിക്കറ്റായിരുന്നു അത്. ആ കടയുടെ ഡിസ്‌പെന്‍സറിന്റെ ഒരു മൂലയ്ക്കായിട്ടായിരുന്നു ആ ടിക്കറ്റ് ഉണ്ടായിരുന്നു. ആരും വാങ്ങുന്നതും പോലും ചിന്തിക്കാത്ത ടിക്കറ്റായിരുന്നു അത്.

ഒട്ടും ഭാഗ്യമില്ലാത്ത ടിക്കറ്റ്

ഈ ടിക്കറ്റ് കടയില്‍ വിറ്റുപോകാതെ ഇരിക്കുകയായിരുന്നു. അതുകൊണ്ട് ഭാഗ്യമില്ലെന്ന് കടക്കാരന്‍ പോലും കരുതിയ ടിക്കറ്റായിരുന്നു അത്. ടിക്കറ്റ് റോളില്‍ അവസാനമുണ്ടായിരുന്ന ആ ടിക്കറ്റ് തനിക്ക് വേണമെന്ന് മേരിലാന്‍ഡ് യുവതി ആവശ്യപ്പെടുകയായിരുന്നു. മേരിലാന്‍ഡിലെ വികോമികോ കൗണ്ടിയിലാണ് ഇവരുടെ താമസം.

ആര്‍ക്കും വേണ്ടാത്ത ഈ ടിക്കറ്റ് ഒരു കൗതുകത്തിന് എടുക്കാന്‍ ഈ യുവതി തീരുമാനിക്കുകയായിരുന്നു. എന്തായാലും ആകെയുള്ള ടിക്കറ്റല്ലേ, പോകുന്നെങ്കില്‍ പോകട്ടെ എന്നായിരുന്നു യുവതി കരുതിയത്. പക്ഷേ അവരെ കാത്തിരുന്നത് മറ്റൊരു കാര്യമായിരുന്നു.

ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്

അതാ വരുന്നു ഭാഗ്യം

യുവതി ആ കടയില്‍ വെച്ച് തന്നെ ടിക്കറ്റ് പരിശോധിക്കുകയായിരുന്നു. സാലിസ്ബറിയിലെ തേര്‍സ്റ്റി സ്‌റ്റോറില്‍ വെച്ചായിരുന്നു യുവതി ടിക്കറ്റ് വാങ്ങിയതും, അത് സ്‌ക്രാച്ച് ചെയ്ത് നോക്കിയത്. ടിക്കറ്റിലെ ഫലം നോക്കിയ ശേഷം, ഞാന്‍ ആ കടയിലെ ക്ലര്‍ക്കിന് അടുത്തെത്തി. സര്‍പ്രൈസ് എന്നായിരുന്നു അയാളോട് ഞാന്‍ പറഞ്ഞത്.

ഒരു ലക്ഷം ഡോളറായിരുന്നു അവര്‍ക്ക് സമ്മാനമായി അടിച്ചത്. ഏകദേശം 82 ലക്ഷം രൂപയോളം വരും ഈ തുക. ഈ യുവതി പക്ഷേ ആദ്യമായിട്ടല്ല ഇത്ര വലിയൊരു ലോട്ടറി അടിക്കുന്നത്. ഭാഗ്യം കൊണ്ട് ഇവരുടെ ജീവിതത്തില്‍ പല നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്.

അടിച്ചത് മൂന്ന് തവണ

ഇവര്‍ക്ക് ലോട്ടറി തുടര്‍ച്ചയായി മൂന്ന് തവണയാണ് അടിച്ചത്. ഒരു ലക്ഷം മറ്റൊരു ലോട്ടറിയില്‍ ഇവര്‍ക്ക് നേരത്തെ അടിച്ചിരുന്നു. ഡയമണ്ട് 10 ഗെയിമില്‍ ടോപ് പ്രൈസും ഇവര്‍ക്ക് അടിച്ചിരുന്നു. ഒരേ കടയില്‍ നിന്ന് വാങ്ങിയ ടിക്കറ്റിനാണ് ഈ മൂന്ന് സമ്മാനവും അടിച്ചിരിക്കുന്നത്.

അതേസമയം ആയിരം ഡോളര്‍ ഈ സ്‌റ്റോറിന് ബോണസായി ലഭിച്ചു. അതേസമയം തനിക്ക് അടിച്ചിരിക്കുന്ന ഈ ലോട്ടറിയുടെ പണം എങ്ങനെ ചെലവാക്കാമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് യുവതി പറഞ്ഞു. ഇവര്‍ ഹെല്‍ത്ത് കെയര്‍ മേഖലയിലാണ് ജോലി ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+