Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളുടെ ക്യാന്‍സര്‍ മാറി, അതേ ദിനത്തില്‍ അമ്മയ്ക്ക് ബംപര്‍, എന്തൊരു ഭാഗ്യം, കോടികള്‍ കൈയ്യില്‍

വാഷിംഗ്ടണ്‍: നമ്മുടെ ജീവിതത്തില്‍ ഭാഗ്യം എന്നത് അപൂര്‍വ സംഭവമായിരിക്കും. പക്ഷേ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് നില്‍ക്കുമ്പോള്‍ നമ്മളെ തേടി ഒരു മഹാഭാഗ്യം എത്തിയാലോ? എന്താണ് വിശ്വസിക്കാന്‍ സാധിക്കുന്നില്ല അല്ലേ. എന്നാല്‍ അങ്ങനെയൊരു കാര്യം അമേരിക്കയില്‍ നിന്നുള്ള ഒരു അമ്മയുടെയും മകളുടെയും ജീവിതത്തില്‍ സംഭവിച്ചിരിക്കുകയാണ്.

ജീവിതത്തില്‍ ആര്‍ക്കും വരല്ലേ എന്ന് പ്രതീക്ഷിക്കുന്ന ഒരു കാര്യം ഇവരുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുകയാണ്. എന്നാല്‍ അതിനെ നേരിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ ലഭിച്ചത് വലിയൊരു ഭാഗ്യമാണ്. ഇവര്‍ സ്വപ്‌നം പോലും കാണാത്തൊരു കാര്യമാണ് ആ മഹാഭാഗ്യം.

lottery euro

ഒന്ന് ഗ്യാസ് സ്‌റ്റേഷനില്‍ പോയതാ

ഫ്‌ളോറിഡയിലെ ലേക്ക് ലാന്‍ഡില്‍ നിന്നുള്ള ഒരു അമ്മയ്ക്കാണ് ജീവിതത്തിലെ ഏറ്റവും വലിയൊരു ഭാഗ്യം ലോട്ടറിയുടെ രൂപത്തില്‍ എത്തിയിരിക്കുന്നത്. പക്ഷേ ആ ലോട്ടറി എടുക്കുന്നതിന് നിമിത്തമായത് മറ്റൊരു കാര്യമാണ്. പോള്‍ക്ക് കൗണ്ടിയിലുള്ള ഗ്യാസ് സ്‌റ്റേഷനില്‍ ഇവര്‍ ഇന്ധനം നിറയ്ക്കാനായി പോയതായിരുന്നു.

ആ തീരുമാനം ഉറച്ചതായിരുന്നു. അവിടെ നിന്ന് തന്നെ ഇന്ധനം നിറയ്ക്കണമെന്ന വാശിയിലായിരുന്നു ഇവര്‍. ആ ഗ്യാസ് സ്‌റ്റേഷനില്‍ വെച്ചാണ് ലോട്ടറി എടുക്കുന്ന കാര്യം ചിന്തിച്ചതെന്നും, അത് വലിയ വഴിത്തിരിവായതായും ഈ അമ്മ പറയുന്നു.

ലോട്ടറിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു

ജെറാല്‍ഡീന്‍ ഗിംബ്ലെറ്റ് എന്ന ഈ അമ്മ പിപ്കിഡന്‍ റോഡ് ബെവറേജ് കാസിലിലിലെ കടയില്‍ നിന്നാണ് ലോട്ടറി ടിക്കറ്റ് വാങ്ങുന്നത്. ഇത് ഗ്യാസ് സ്‌റ്റേഷന്റെയുള്ളില്‍ തന്നെയാണ്. താന്‍ ആദ്യം ഇവിടെയുള്ള സ്‌റ്റേഷന്‍ ക്ലര്‍ക്കിനോട് ലോട്ടറി തരാന്‍ ആവശ്യപ്പെട്ടു. പക്ഷേ നിരാശയായിരുന്നു ഫലം.

അവിടെ ടിക്കറ്റൊന്നും ബാക്കിയില്ലായിരുന്നു. എന്നാല്‍ വീണ്ടും പരതി നോക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയായിരുന്നു. കാരണം അന്ന് ലോട്ടറി എടുക്കാനുള്ള മൂഡിലായിരുന്നു അവര്‍. തനിക്ക് ക്രോസ് വേര്‍ഡ് ഗെയിംസ് ഒരുപാട് ഇഷ്ടമാണെന്നും അതുകൊണ്ടാണ് വീണ്ടും ടിക്കറ്റിനായി പരിശോധിക്കാനും പറഞ്ഞത്.

CURRENCY

അതാ വരുന്നു കോടികള്‍

ആ ക്ലര്‍ക്ക് ഒരുപാട് പരിശോധിച്ചപ്പോള്‍ ബാക്കി വന്ന ഒരു ടിക്കറ്റ് കിട്ടി. അത് എനിക്കായി കാത്തിരിക്കുന്നത് പോലെയായിരുന്നു. എന്തായാലും ആ ടിക്കറ്റ് ഞാന്‍ വാങ്ങി. ആ പസില്‍ കളിച്ച് നോക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ജെറാള്‍ഡീന്‍ പറയുന്നു. പക്ഷേ പിന്നീട് നടന്നത് എനിക്ക് വിശ്വസിക്കാനേ സാധിച്ചില്ല.

അതില്‍ കാണിച്ചിരുന്നത്, എനിക്ക് രണ്ട് മില്യണ്‍ അടിച്ചുവെന്നാണ്. എനിക്ക് ഊഹിക്കാന്‍ പോലും സാധിക്കുന്നതിലും അപ്പുറമായിരുന്നു ആ തുക. 16 കോടി രൂപയില്‍ അധികം വരും ആ തുക. ജെറാള്‍ഡീന്‍ പകച്ചു പോയി എന്ന് പറയുന്നതാണ് ശരി.

ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍

ജീവിതത്തിലെ രണ്ടാമത്തെ പോസിറ്റീവ് വാര്‍ത്ത

ജെറാള്‍ഡീന്‍ ജിംബ്ലെറ്റിന്റെ ജീവിതത്തില്‍ ആ ആഴ്ച്ച കേട്ട ആദ്യത്തെ സന്തോഷ വാര്‍ത്ത അതായിരുന്നില്ല. ജെറാള്‍ഡീന്റെ മകളുടെ പോരാട്ടമാണ് ഇതിലും വലുത്. ഇവരുടെ മകള്‍ക്ക് ക്യാന്‍സറായിരുന്നു. അതിനെ അതിജീവിച്ച് നില്‍ക്കുകയാണ് മകള്‍. തന്റെ അമ്മ ഈ ലോട്ടറി ടിക്കറ്റ് വാങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് തന്റെ രോഗം മാറിയത്.

ആശുപത്രിയില്‍ ക്യാന്‍സറിനോട് പടവെട്ടി വിജയിച്ച ശേഷം കഴിഞ്ഞ ദിവസമാണ് ജെറാള്‍ഡീന്റെ മകള്‍ വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഇവര്‍ക്ക് സ്തനാര്‍ബുദമായിരുന്നു. അതിനെ ധീരതോടെ അവര്‍ അതിജീവിക്കുകയും ചെയ്തു.

2000 NOTES 500 NOTES

സമ്പാദ്യമെല്ലാം മകള്‍ക്കായി ഉപയോഗിച്ചു

ജെറാള്‍ഡീന്‍ തന്റെ സമ്പാദ്യമല്ലൊം ഉപയോഗിച്ചാണ് മകളെ ചികിത്സ്ിച്ചത്. ആ നല്ല മനസ്സിന് കിട്ടിയതായിരിക്കും ഈ ലോട്ടറിയെന്ന് നമുക്ക് വിശ്വസിക്കാം. അമ്മയെ കുറിച്ച് ആലോചിക്കുമ്പോള്‍ സന്തോഷമുണ്ടെന്നും മകള്‍ പറഞ്ഞു. തല്ലഹീസിലെ ലോട്ടറി ആസ്ഥാനത്തെത്തിയാണ് രണ്ട് മില്യണ്‍ അവര്‍ കൈപറ്റിയത്.

ഒറ്റതവണ തുകയായി ഈ പണം കൈപറ്റാനാണ് അവര്‍ തീരുമാനിച്ചത്. 1,645000 ഡോളറാണ് ഇവര്‍ക്ക് നികുതി കിഴിച്ച് സമ്മാനമാണ് കിട്ടിയത്. എന്തായാലും മകളുടെ ജീവിതവും മാറി, ഇരട്ടിഭാഗ്യവും ജെറാള്‍ഡീന്റെ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്. ലൈഫ് ഡബിള്‍ ഹാപ്പിയാണെന്ന് അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+