ലോട്ടറിയെടുക്കാന്‍ ക്യൂ, മുന്നിലുള്ള സ്ത്രീ മാറുന്നില്ല; മെഷീനില്‍ നിന്നെടുത്ത യുവതിക്ക് മഹാഭാഗ്യം
വാഷിംഗ്ടണ്‍: നമുക്ക് വിചാരിച്ച കാര്യങ്ങളൊന്നും നടന്നില്ലെങ്കില്‍ നമ്മള്‍ എല്ലാത്തിനെയും വല്ലാതെ വെറുക്കും. ദീര്‍ഘനേരം ഒരു കാര്യത്തില്‍ മാത്രം ഫോക്കസ് ചെയ്തിട്ട് നിരാശ വരുമ്പോഴാണ് ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം സംഭവിക്കുക. ഇപ്പോള്‍ ഒരു യുവതിക്ക് അത്തരമൊരു ദുരിത ദിനം സമ്മാനിച്ചിരിക്കുന്നത് കോടികളാണ്.
അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഒരു യുവതിക്കാണ് ഇപ്പോള്‍ മഹാഭാഗ്യം തേടി വന്നത്. എന്നാല്‍ അതിന് മുമ്പ് ഇവര്‍ക്ക് ആകെ വെറുപ്പിക്കലായി തോന്നിയ കാര്യങ്ങളാണ് സംഭവിച്ചത്. എന്തായാലും ആ സംഭവമാണ് ഇങ്ങനൊരു ബംപറിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് വിശ്വസിക്കാനാണ് ഇവര്‍ താല്‍പര്യപ്പെടുന്നത്.

ക്യൂ എന്ന് ഒടുക്കത്തെ ക്യൂ
നോര്‍ത്ത് കരോലിനയിലെ ഷാര്‍ലെറ്റില്‍ നിന്നുള്ള എഞ്ചിനീയറാണ് ദെബ്ര റോസ്. ഇവര്‍ ലോട്ടറിയെടുക്കാനായി തീരുമാനിച്ച് ഇറങ്ങിയതാണ്. ഒരു ഗ്രോസറി കടയുടെ മുന്നില്‍ അവര്‍ ലോട്ടറിയെടുക്കാനായി നില്‍ക്കുകയും ചെയ്തു. പക്ഷേ അവിടെ ഒടുക്കത്തെ ക്യുവായിരുന്നു. ആ വരിയില്‍ നിന്ന അവര്‍ ശരിക്കും ബുദ്ധിമുട്ടി.
എത്ര ശ്രമിച്ചിട്ടും വരി മുന്നോട്ട് പോകുന്നില്ല. ദെബ്ര ക്ഷമയുടെ നെല്ലിപ്പടി വരെ കണ്ടുപോയി. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് പെട്ടെന്ന് മനസ്സിലായി. പക്ഷേ മനസ്സില്‍ നന്നായി ദേഷ്യം തോന്നിയ നിമിഷമായിരുന്നു അത്.
ആ തീരുമാനം എല്ലാം മാറ്റി
യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇരുന്ന ആ ക്യു ശരിക്കും ദെബ്രയെ മറ്റൊരു ഓപ്ഷനായി ചിന്തിപ്പിക്കുകയായിരുന്നു. അവര്‍ തൊട്ടപ്പുറത്തുള്ള മെഷിനില്‍ നിന്ന് പണം നല്‍കി ഒരു ടിക്കറ്റെടുക്കുകയായിരുന്നു. ഇതൊരു ഓണ്‍ലൈന്‍ സംവിധാനമായിരുന്നു. എന്നാല്‍ ആ തീരുമാനം ദെബ്രയുടെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു.
കിടിലനൊരു ജാക്ക്‌പോട്ടാണ് അതിലൂടെ അടിച്ചത്. ഒരു ലക്ഷം യുഎസ് ഡോളറായിരുന്നു സമ്മാനം. 82 ലക്ഷം രൂപയില്‍ അധികം വരുന്നൊരു തുകയാണിത്. ജീവിതം മാറാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം.
ടേസ്റ്റി ഫുഡ് കഴിക്കണോ: എങ്കില്‍ യാത്ര ചെയ്യണം: ഈ നഗരങ്ങളില്‍ ഫുഡ് വേറെ ലെവലാണ്
എല്ലാം മാറിയത് ഇങ്ങനെ
ഏപ്രില്‍ ഏഴിനായിരുന്നു ദെബ്ര ടിക്കറ്റ് എടുക്കാനായി പോയത്. സൗത്ത് ട്രൈയോണ്‍ സ്ട്രീറ്റിലെ, പബ്ലിക്‌സ് കടയില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് വാങ്ങാനായി എത്തിയത്. എന്നാല്‍ ടിക്കറ്റ് വാങ്ങാനായി കാത്തിരുന്ന് അവരാകെ വലഞ്ഞു. മുന്നിലുള്ള ഒരു സ്ത്രീ ശരിക്കും ബുദ്ധിമുട്ടിച്ചെന്ന് ദെബ്ര റോസ് പറയുന്നു.
അവര്‍ ഒരുപാട് നേരം ആ കൗണ്ടറില്‍ ചെലവിട്ടു. അവര്‍ ടിക്കറ്റ് എടുക്കാതെ മറ്റെന്തോ ചെയ്യുകയാണെന്ന് തോന്നിപ്പോയി. ഇതോടെ ആകെ നിരാശപ്പെട്ടാണ് മെഷീനില്‍ പോയി ടിക്കറ്റ് വാങ്ങാമെന്ന് തീരുമാനിച്ചത്. അവസാന നിമിഷത്തെ ആ തീരുമാനമാണ് തന്നെ ലക്ഷപ്രഭുവാക്കിയതെന്ന് ദെബ്ര പറഞ്ഞു.
അവസാന നിമിഷത്തെ തീരുമാനം
ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടിയത് കൊണ്ട് മാത്രമാണ് താന്‍ ടിക്കറ്റെടുക്കാന്‍ തീരുമാനിച്ചത്. അതും അവസാന നിമിഷം വളരെയധികം ആലോചിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. അതേസമയം നികുതി കിഴിച്ച് 71257 ഡോളറാണ് ഇവര്‍ക്ക് ലഭിക്കുക. അതേസമയം ഈ പണം കിട്ടിയത് വലിയ ആശ്വാസമാണെന്ന് ഇവര്‍ പറയുന്നു.
കാരണം സുപ്രധാനപ്പെട്ട ബില്ലുകള്‍ എല്ലാം തനിക്ക് അടച്ചുതീര്‍ക്കാന്‍ സാധിക്കും. ബാക്കി പണം തീര്‍ച്ചയായും തന്റെ സമ്പാദ്യത്തിലേക്ക് ചേര്‍ക്കുമെന്നും ദെബ്ര പറഞ്ഞു അതുപോലെ നേരത്തെ വിര്‍ജീനിയ ലോട്ടറിയില്‍ ഇരുപത് ടിക്കറ്റുകള്‍ വാങ്ങിയ യുവാവിന് 20 ടിക്കറ്റിലും സമ്മാനമടിച്ചതും യുഎസ്സില്‍ വൈറലായ വാര്‍ത്തയാണ്.












Click it and Unblock the Notifications