Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടുസാധനങ്ങളൊക്കെ വാങ്ങി വന്നപ്പോള്‍ കൈയ്യിലൊരു ലോട്ടറി: യുവതിക്ക് ജീവിതം മാറിയത് ഇങ്ങനെ

വാഷിംഗ്ടണ്‍: നമ്മള്‍ പോലും വിചാരിക്കാതെയാവും നമ്മുടെ ജീവിതം പലപ്പോഴും മാറുക. കാരണം പ്രതീക്ഷിക്കാതെ വരുന്ന ഭാഗ്യം എന്തൊക്കെയാണെന്ന് പറയാനാവില്ല. അമേരിക്കയില്‍ നിന്നുള്ള ഒരു യുവതിക്ക് തന്റെ ജീവിതം മാറിയത് അതുപോലെ ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഇവര്‍ പതിവുപോലെ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്ക് പോയത് മാത്രമാണ് ഇപ്പോഴും ഓര്‍ക്കുന്നത്.

പിന്നീട് നടന്നതൊന്നും ആരും പറഞ്ഞാല്‍ വിശ്വസിക്കില്ലെന്ന് ഇവര്‍ പറയുന്നു. അമ്മാതിരി ഭാഗ്യമാണ് ഇവരെ തേടിയെത്തിയത്. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമേ ഇത്തരം ഭാഗ്യം ലഭിക്കൂ. എന്തായാലും ഈ സ്ത്രീയുടെ ജീവിതം മറ്റൊരു തലത്തിലായിരിക്കുകയാണ്. കോടികളാണ് ഇവര്‍ക്ക് സമ്മാനം അടിച്ചിരിക്കുന്നത്.

us lottery

ഗ്രോസറി സ്‌റ്റോറിലേക്ക് യാത്ര

വീട്ടിലേക്ക് കുറച്ച് സാധനങ്ങള്‍ വാങ്ങാനായി പുറത്തേക്കിറങ്ങിയതാണ് ഹോക്ക് കൗണ്ടിയില്‍ നിന്നുള്ള യുവതി. പക്ഷേ ആ യാത്ര ജീവിതത്തിലേക്ക് മഹാലക്ഷ്മിയെയും കൊണ്ടുള്ള വരവായിരിക്കുമെന്ന് ഇവര്‍ കരുതിയതേയില്ല. അങ്ങനെയുള്ള ഒരു മഹാഭാഗ്യമാണ് ഇവരെ തേടി വന്നിരിക്കുന്നത്. ലോട്ടറിയെന്ന് പറഞ്ഞാല്‍ ചെറിയ തുകയൊന്നുമല്ല ഇവരെ തേടിയെത്തിയത്. കോടികളാണ് ഈ യുവതിക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. ഇവര്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്നതിനും അപ്പുറത്തായിരുന്നു ഈ ലോട്ടറി ഭാഗ്യം.

ട്രിപ്പിള്‍ 8 ലോട്ടറി

റെയ്‌ഫോര്‍ഡില്‍ നിന്നുള്ള ലിന്‍ഡ വിര്‍ജിലാണ് ആ ഭാഗ്യവതി. ഇവര്‍ക്ക് അടിച്ചിരിക്കുന്നത് ഏഴ് ലക്ഷം യുഎസ് ഡോളറാണ്. 5 കോടി 75 ലക്ഷമാണ് ഇവര്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്. ട്രിപ്പിള്‍ 7 സ്‌ക്രാച്ച് കാര്‍ഡാണ് ഇവര്‍ എടുത്തിരുന്നത്. സാധാരണ വീട്ടിലേക്ക് സാധനം വാങ്ങാന്‍ എല്ലാ ആഴ്ച്ചയും പോകുന്നത് പോലെയാണ് താന്‍ പോയതെന്ന് ലിന്‍ഡ പറയുന്നു. ക്ലിഫ്‌ഡേല്‍ റോഡിലുള്ള ഫുഡ് ലയണ്‍ മാര്‍ട്ടിലേക്കാണ് താന്‍ പോയത്. അവിടെയാണ് തന്റെ ഭാഗ്യം ഒളിഞ്ഞിരിപ്പുണ്ടായതെന്ന് ലിന്‍ഡ പറയുന്നു.

us dollar

ആ സമ്മാനം ഉറപ്പിച്ചു

സ്‌ക്രാച്ച് ചെയ്ത ലോട്ടറിയുമായി യുവതി എത്തിയത് ആ സ്‌റ്റോറിലെ ജീവനക്കാരന്റെ അടുത്തേക്കാണ്. അവരാണ് വമ്പന്‍ സമ്മാനം അടിച്ച കാര്യം പറഞ്ഞത്. ആ നിമിഷം സന്തോഷം കൊണ്ട് ഞാന്‍ കരയുകയായിരുന്നുവെന്നും ലിന്‍ഡ പറഞ്ഞു. വെള്ളിയാഴ്ച്ച ലോട്ടറി ആസ്ഥാനത്തെത്തിയാണ് ലിന്‍ഡ സമ്മാനം വാങ്ങിയത്. അഞ്ച് ലക്ഷത്തോളം ഡോളര്‍ അവര്‍ക്ക് നികുതി കിഴിച്ച് വീട്ടില്‍ കൊണ്ടുപോകാം. സംസ്ഥാന നികുതിയും, ഫെഡറല്‍ ടാക്‌സും ഇതിനായി നല്‍കണം. എന്തായാലും വലിയ സന്തോഷത്തിലാണ് ലിന്‍ഡ.

പൂക്കാലം വരവായി, ഇതാ അടിച്ചുപൊളിക്കാന്‍ ഡ്രീം ഡെസ്റ്റിനേഷനുകള്‍; കണ്ടിരിക്കാന്‍ ഇതാ കാരണങ്ങള്‍

ഇത് കുട്ടികളും പേരക്കുട്ടികള്‍ക്കും

ഈ പണം താന്‍ കുട്ടികള്‍ക്കും, പേരക്കുട്ടികള്‍ക്കുമായി ചെലവിടുമെന്ന് ലിന്‍ഡ പറയുന്നു. താന്‍ വീണ്ടും ഫുഡ് ലയണില്‍ പോകുമെന്ന് ലിന്‍ഡ പറയുന്നു. തനിക്ക് ആ സമ്മാനം ഉറപ്പിച്ച് തന്ന അവിടെയുള്ള ജീവനക്കാരിയെ ഒന്ന് കാണണം. അവരോട് ഒരുപാട് നന്ദി പറയണമെന്നും ലിന്‍ഡ വ്യക്തമാക്കി. അവരാണ് ആ നേട്ടം തനിക്കൊപ്പം ആഘോഷിച്ചതെന്നും യുവതി പറഞ്ഞു. ഡിസംബറിലാണ് ട്രിപ്പിള്‍ 7 ലോട്ടറി നോര്‍ത്ത് കരോലിന ലോട്ടറി അവതരിപ്പിച്ചത്. ഇതില്‍ സമ്മാനം അടിക്കുന്നതെല്ലാം വമ്പന്‍ ജാക്ക്‌പോട്ട് മാത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+