പ്രിയ ഭക്ഷണം കഴിക്കാന്‍ കടയിലെത്തി, സാധനം മറന്നു, വീണ്ടുമെത്തി ലോട്ടറിയെടുത്തു, യുവതിക്ക് ബംപർ
വാഷിംഗ്ടണ്‍: നമ്മുടെ ചില ആഗ്രഹങ്ങള്‍ പെട്ടെന്ന് സാധിക്കണമെന്നില്ല. പക്ഷേ അതിനായി നമ്മള്‍ ഏതറ്റം വരെയും പോകും. അത് എന്ത് കാര്യം വേണമെങ്കിലും ആകാം. ചിലപ്പോള്‍ നമ്മള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഭക്ഷണമായിരിക്കും അത്. ചിലപ്പോള്‍ മറ്റെന്തെങ്കിലുമായിരിക്കാം. ഇപ്പോള്‍ ഭക്ഷണത്തിന്റെ കാര്യമെടുക്കാം. ചിലത് ഐറ്റംസ് എപ്പോഴെങ്കിലും കഴിക്കാനായിരിക്കും നമ്മള്‍ ഇഷ്ടപ്പെടുക.
പക്ഷേ തോന്നിയ ഉടനെ തന്നെ കഴിക്കാന്‍ നമുക്ക് കിട്ടിയിരിക്കണം. അല്ലെങ്കില്‍ നിരാശയായിരിക്കും. യുഎസ്സില്‍ നിന്നൊരു യുവതി അതുപോലെ തന്റെ പ്രിയപ്പെട്ട ഭക്ഷണത്തിനായി നടത്തിയ ശ്രമങ്ങള്‍ ഇപ്പോള്‍ അവരെ കോടീശ്വരിയാക്കി മാറ്റിയിരിക്കുകയാണ്. ആ നേട്ടം വന്നത് എങ്ങനെയെന്ന് നോക്കാം.

നോര്‍ത്ത് കരോലിനയിലെ ഭാഗ്യവതി
അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഒരു യുവതിക്കാണ് ഭക്ഷണ കൊതി വലിയ ഭാഗ്യം സമ്മാനിച്ചിരിക്കുന്നത്. യുഎസ്സിലെ വളരെ പ്രശസ്തമായ ഫാജിറ്റാസ് കഴിക്കാനുള്ള ഇവരുടെ പരിശ്രമമാണ് ലോട്ടറി അടിക്കുന്നതിലേക്ക് നയിച്ചത്.
ഇവര്‍ കടയിലെത്തി സാധനം വാങ്ങുന്നതിനിടെ ചില കാര്യങ്ങള്‍ വാങ്ങിയില്ലെന്ന് ഓര്‍ത്ത് വീണ്ടും മടങ്ങിയെത്തിയതുമെല്ലാം ജീവിതത്തിലെ വലിയ വഴിത്തിരിവായിട്ടാണ് യുവതി കാണുന്നത്. അത് സത്യവുമാണ്. ഒരുപക്ഷേ ഇവര്‍ മടങ്ങി വന്നില്ലായിരുന്നെങ്കില്‍ ഒരിക്കല്‍ പോലും ആ സമ്മാനം ഇവരെ തേടി വരില്ലായിരുന്നു.
അടിച്ചത് മെഗാ ബംപര്‍
നോര്‍ത്ത് കരോലിനയിലെ ബര്‍ളിംഗ്ടണില്‍ നിന്നുള്ള റോബിന്‍ ഹിക്‌സ് എന്ന യുവതിക്കാണ് ഇപ്പോള്‍ ഭാഗ്യത്തിന്റെ വലിയ സഹായം കൊണ്ട് ജാക്‌പോട്ട് അടിച്ചിരിക്കുന്നത്. രണ്ടര ലക്ഷം യുഎസ് ഡോളറാണ് ഇവര്‍ക്ക് സമ്മാനം അടിച്ചിരിക്കുന്നത്. ഇത് ഇന്ത്യന്‍ രൂപയിലാണെങ്കില്‍ രണ്ട് കോടിക്ക് മുകളില്‍ വരും.
ഫജിറ്റാണ് കഴിക്കാനുള്ള ആഗ്രഹമാണ് അന്ന് അവര്‍ക്കുണ്ടായിരുന്നത്. അത് പാകം ചെയ്യാന്‍ വേണ്ട സാധനങ്ങള്‍ വാങ്ങാനായിട്ടാണ് അവര്‍ കടയിലേക്ക് വന്നത്. സാധനങ്ങള്‍ വാങ്ങി മടങ്ങുകയും ചെയ്തു. എന്നാല്‍ മടങ്ങുന്ന സമയത്താണ് തക്കാളിയും, സീസണിംഗ് മിക്‌സും വാങ്ങിയില്ലെന്ന് അവര്‍ ഓര്‍ത്തത്.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
തിരിച്ചുവരവിലെ നേട്ടം
സാധനങ്ങള്‍ ഇനിയും വാങ്ങാനുണ്ടെന്ന ഓര്‍മയില്‍ അവര്‍ വീണ്ടും കടയില്‍ തിരിച്ചെത്തി. തുടര്‍ന്ന് സാധനം വാങ്ങി വരുന്ന വഴി ലോട്ടറിയെടുക്കാന്‍ യുവതിക്ക് നല്ല ആ ഗ്രഹമം. ബര്‍ലിംഗ്ടണിലെ വെബ്ബ് അവന്യൂവിലുള്ള കിംസ് മാര്‍ട്ടില്‍ നിന്ന് 50 ഡോളറിന്റെ ടിക്കറ്റ് തന്നെ യുവതി എടുത്തു. സ്‌ക്രാച്ച് ഓഫ് ടിക്കറ്റായിരുന്നു ഇത്.
20 എക്‌സ് ടിക്കറ്റായിരുന്നു ഇത്. എന്തായാലും ആ ആഗ്രഹം തനിക്ക് രണ്ടര ലക്ഷം ഡോളറാണ് സമ്മാനിച്ചത്. ജീവിതം ആകെ മാറി പോയി. തന്റെ കടങങളെല്ലാം ഇതിലൂടെ അടച്ചുതീര്‍ക്കാം. അമ്മയുടെ കടങ്ങളും അതുപോലെ തീര്‍ക്കും. ഇനി അങ്ങോട്ട് ജീവിതം വേറെ ലെവലിലായിരിക്കുമെന്നും യുവതി പറഞ്ഞു.
ജേതാക്കള്‍ വേറെയും ഉണ്ട്
കെന്റക്കിയില്‍ നിന്നുള്ള യുവതിക്കും ഇതുപോലെ ബംപറടിച്ചു. യുവതിക്ക് തന്റെ പിറന്നാള്‍ ദിനത്തിലാണ് ലോട്ടറി അടിച്ചത്. 1.4 ലക്ഷം ഡോളറാണ് ഇവര്‍ക്ക് സമ്മാനമടിച്ചത്. തനിക്ക് പിറന്നാള്‍ ദിനത്തില്‍ ലഭിച്ച സമ്മാനമാണിതെന്നും യുവതി വ്യക്തമാക്കി. ലോട്ടറി ആപ്പില്‍ നൂറ് ഡോളര്‍ കൂടി ഞാന്‍ ചേര്‍ത്തിരുന്നു.
20 ഡോളറിന് ടിക്കറ്റെടുത്തപ്പോഴാണ് സമ്മാനം അടിച്ചത്. സമ്മാനം അടിച്ച കാര്യം കാമുകനെയാണ് ആദ്യം അറിയിച്ചത്. തൊട്ടപ്പുറമുള്ള മുറിയിലായിരുന്നു കാമുകി. വലിയ ആവേശത്തിലായിരുന്നു ഞങ്ങള്‍. പിറന്നാളിന് മുമ്പുള്ള ആഘോഷമായിരുന്നു ഇതെന്നും യുവതി പറഞ്ഞു.












Click it and Unblock the Notifications