Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യത്തിനായി കാത്തിരുന്നു, സമയം നോക്കി ടിക്കറ്റെടുത്തു, യുവതിയെ തേടിയെത്തി സര്‍പ്രൈസ്, മെഗാ നേട്ടം

വാഷിംഗ്ടണ്‍: ഭാഗ്യത്തിനായി കാത്തിരിക്കുന്നവരെ കണ്ടിട്ടുണ്ടോ? അങ്ങനെ സാധിക്കുമോ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. എന്നാല്‍ അതിനുള്ള ഉത്തരവും പറഞ്ഞ് തരാം. ചിലര്‍ക്ക് പ്രത്യേക സമയങ്ങളില്‍ ലോട്ടറി എടുത്താല്‍ അത് ഭാഗ്യം കൊണ്ടുവരുമെന്ന് കരുതുന്നവരുണ്ടാകാം. അതുകൊണ്ട് അവര്‍ കൃത്യമായ സമയത്തിനായി കാത്തിരിക്കും. അത് ചിലപ്പോള്‍ ഭാഗ്യമായി മാറാം.

ചിലപ്പോള്‍ ഭാഗ്യം തന്നെ നമ്മളെ കൈവിട്ടെന്നും വരാം. ഇതൊക്കെ ഭാഗ്യത്തിന്റെ കടാക്ഷം പോലെയിരിക്കും. യുഎസ്സില്‍ നിന്നുള്ള ഒരു യുവതിക്ക് ഇപ്പോള്‍ ഭാഗ്യം വന്ന് ചേര്‍ന്നിരിക്കുന്നത് ഈ രീതിയിലാണ്. എന്നാല്‍ ആ ഭാഗ്യത്തിന് ഒരു ഇരട്ടി മധുരത്തിന്റെ കാര്യം കൂടി പറയാനുണ്ട്. അത് എന്താണെന്ന് നോക്കാം.

US LOTTERY MONEY

ഇത് വല്ലാത്തൊരു ഭാഗ്യം

യുഎസ്സിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള ഒരു യുവതിക്കാണ് കാത്തുകാത്തിരുന്ന് ഭാഗ്യം വന്ന് ചേര്‍ന്നിരിക്കുന്നത്. ഏറ്റവും രസകരം എന്തെന്നാല്‍ ഇത്തവരുടെ രണ്ടാമത്തെ വന്‍ ഭാഗ്യമാണ് എന്നതാണ്. സൗത്ത് കരോലിനയിലെ സ്പാര്‍ട്ടന്‍ബര്‍ഗില്‍ നിന്നുള്ള യുവതിയാണ് ലോട്ടറിയുടെ ഭാഗ്യത്തെ തേടി പിടിച്ചിരിക്കുന്നത്.

തനിക്ക് ഇത് രണ്ടാം തവണയാണ് ബംപര്‍ അടിക്കുന്നതെന്ന് ഇവര്‍ സൗത്ത് കരോലിന എജുക്കേഷന്‍ ലോട്ടറിയോട് തുറന്ന് പറയുകയും ചെയ്തു. രണ്ടാമത്തെ നേട്ടത്തിന് പിന്നില്‍ കൃത്യമായ ഒരു പ്ലാനിംഗുണ്ടായിരുന്നുവെന്നാണ് യുവതി പറയുന്നത്.

ആദ്യത്തെ മെഗാ ബംപര്‍

മൂന്ന് വര്‍ഷം മുമ്പാണ് യുവതിക്ക് ആദ്യ ലോട്ടറി അടിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെ വന്നതായിരുന്നു ആ സമ്മാനം. രണ്ടര ലക്ഷം യുഎസ് ഡോളറായിരുന്നു സമ്മാനം. അന്ന് യുവതി പോലും ആ നേട്ടത്തില്‍ അമ്പരന്നിരുന്നു. എന്നാല്‍ പിന്നീട് ആവശ്യമുള്ള സമയത്ത് മാത്രം ടിക്കറ്റ് എടുത്ത യുവതിക്ക് മൂന്ന് വര്‍ഷത്തിന് ഇപ്പുറം അടിച്ചിരിക്കുന്നത് മൂന്ന് ലക്ഷത്തിന്റെ മെഗാ ബംപറാണ്.

രണ്ട് കോടി 45 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. ജീവിതം ഇനി വേറെ ലെവലിലാണെന്ന് യുവതി ഉറപ്പിച്ച് പറയുന്നു. ഈ രണ്ട് ലോട്ടറി തുക കൊണ്ട് അവരുടെ ജീവിതം മെച്ചപ്പെട്ടിരിക്കുകയാണ്.

രുചിയെന്ന് പറഞ്ഞാല്‍ പോര തനി നാടന്‍; ഛത്തീസ്ഗഡില്‍ ടേസ്റ്റുകള്‍ ധാരാളം, കഴിക്കേണ്ടവ ഈ ഡിഷുകള്‍

രണ്ടാമത്തെ സമ്മാനത്തിനായുള്ള ശ്രമം

താന്‍ വലിയ ഭാഗ്യവതിയാണെന്ന് പലരും പറയാറുണ്ടെന്ന് യുവതി പറയുന്നു. അതുകൊണ്ട് തന്നെ ഒരിക്കല്‍ കൂടി ലോട്ടറി അടിക്കുന്ന കാര്യം തന്റെ മനസ്സിലുണ്ടായിരുന്നു. ഒരിക്കല്‍ കൂടി സമ്മാനമടിച്ചാല്‍ അത് ഗംഭീരമായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. അതുകൊണ്ട് വളരെ സൂക്ഷിച്ച് ഭാഗ്യമേറിയ ഒരു ടിക്കറ്റ് എടുക്കാനായിരുന്നു ശ്രമിച്ചത്.

പത്ത് ഡോളര്‍ നല്‍കി സ്പാര്‍ട്ടന്‍ബര്‍ഗില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. ഇത്തവണ അടിക്കുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും, ഭാഗ്യം തേടി വന്നു. എല്ലാവര്‍ക്കും സമ്മാനം അടിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും യുവതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+