18ാം പിറന്നാളിന് മുത്തശ്ശിയുടെ അപ്രതീക്ഷിത സമ്മാനം; ആവേശത്തോടെ നോക്കി, യുവാവിന് കിട്ടിയത് കോടികള്‍

വാഷിംഗ്ടണ്‍: ലോട്ടറി അടിക്കാന്‍ നമ്മള്‍ എന്തൊക്കെ ചെയ്യണം. എന്ത് ചെയ്തിട്ടും കാര്യമില്ല അല്ലേ. ഭാഗ്യം നമ്മോടൊപ്പം വേണമെന്ന് മാത്രം പ്രാര്‍ത്ഥിച്ചാല്‍ മതി. കാരണം വര്‍ഷങ്ങള്‍ ലോട്ടറി എടുത്താവും പലര്‍ക്കും ആദ്യത്തെ ലോട്ടറി അടിക്കുന്നത്. ചിലര്‍ക്ക് ആ കാത്തിരിപ്പ് നീണ്ടേക്കാം. എന്നാല്‍ ഭാഗ്യം കൂടെ നില്‍ക്കുന്ന സമയം കുറച്ച് പേര്‍ക്കെങ്കിലും ഉണ്ടാവും.

ആ സമയത്ത് ഒന്നല്ല പത്ത് ലോട്ടറി വരെ നമുക്ക് അടിച്ചേക്കാം. നേരത്തെ അമേരിക്കയില്‍ നിന്നുള്ള യുവാവിന് അടിച്ചത് ഇരുപത് ലോട്ടറികളായിരുന്നു. അതുപോലൊന്ന് വീണ്ടും യുഎസ്സില്‍ സംഭവിച്ചിരിക്കുകയാണ്. ഒരു യുവാവിന്റെ ഭാഗ്യത്തിന്റെ കഥ കേട്ട് എല്ലാവരും ഒന്ന് അമ്പരന്നിരിക്കുകയാണ്.

US LOTTERY EURO

മുത്തശ്ശിയുടെ സ്‌നേഹ സമ്മാനം

നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ കാലെബ് ഹെങിന് അന്ന് പതിനെട്ട് വയസ്സ് തികയുകയാണ്. വലിയ ആഘോഷത്തിലായിരുന്നു കാലെബ്. ജീവിതത്തില്‍ വലിയ സ്വാതന്ത്ര്യം കിട്ടിയത് പോലെയായിരുന്നു ഈ യുവാവിന്. പിറന്നാള്‍ സമ്മാനങ്ങളും ആ ദിനത്തില്‍ കാലെബിനെ തേടിയെത്തി. എന്നാല്‍ മുത്തശ്ശിയുടെ സമ്മാനം വളരെ സ്‌പെഷ്യലായിരുന്നു.

പേരക്കുട്ടിയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ആ മുത്തശ്ശി സമ്മാനമായി നല്‍കിയത് ഒരു ലോട്ടറിയായിരുന്നു. കാലിഫോര്‍ണിയ ലോട്ടറിയുടെ ആ ടിക്കറ്റ് മുത്തശ്ശിക്ക് വളരെയേറെ പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ടാണ് വാങ്ങി നല്‍കിയത്.

പിറന്നാള്‍ ദിനത്തില്‍ ബംപര്‍

കാലെബിന് ഈ സമ്മാനം ലഭിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഇതില്‍ സമ്മാനം കിട്ടുമെന്ന് ഇയാള്‍ സ്വപ്‌നം കണ്ടിരുന്നില്ല. എന്നാല്‍ അത് തന്നെ സംഭവിച്ചു. യുവാവിന് അടിച്ചിരിക്കുന്നത് ഒരു മില്യണിന്റെ ബംപറാണ്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ എട്ട് കോടി രൂപയില്‍ അധികം വരും.

ജീവിതം പതിനെട്ടാം പിറന്നാള്‍ ദിനത്തില്‍ തന്നെ മറ്റൊരു തലത്തിലേക്ക് പോയിരിക്കുകയാണ്. അതും കാലെബ് പോലും പ്രതീക്ഷിക്കാത്ത തലത്തിലേക്ക്. തന്റെ കോളേജ് പഠനത്തിനായി ഈ പണം ചെലവാക്കാനാണ് കാലെബ് തീരുമാനിച്ചിരിക്കുന്നത്. ബാക്കി പണം ഭാവിയിലേക്കുള്ള നിക്ഷേപമായും യുവാവ് കാണുന്നു.

ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍

ടിക്കറ്റ് വാങ്ങിയത് ഇങ്ങനെ

കാലിഫോര്‍ണിയയിലെ ടര്‍ലോക്കിലുള്ള ഓയാസിസ് മാര്‍ക്കറ്റില്‍ നിന്നാണ് കാലെബിന്റെ മുത്തശ്ശി ഈ ടിക്കറ്റ് വാങ്ങിയത്. പതിനെട്ടാം പിറന്നാള്‍ ദിനത്തില്‍ അടിച്ചുപൊളിക്കാനുള്ള മൂഡിലായിരുന്നു കാലെബ്. അതുകൊണ്ട് ഒരു ഫിഷിംഗ് ട്രിപ്പിനായി പോകാനിരിക്കുകയായിരുന്നു കാലെബ്.

അപ്പോഴാണ് ദൈവ ദൂതികയെ പോലെ മുത്തശ്ശി ആ ടിക്കറ്റുമായി വന്നത്. പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസായിട്ടായിരുന്നു അവര്‍ അത് വാങ്ങിയത്. കാരണം പ്രായപൂര്‍ത്തിയാകുന്ന ദിവസം മാത്രമേ ഒരാള്‍ക്ക് ലോട്ടറി എടുക്കാന്‍ അനുവാദമുള്ളൂ. പ്രായപൂര്‍ത്തിയായ ആദ്യം ദിനം തന്നെയാണ് യുവാവ് കോടീശ്വരനായത്.

സമ്മാനം എളുപ്പത്തില്‍ കിട്ടില്ല

അതേസമയം കാലെബിന് സമ്മാനം വേഗത്തില്‍ കിട്ടില്ല. തനിക്ക് പ്രായപൂര്‍ത്തിയായെന്ന് കാണിക്കാന്‍ ചില രേഖകള്‍ ഇയാള്‍ കാണിക്കേണ്ടി വരും. അതിന് ശേഷമേ കാലിഫോര്‍ണിയ ലോട്ടറി അധികൃതര്‍ പണം നല്‍കൂ. അന്ന് മീന്‍പിടിക്കാന്‍ പോകുന്ന സമയത്താണ് താന്‍ ടിക്കറ്റ് സ്‌ക്രാച്ച് ചെയ്ത് നോക്കിയത്.

പോകുന്ന സമയത്ത് അതിലെ ഫലം കണ്ട് വാഹനം നിര്‍ത്തിപ്പോയി. കാണം ഒരു മില്യണായിരുന്നു സമ്മാനം. ആ സമയം എനിക്ക് പ്രായപൂര്‍ത്തിയായ ഐഡി പോലും കിട്ടിയിരുന്നില്ല. എന്തായാലും ഈ പണം കൊണ്ട് ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ പോവുകയാണ് കാലെബ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+