സമ്മാനം അടിച്ചത് രഹസ്യമാക്കി, ടിക്കറ്റ് ലോക്കറില്‍ വെച്ച് പൂട്ടി, യുവാവിന് അമ്മ കൊടുത്ത പണി ഇങ്ങനെ
വാഷിംഗ്ടണ്‍: നമുക്ക് കോടികള്‍ ലോട്ടറിയടിച്ചാല്‍ എന്ത് ചെയ്യും. പലരും പല രീതിയിലാണ് പ്രതികരിക്കുക. ചിലര്‍ ഒന്നും മിണ്ടാതെ എങ്ങോട്ടെങ്കിലും പോവുക വരെ ചെയ്യും. ചിലര്‍ ആരോടും ഈ വിവരം പോലും പറയാതെ രഹസ്യമായി സൂക്ഷിക്കും. പണം വാങ്ങിയാല്‍ പോലും ആരോടും പറയില്ല. സ്വന്തം ഭാര്യയോ അമ്മയോ പോലും അവസാനം മാത്രമേ ഈ നേട്ടം അറിയൂ.
അങ്ങനൊരു സംഭവം ഇപ്പോള്‍ അമേരിക്കയിയിലെ ഒരു യുവാവിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുകയാണ്. ഇയാള്‍ ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ഈ യുവാവിന് സ്വന്തം കൊടുത്ത പണി അതിലേറെ തരംഗം തീര്‍ത്തിരിക്കുകയാണ്. യുവാവിന് അടിച്ചിരിക്കുന്നത് കോടികളാണ്.

ലോട്ടറി തുക കണ്ട് അമ്പരപ്പ്
അയോവ സ്വദേശിയായ ജസ്റ്റിന്‍ സ്‌ട്രോതര്‍ ലോട്ടറി സ്ഥിരമായി എടുക്കുന്ന ഒരാളാണ്. എന്നെങ്കിലും സമ്മാനം അടിക്കുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. ജസ്റ്റിന് ഒരു ബംപര്‍ ലോട്ടറി അടിച്ചിരിക്കുകയാണ്. എന്ത് ചെയ്യണമെന്ന് വിചാരിച്ച് നില്‍ക്കുമ്പോഴാണ് ജസ്റ്റിന്റെ അമ്മ വരുന്നത്.
ആ ടിക്കറ്റ് അമ്മയെ കാണിച്ച ജസ്റ്റിസ് സമ്മാനം അടിച്ചെന്ന് അവരോട് പറയുകയും ചെയ്തു. എന്നാല്‍ ജസ്റ്റിനെ പോലും അമ്പരപ്പിച്ച ഉപദേശമായിരുന്നു അമ്മ നല്‍കിയത്. ആരോടും ലോട്ടറി അടിച്ച കാര്യം പറയരുതെന്നായിരുന്നു അമ്മയുടെ നിര്‍ദേശം.
അമ്മ തന്നത് എട്ടിന്റെ പണി
ജസ്റ്റിന്‍ അമ്മയുടെ വാക്കുകേട്ട്, ഇക്കാര്യം വളരെ രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. അയോവയിലെ ദാവന്‍പോര്‍ട്ട് സ്വദേശിയാണ് ജസ്റ്റിന്‍. എന്നാല്‍ അമ്മ നല്ല അസ്സല് പണിയാണ് ജസ്റ്റിന് കൊടുത്തത്. മകന് ലോട്ടറിയടിച്ച വിവരം ഇവര്‍ എല്ലാവരോടും പറഞ്ഞു കളഞ്ഞു. ചുറ്റുവട്ടത്ത് ഇനി ജസ്റ്റിന് ലോട്ടറിയടിച്ച കാര്യം അറിയാന്‍ ആരും ബാക്കിയുണ്ടായിരുന്നില്ല.
ഏപ്രില്‍ പതിനൊന്നിനാണ് ഈ തുക ജസ്റ്റിസ് വാങ്ങിയത്. അതേസമയം അമ്മയോട് ദേഷ്യമില്ലെന്ന് ജസ്റ്റിന്‍ പറയുന്നു. അമ്മ മാത്രമല്ല, ഇക്കാര്യം അറിയാമായിരുന്നവരെല്ലാം തനിക്ക് സമ്മാനമടിച്ചടിച്ച കാര്യം പരസ്യപ്പെടുത്തിയിരുന്നുവെന്ന് ജസ്റ്റിന്‍ വ്യക്തമാക്കി.
ഈ ജാപ്പനീസ് ഫുഡ് ജപ്പാനില്‍ ആരും കഴിക്കാറില്ല, പക്ഷേ വേള്‍ഡ് ഫേമസാണ്; കഴിച്ചുനോക്കണം
വാങ്ങിയത് ഇന്‍സ്റ്റന്റ് ലോട്ടറി
ഇന്‍സ്റ്റന്റ് ലോട്ടറി തനിക്ക് പ്രിയപ്പെട്ടതാണെന്ന് ജസ്റ്റിന്‍ പറയുന്നു. അഞ്ച്് ലക്ഷം യുഎസ് ഡോളര്‍ സമ്മാനമായി വരുന്ന സ്‌ക്രാച്ച് കാര്‍ഡ് ടിക്കറ്റാണ് യുവാവ് വാങ്ങിയത്. ദാവന്‍പോര്‍ട്ടിലെ കണ്‍വീനിയന്‍സ് സ്‌റ്റോറില്‍ നിന്നായിരുന്നു ഈ ടിക്കറ്റെടുത്തത്. ആ കടയില്‍ തന്നെയുള്ള സെല്‍ഫ് ചെക്കറിലാണ് സമ്മാനമുണ്ടോ എന്ന് പരിശോധിച്ചത്. അതിലെ കാര്യങ്ങള്‍ കണ്ടപ്പോള്‍ താനാകെ ഞെട്ടിപ്പോയെന്ന് ജസ്റ്റിന്‍ പറയുന്നു.
അഞ്ച് ലക്ഷം ഡോളര്‍ തനിക്ക് അടിച്ചെന്നാണ് അതില്‍ പറയുന്നത്. ഉടനെ തന്നെ ഞാന്‍ കാറിനടുത്തേക്ക് ഓടി. അവിടെ ഭാര്യ കാറിനുള്ളില്‍ കാത്തിരിപ്പുണ്ടായിരുന്നു. അവളോട് പറയാനാണ് ഓടിയതെന്നും ജസ്റ്റിന്‍ പറഞ്ഞു. നാല് കോടി രൂപയില്‍ അധികം വരും ഈ സമ്മാനത്തുക.
ലോക്കറില്‍ വെക്കാന്‍ ഓട്ടം
കാറില്‍ എത്തിയ ഉടന്‍ ഭാര്യ കൈലിയോട് ലോട്ടറിയടിച്ച കാര്യം ഞാന്‍. പിന്നീട് വേഗം വണ്ടിയോടിക്കാന്‍ പറഞ്ഞു. ആ ടിക്കറ്റ് എനിക്ക് ഏതെങ്കിലും സുരക്ഷിതമായ ലോക്കറില്‍ സൂക്ഷിക്കാനായിരുന്നു ശ്രമം. നിങ്ങളെന്താണ് പറയുന്നതെന്നാണ് ഭാര്യ ചോദിച്ചത്. അവള്‍ക്ക് കാര്യം മനസ്സിലായിരുന്നില്ല.
എനിക്ക് അഞ്ച് ലക്ഷം ഡോളര്‍ അടിച്ചെന്ന് അവളോട് പറഞ്ഞിട്ട് വിശ്വസിക്കാനായിരുന്നില്ല. ലോട്ടറി ആപ്പ് എടുത്ത് അതില്‍ ഫലം അവള്‍ക്ക് കാണിച്ച് കൊടുത്തു. അവളാകെ അന്തം വിട്ട് പോയി. ആ ദിവസം മുഴുവന്‍ എനിക്ക് ആളുകളെ വിശ്വസിപ്പിക്കാനായി ആപ്പ് എടുത്ത് അതില്‍ ഫലം കാണിച്ച് കൊടുക്കേണ്ട അവസ്ഥയുണ്ടായെന്നും ജസ്റ്റിന്‍ പറഞ്ഞു.
ഫലം നേരത്തെ തന്നെ പ്രവചിച്ചു
ജസ്റ്റിന്‍ ഫ്‌ളോറിംഗ് ഇന്‍സ്റ്റാളറായിട്ടാണ് ജോലി ചെയ്യുന്നത്. തനിക്കൊപ്പം ജോലി ചെയ്യുന്ന രണ്ട് പേരോട് ഈ സമ്മാനം അടിക്കുന്ന കാര്യം നേരത്തെ ഞാന്‍ പറഞ്ഞിരുന്നു. ഈ ടിക്കറ്റില്‍ വലിയ നേട്ടമുണ്ടാകുമെന്ന് താന്‍ കരുതിയിരുന്നു. ഞാനൊരു ടിക്കറ്റ് വാങ്ങുമെന്നും, അതില്‍ ടോപ് പ്രൈസ് തന്നെ അടിക്കുമെന്നും അവരോട് പറഞ്ഞു. അത് മാത്രമല്ല മൂന്ന് ദിവസം തുടര്‍ച്ചയായി ഇക്കാര്യം അവരോട് ആവര്‍ത്തിക്കുകയും ചെയ്തു.
സമ്മാനം അടിച്ചപ്പോള്‍ അവരെ വിളിച്ചാണ് കാര്യം പറഞ്ഞത്. അവരൊരിക്കലും വിശ്വസിക്കില്ലെന്നും തനിക്കറിയാമായിരുന്നുവെന്നും ജസ്റ്റിന്‍ വ്യക്തമാക്കി. എന്തായാലും മൂന്ന് ബെഡ്‌റൂമുള്ള പുതിയൊരു വീട് കുടുംബത്തിനായി വാങ്ങാന്‍ പോവുകയാണ് ഒപ്പം പിക്കപ്പ് ട്രിക്കും വാങ്ങും. ഇനി കടങ്ങളൊന്നും ബാക്കിയുണ്ടാവില്ല. ജീവിതത്തിന് പുതിയ തുടക്കമാണെന്നും ജസ്റ്റിന്‍ പറഞ്ഞു.












Click it and Unblock the Notifications