അതിശയിപ്പിക്കുന്ന ആഡംബരം...; ഏറ്റവും വലിയ ലോട്ടറി വിജയി സമ്മാനത്തുക ഉപയോഗിക്കുന്നത് ഈ കാര്യത്തിന്
ലോട്ടറി വിജയം സംബന്ധിച്ച വാര്‍ത്തകള്‍ എപ്പോഴും കൗതുകം നിറഞ്ഞവയാണ്. എത്ര ചെറിയ തുകയാണെങ്കിലും ലോട്ടറിയില്‍ നിന്ന് ലഭിക്കുന്ന സമ്മാനത്തുക ഒരു വിജയി എന്തെല്ലാം കാര്യങ്ങള്‍ക്കാണ് വിനിയോഗിക്കുക എന്ന് അറിയാന്‍ എല്ലാവര്‍ക്കും വലിയ കൗതുകമാണ്. അങ്ങനെയെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ലോട്ടറിത്തുക സമ്മാനമായി ലഭിച്ചിരിക്കുന്ന ആള്‍ എന്തൊക്കെ ചെയ്യും എന്ന് അറിയാന്‍ എത്രത്തോളം കൗതുകം ഉണ്ടാകും എന്ന് പറയേണ്ടതില്ലല്ലോ.
കഴിഞ്ഞ നവംബറില്‍ ആണ് 2.04 ബില്യണ്‍ ഡോളര്‍ ലോട്ടറി സമ്മാനമായി കാലിഫോര്‍ണിയയിലെ എഡ്വിന്‍ കാസ്‌ട്രോ എന്നയാള്‍ക്ക് ലഭിച്ചത്. അതായത് ഏകദേശം 16407 കോടി രൂപയാണ് സമ്മാനത്തുക. ഒറ്റ ദിവസം കൊണ്ടാണ് ഇത്രയും തുക കാസ്‌ട്രോയെ തേടിയെത്തിയത്. സമ്മാനത്തുക കൊണ്ട് ആദ്യം കാസ്‌ട്രോ ചെയ്തത് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒരു സ്ഥലത്ത് ആഡംബരവീട് സ്വന്തമാക്കുകയായിരുന്നു.

ഏകദേശം 25.5 മില്യണ്‍ ഡോളര്‍ ചെലവാക്കി ഹോളിവുഡ് ഹില്‍സിലെ ആഡംബര വീട് സ്വന്തമാക്കിയിരുന്നു. ഇവിടെ ഹോളിവുഡിലെ മിക്ക താരങ്ങളും താമസിക്കുന്ന പ്രദേശമാണ്. അതിനാല്‍ തന്നെ ഓരോ പ്ലോട്ടിനും കോടികളാണ് ഇവിടെ വില. ഈ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ബംഗ്ലാവ് തന്നെ കാസ്‌ട്രോ സ്വന്തമാക്കിയത്. ഇപ്പോള്‍ തന്റെ ജന്മനാടായ അല്‍തഡെനയില്‍ 4 മില്യണ്‍ ഡോളര്‍ വിലയുള്ള വീടും കാസ്‌ട്രോ സ്വന്തമാക്കിയിരിക്കുകയാണ് എന്നാണ് വിവരം.
ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്ക് സമ്മാനം കൊണ്ട് വന്ന ലോട്ടറി വാങ്ങിയതിന് അധികം ദൂരത്തല്ല കാസ്‌ട്രോയുടെ പുതിയ വീട്. ഈ വീടിന് പിറകിലായി സാന്‍ ഗബ്രിയേല്‍ പര്‍വതനിരകള്‍ കാണാം. ജാപ്പനീസ് വാസ്തുവിദ്യ പ്രകാരമാണ് ഈ വീടിന്റെ നിര്‍മാണം. അഞ്ച് കിടപ്പുമുറികളും നാല് കുളിമുറിയും ആണ് ഈ വീടിന് ഉള്ളത്.
1953 ല്‍ പണിത ഈ പുരാതന മാളിക ജാപ്പനീസ് വാസ്തുവിദ്യ വിളിച്ചോതുന്ന ഡിസൈനാല്‍ സമ്പന്നമാണ്. നിലവിലുള്ള അഞ്ച് കിടപ്പുമുറികളില്‍ രണ്ടെണ്ണം ആര്‍ട്ട് സ്റ്റുഡിയോയായും സൗണ്ട് പ്രൂഫ് സിനിമാ തിയേറ്ററായും മാറ്റിയിരിക്കുരകയാണ്. പുറത്ത് സ്വിമ്മിംഗ് പൂളും, നടുമുറ്റവും ഉണ്ട്. മാര്‍ച്ച് ഒന്നിനാണ് ഹോളിവുഡ് ഹില്‍സിലെ ആദ്യ വീട് കാസ്‌ട്രോ സ്വന്തം പേരിലാക്കിയത്.
Beauty Tips: അമ്പമ്പോ.. ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണങ്ങളെ
ഗായിക അരിയാന ഗ്രാന്‍ഡെ, നടി ഡക്കോട്ട ജോണ്‍സണ്‍, ഹാസ്യനടന്‍ ജിമ്മി കിമ്മല്‍ തുടങ്ങി ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ വ്യക്തികളുടെ വീട് ഈ ഹോളിവുഡ് ഹില്‍സില്‍ ഉണ്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വാസ്തു ഇടപാടാണ് കാസ്‌ട്രോയുടെ ഈ ആഡംബര ഭവനം വാങ്ങല്‍ എന്നാണ് റിപ്പോര്‍ട്ട്. 13,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ അഞ്ച് കിടപ്പുമുറികളും ഏഴ് കുളിമുറികളും ആണ് ഉള്ളത്.
മൂന്ന് നിലകളുള്ള ഊ വീട്ടില്‍ ഗെയിമിംഗ് റൂം, ഫിറ്റ്‌നസ് സ്റ്റുഡിയോ, സിനിമാ തിയേറ്റര്‍, വൈന്‍ നിലവറ, പൂള്‍ ഡെക്ക്, സ്റ്റീം ഷവര്‍ റൂം എന്നിവയും ഉണ്ട്. ആഡംബര റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ദ ഏജന്‍സി ഏകദേശം 30 മില്യണ്‍ ഡോളറിന് ഇത് തുടക്കത്തില്‍ ലിസ്റ്റ് ചെയ്തിരുന്നതാണ്. എന്നാല്‍ കാസ്‌ട്രോ ഈ ആഡംബര ബംഗ്ലാവ് വാങ്ങുന്നത് 25 മില്യണ്‍ ഡോളറിന് ആണ്.












Click it and Unblock the Notifications