കാമുകിയുടെ വിയോഗം താങ്ങാനായില്ല; അവളുടെ പ്രിയ ലോട്ടറിയെടുത്തു: യുവാവിന് അടിച്ച തുക ഞെട്ടിക്കും
ടൊറന്റോ: കാമുകിയോടുള്ള അപാരമമായ സ്‌നേഹം അവര്‍ മരിച്ചിട്ടും തുടരുക. ഇങ്ങനെ ആര്‍ക്കെങ്കിലും ചെയ്യാന്‍ പറ്റുമോ. മൊയ്തീന്‍-കാഞ്ചനമാല പ്രണയം പോലെയുണ്ടല്ലേ. എങ്കില്‍ അങ്ങനൊരു ആള്‍ കാനഡയിലുണ്ട്. തന്റെ എല്ലാമെല്ലാമായ കാമുകി വിട്ടുപോയ മാസത്തില്‍, അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും തേടി വന്നിരിക്കുകയാണ്. മാര്‍സലോ ലയോള എന്ന ഈ യുവാവിന്റെ ജീവിതം മാറി മറിഞ്ഞിരിക്കുകയാണ്.
ഒരു ലോട്ടറി ഇയാളുടെ ജീവിതത്തിലേക്ക് വലിയൊരു പ്രതീക്ഷ പോലെ വന്നിരിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ട മാര്‍സലോയ്ക്ക് ദൈവം തന്നെ ഭാഗ്യമെന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം. എന്തായാലും ഈ നേട്ടം മാര്‍സലോയ്ക്ക് അര്‍ഹതപ്പെട്ടത് തന്നെയാണ്.

കാമുകി വിട്ടു പോയ വേദന
ലയോള വല്ലാത്തൊരു വേദനയിലായിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ച്ചയിലേറെ തന്റെ പ്രിയ കാമുകി ജീവിതത്തില്‍ നിന്ന് വിട്ട് പോയത് അംഗീകരിക്കാനാവാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. ഏപ്രില്‍ മാസം പക്ഷേ അദ്ദേഹത്തിന് വലിയ ഭാഗ്യമാണ് കൊണ്ടുവന്നിരിക്കുന്നത്.
3.2 മില്യണാണ് മാര്‍സലോയ്ക്ക് സമ്മാനം അടിച്ചിരിക്കുന്നത്. ടൊറന്റോയിലെ കസിനോ വൂഡ്‌ബൈനില്‍ വെച്ചാണ് ഈ സമ്മാനം അടിച്ചത്. ഇതിന്റെ എല്ലാ ക്രെഡിറ്റും മാര്‍സലോ നല്‍കുന്നത് തന്നെ വേര്‍പിരിഞ്ഞ് പോയ കാമുകിക്കാണ്. അവള്‍ കാരണമാണ് ടിക്കറ്റ് എടുത്തതെന്ന് അദ്ദേഹം പറയുന്നു.
പിറന്നാള്‍ ആഘോഷത്തിന് ശേഷം ദുരന്തം
തന്റെ 50ാം പിറന്നാള്‍ ആഘോഷിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് പ്രിയപ്പെട്ടവള്‍ വിട്ടുപോയതെന്ന് മാര്‍സലോ പറയുന്നത്. അതും പെട്ടെന്നായിരുന്നു ആ വിയോഗം. ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ച്ചകള്‍ തന്നെ സംബന്ധിച്ച് കഠിനമായിരുന്നു.
ഈ കസിനോ അവള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഞാനും കാമുകിയും ഒരുമിച്ചായിരുന്നു കസിനോയില്‍ വന്നിരുന്നത്. കസിനോയ്ക്ക് മുകളില്‍ പോയി ലോട്ടറി ജാക്‌പോട്ട് മത്സരം കളിക്കുന്നത് അവളുടെ ശീലമായിരുന്നു. ഞാന്‍ എപ്പോഴും താഴെയായിരുന്നു ലോട്ടറി ഗെയിം കളിച്ചിരുന്നതെന്നും മാര്‍സലോ പറഞ്ഞു.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
ഭാര്യയുടെ ഓര്‍മയ്ക്കായി പോയി
ഭാര്യയുമൊത്തുള്ള സന്തോഷ ദിനങ്ങളുടെ ഓര്‍മകളും തേടിയാണ് കസിനോയില്‍ മാര്‍സലോ വീണ്ടുമെത്തിയത്. അവിടെയെത്തിയപ്പോള്‍ ഭാര്യയുടെ ഓര്‍മകളിലായിരുന്നു ഞാന്‍. അതോടെയാണ് ലോട്ടറി ടിക്കറ്റെടുത്തത്. ആ മെഷീനില്‍ ഭാര്യയുടെ പ്രിയപ്പെട്ട സ്ലോട്ടിലായിരുന്നു മത്സരം.
അവള്‍ ചെറിയൊരു തന്ത്രവും എപ്പോഴും പ്രയോഗിക്കാറുണ്ടായിരുന്നു. സ്പിന്നിംഗ് വീല്‍ നേരത്തെ നിര്‍ത്തുന്നതായിരുന്നു ആ തന്ത്രം. അതില്‍ അവള്‍ വിജയിക്കാറുമുണ്ടായിരുന്നു. അത്തരത്തില്‍ ഗെയിം കളിക്കരുതെന്ന് അപ്പോഴും പറയാറുണ്ടായിരുന്നു. എന്നാല്‍ അവള്‍ അത് തുടരാറായിരുന്നു പതിവ്.
ആ രീതി തന്നെ പരീക്ഷിച്ചു
ഭാര്യയുടെ ആ രീതി ഞാന്‍ പരീക്ഷിച്ചപ്പോഴാണ് ജാക്‌പോട്ട് അടിച്ചത്. സമ്മാനം കണ്ടപ്പോള്‍ ആവേശം കൊണ്ട് അലറി വിളിക്കുകയായിരുന്നു ഞാന്‍. നിരവധി പേരാണ് ആ നിമിഷം അഭിനന്ദിച്ചത്. തന്റെ കാമുകി ആ സമ്മാനം വാങ്ങാന്‍ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് ആശിച്ച് പോയി. അവള്‍ ശരിക്കും വല്ലാതെ സന്തോഷിക്കുമായിരുന്നു.
ആ കസിനോ അവള്‍ക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു. ഒരിക്കലെങ്കിലും സമ്മാനം നേടണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു.തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി ഈ പണം ചെലവാക്കും. മാതാപിതാക്കള്‍ക്കായി പുതിയൊരു വീട് വാങ്ങി കൊടുക്കും. കുറച്ച് പണം നിക്ഷേപിക്കുമെന്നും മാര്‍സലോ പറഞ്ഞു.












Click it and Unblock the Notifications