Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം കൊണ്ട് ആറാട്ട്; പണം കൊണ്ട് കളിക്കുന്നവരെ തേടിയെത്തി ഭാഗ്യലക്ഷ്മി, അടിച്ചത് ലക്ഷങ്ങള്‍

ടൊറന്റോ: പണം നമുക്ക് ആവശ്യത്തിന് വേണ്ട കാര്യമാണ്. എന്നാല്‍ നിത്യേന പണം കാണുന്നവര്‍ക്ക് ചിലപ്പോള്‍ അത് കാണുമ്പോള്‍ വലിയ ആവേശമൊന്നും തോന്നില്ല. പക്ഷേ ഭാഗ്യം അത്തരമൊരു ഗ്രൂപ്പിനായി കരുതിവെച്ചത് വന്‍ സര്‍പ്രൈസായിരുന്നു. ഇവര്‍ക്കിനി പണം കൊണ്ട് വലിയ ആഘോഷങ്ങള്‍ നടത്താം. കാനഡയില്‍ നിന്നുള്ള കുറച്ച് ബാങ്ക് ജീവനക്കാരെ കുറിച്ച് ഈ പറഞ്ഞ് വരുന്നത്.

ഇവര്‍ക്ക് വമ്പന്‍ ലോട്ടറിയടിച്ചിരിക്കുകയാണ്. ലോകത്ത് ആരും പ്രതീക്ഷിച്ചിരിക്കാത്ത നേരത്താണ് ഇവരെ തേടി ഈ മഹാഭാഗ്യമെത്തിയത്. ഇവര്‍ക്ക് പോലും വിശ്വസിക്കാരനായിട്ടില്ല ഈ നേട്ടം. ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളും അത് വിശ്വസിച്ചിട്ടില്ല. വിശദമായ വിവരങ്ങളിലേക്ക്.....

1

image credit: olg

സഹപ്രവര്‍ത്തകരാകുമ്പോള്‍ ചില കാര്യങ്ങള്‍ പൊതുവായി സംഭവിക്കാറുണ്ട്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും പങ്കുവെക്കുന്ന ശീലം ഉണ്ടാവും. ചിലപ്പോള്‍ അത് ഭക്ഷണമാകാം, ചിലപ്പോഴത് വ്യക്തിപരമായ കാര്യങ്ങളാവാം. എന്തായാലും അതൊരു നല്ല കാര്യമാണ്. പക്ഷേ കാനഡയിലെ ഒന്താരിയോയിലുള്ള ഈ സഹപ്രവര്‍ത്തകര്‍ക്ക് മറ്റൊരു കാര്യമാണ് അവരുടെ ശീലമായി പറയാനുള്ളത്. ഇവര്‍ക്ക് ലോട്ടറി ടിക്കറ്റുകള്‍ എടുക്കുന്നതിലാണ് ഏറ്റവും ആനന്ദമുള്ളത്. ആ ശീലം അവരെ ലക്ഷപ്രഭുക്കളായി മാറ്റിയിരിക്കുകയാണ്.

2

സഹപ്രവര്‍ത്തകരുടെ ഈ ഗ്രൂപ്പില്‍ ഒന്‍പത് അംഗങ്ങളാണ് ഉള്ളത്. ഇവരെല്ലാം ബാങ്കിങ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് പണം കണ്ട് മടുത്തവരാണെന്ന് പറയാം. ചിലപ്പോള്‍ കാശിനോട് തന്നെ താല്‍പര്യം കാണില്ല. അങ്ങനെയുള്ളവര്‍ക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്. ഇവര്‍ക്ക് സമ്മാനം അടിക്കുന്നതിനേക്കാള്‍, ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നതും, അതിന്റെ നമ്പറുകള്‍ നോക്കുന്നതുമെല്ലാം ഹരമായിരുന്നു. എല്ലാ ആഴ്ച്ചയും ഒന്‍പത് പേരുള്ള ഈ സംഘം ലോട്ടറി ടിക്കറ്റുകള്‍ എടുക്കാറുണ്ടായിരുന്നു. അവരുടെ ആ ഹരമാണ് ഈ നേട്ടത്തിലെത്തിച്ചത്.

3

സ്ഥിരമായി ഇത്തരത്തില്‍ ലോട്ടറി എടുക്കുന്നത് കൊണ്ട് വലിയ സംഭവമൊന്നും ഇത്തവണയും ഈ സഹപ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. അപ്രതീക്ഷിതമായത് അവര്‍ ആരും കരുതിയതുമില്ലായിരുന്നു. സംഘത്തിലുള്ള അഗസ്റ്റിന്‍ മാഗ്നോ പറയുന്നത് ലോട്ടറിയടിക്കുമെന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നുവെന്നാണ്. ഇവര്‍ ബ്രാപ്ടണ്‍ സ്വദേശിയാണ്. മാഗ്നോയാണ് ഈ ടിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കിയത്. കാറില്‍ ഇന്ധനം അടിക്കാനായി എത്തിയപ്പോഴാണ് അഗസ്റ്റിന്‍ ടിക്കറ്റ് സ്‌കാന്‍ ചെയ്ത് നോക്കിയത്. പിന്നാലെ തന്നെ വന്‍ തുക അടിച്ചെന്നും ഇയാള്‍ മനസ്സിലാക്കുകയായിരുന്നു.

4

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍

അതേസമയം ഇക്കാര്യം താന്‍ ഗ്രൂപ്പ് ചാറ്റില്‍ അറിയിച്ചെന്ന് അഗസ്റ്റിന്‍ പറയുന്നു. അവര്‍ അതൊരു തമാശയാണെന്നാണ് കരുതിയത്. ആഴ്ച്ചയില്‍ ടിക്കറ്റെടുക്കുന്ന ഞങ്ങളെ ശീലമാണ് ഇപ്പോള്‍ വലിയ നേട്ടത്തിലേക്ക് നയിച്ചിരിക്കുന്നത്. ലോട്ടോ മാക്‌സിന്റെ ടിക്കറ്റാണ് ഇവര്‍ എടുത്തത്. ഇതില്‍ രണ്ടാം സമ്മാനമാണ് ഇവര്‍ക്ക് അടിച്ചത്. 2022 സെപ്റ്റംബര്‍ ആറിനായിരുന്നു നറുക്കെടുപ്പ്. നികുതി അടച്ച് പിടിച്ച് 73463.40 ഡോളറാണ് സമ്മാനമായി കിട്ടുക. ഇന്ത്യന്‍ രൂപ 44 ലക്ഷത്തില്‍ അധികം വരുമിത്. സമ്മാനം അടിച്ചെന്ന് അറിഞ്ഞ് ഈ ഗ്രൂപ്പ് ആകെ അന്തം വിട്ട് നില്‍ക്കുകയാണ്.

5

അഗസ്റ്റിനെ കൂടാതെ, നോര്‍ത്ത് യോര്‍ക്കില്‍ നിന്നുള്ള ആദം യീ, മിസ്സിസോഗയിലെ ഡേവിന്‍ വോങ്, ടൊറന്റോയിലെ ഖോവ എന്‍ഗുയെന്‍, മാര്‍ക്കമിലെ ലായ് ക്വാവോ, മാന്‍ ലാം, സ്‌കാര്‍ബറോയിലെ മരിയ സോളിറ്റാരിയോ, അയാക്‌സിലെ മാര്‍ക്ക് റീയസ്, മിസ്സിസോഗയിലെ തന്നെ യുന്‍പിംഗ് വോങ് എന്നിവര്‍ ചേര്‍ന്നതാണ് ഈ ഭാഗ്യ സംഘം. താന്‍ വാക്കുകള്‍ കിട്ടാത്ത അവസ്ഥയിലായിരുന്നുവെന്ന് ലാം പറയുന്നു. ഇവര്‍ ഒല്‍ജി പ്രൈസ് സെന്ററിലെത്തി പണം വാങ്ങി. അതേസമയം എല്ലാവര്‍ക്കും എട്ടായിരം ഡോളറാണ് സമ്മാനമായി കിട്ടുക. ഇതുകൊണ്ട് ബില്ലിന് പണമടയ്ക്കാനാണ് ഇവരുടെ തീരുമാനം. ഇത് ശരിക്കും ജീവിതം മാറ്റി മറിക്കുന്നതാണെന്ന് യീ പറയുന്നു. ഇതൊരു ബോണസാണെന്ന് റീയസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+