Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിച്ചത് ബംപര്‍, വിശ്വസിക്കാനായില്ല, രണ്ട് ദിവസം പരിശോധിച്ചു, അറിഞ്ഞപ്പോള്‍ അമ്പരപ്പ്

ഒരു യുവതിക്ക് തന്റെ ജീവിതത്തില്‍ വലിയൊരു ഭാഗ്യമുണ്ടായിട്ടും അത് തിരിച്ചറിയാതെ പോയത് ദിവസങ്ങള്‍. ഇവര്‍ക്ക് കനേഡിയന്‍ ലോട്ടറിയടിച്ചിരിക്കുകയാണ്. എന്നാല്‍ എന്തൊക്കെ ശ്രമിച്ചിട്ടും ഇവര്‍ക്ക് വിശ്വസിക്കാനായില്ല.

canada lottery

ടൊറന്റോ: ഒരു യുവതിക്ക് തന്റെ ജീവിതത്തില്‍ വലിയൊരു ഭാഗ്യമുണ്ടായിട്ടും അത് തിരിച്ചറിയാതെ പോയത് ദിവസങ്ങള്‍. ഇവര്‍ക്ക് കനേഡിയന്‍ ലോട്ടറിയടിച്ചിരിക്കുകയാണ്. എന്നാല്‍ എന്തൊക്കെ ശ്രമിച്ചിട്ടും ഇവര്‍ക്ക് വിശ്വസിക്കാനായില്ല. അതിന് കാരണവുമുണ്ടായിരുന്നു. ജീവിതത്തില്‍ ഒരിക്കലും തന്നെ തേടി ഭാഗ്യം വരില്ലെന്നായിരുന്നു അവര്‍ കരുതിയത്.

അതുകൊണ്ട് യഥാര്‍ത്ഥ ഭാഗ്യം വന്നപ്പോഴും അവര്‍ക്ക് വിശ്വസിക്കാനായില്ല. പിന്നെ ഇവര്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത തുകയാണ് സമ്മാനമായി കിട്ടിയിരുന്നത്. ഇത് തട്ടിപ്പാണെന്ന് വരെ ഈ യുവതി കരുതിയിരുന്നു. ഒടുവില്‍ തിരിച്ചറിഞ്ഞതാണ് ഏറ്റവും രസകരമായ കാര്യം. വിശദമായ വിവരങ്ങളിലേക്ക്...

ജയം ആഘോഷമായി കനേഡിയക്കാരി

ജയം ആഘോഷമായി കനേഡിയക്കാരി

image credit: OLG

കാനഡയിലെ ഒന്താരിയോ നിവാസിയായ യുവതിക്കാണ് വമ്പന്‍ സമ്മാനം അടിച്ചത്. ഒരു മില്യണാണ് ഇവര്‍ക്ക് സമ്മാനം അടിച്ചത്. ആറ് കോടി പതിനൊന്ന് ലക്ഷത്തില്‍ അധികം രൂപയാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇവര്‍ അത് ശരിക്കും ആഘോഷമാക്കിയിരിക്കുകയാണ്. എന്നാല്‍ ജീവിതത്തിലെ ആ മഹാഭാഗ്യം മിസിസോഗ നിവാസിയായ 32കാരി ക്രിസ്റ്റല്‍ സൂക്കന്‍ സിംഗിന് ലഭിച്ചതിന് പിന്നില്‍ വലിയ കഥ തന്നെയുണ്ട്. ഒരിക്കല്‍ പോലും തനിക്ക് സമ്മാനം അടിക്കുന്ന കാര്യം ഇവര്‍ ചിന്തിച്ചിരുന്നില്ല. അങ്ങനെയുള്ള സമയത്താണ് ഈ ലോട്ടറി അടിച്ചിരിക്കുന്നത്.

ഇന്‍സ്റ്റന്റ് ലോട്ടറി ഒരുപാടിഷ്ടം

ഇന്‍സ്റ്റന്റ് ലോട്ടറി ഒരുപാടിഷ്ടം

മുടിയൊന്ന് നീട്ടാന്‍ നോക്കിയിട്ടും വളരുന്നില്ലേ, ഒന്നുകൊണ്ടും പേടിക്കേണ്ട, ഇത് പരീക്ഷിച്ചാല്‍ എല്ലാം റെഡിയാവും

പാതി ഇന്ത്യക്കാരി കൂടിയാണ് ക്രിസ്റ്റല്‍. തനിക്ക് ഇന്‍സ്റ്റന്റ് ലോട്ടറിയെടുക്കുന്നത് വലിയ ഇഷ്ടമാണെന്ന് ക്രിസ്റ്റല്‍ പറയുന്നു. പ്രത്യേകിച്ച് ഹോളിഡേ തീം ഗെയിമുകളാണ് അവര്‍ കളിക്കാറുള്ളത്. ഇത്തവണ പക്ഷേ കുറച്ച് വില കൂടിയ ടിക്കറ്റാണ് എടുത്തത്. നൂറ് ഡോളറിന്റെ ഇന്‍സ്റ്റന്റ് അള്‍ട്ടിമേറ്റ് ലോട്ടറി ടിക്കറ്റ് ക്രിസ്റ്റല്‍ ഇത്തവണ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കടയില്‍ ചെന്നപ്പോള്‍ കണ്ട ടിക്കറ്റിനോട് കൗതുകം തോന്നിയതിനെ തുടര്‍ന്നാണ് ടിക്കറ്റ് എടുക്കാന്‍ തീരുമാനിച്ചത്. തന്റെ ഭാഗ്യപരീക്ഷണം വിജയിച്ചുവെന്ന് അവര്‍ പറയുന്നു.

ടിക്കറ്റ് പരിശോധിച്ചിട്ടും വിശ്വാസമില്ല

ടിക്കറ്റ് പരിശോധിച്ചിട്ടും വിശ്വാസമില്ല

ആദ്യം തന്നെ തന്റെ ടിക്കറ്റ് സ്‌കാന്‍ ചെയ്തപ്പോള്‍, എനിക്ക് ബംപറടിച്ചുവെന്നാണ് കാണിച്ചത്. ബിഗ് വിന്നര്‍ എന്ന് എഴുതി കാണിച്ചു. എന്നാല്‍ മെഷീന് പ്രശ്‌നം സംഭവിച്ചതായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അതൊരു സാങ്കേതിക പ്രശ്‌നം കൊണ്ട് സംഭവിച്ചതല്ലായിരുന്നു. ഡിസംബര്‍ 31ന് നറുക്കെടുത്ത ടിക്കറ്റില്‍ തനിക്ക് ഒരു മില്യണ്‍ അടിച്ചതായിരുന്നു. അക്കാര്യം വൈകാതെ തന്നെ മനസ്സിലായെന്നും യുവതി പറയുന്നു. കാരണം ആ ബംപര്‍ അടിച്ചുവെന്ന് കാണിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാനേ തോന്നിയില്ലെന്നാണ് ക്രിസ്റ്റല്‍ പറയുന്നത്.

 രണ്ടാമതും പരിശോധിച്ചു

രണ്ടാമതും പരിശോധിച്ചു

കോടികള്‍ തനിക്ക് സമ്മാനം അടിച്ചുവെന്ന് വിശ്വസിക്കാന്‍ വളരെ പ്രയാസമായിരുന്നു. അതുകൊണ്ട് ടിക്കറ്റുമായി കൗണ്ടറില്‍ വീണ്ടും അടുത്ത ദിവസമെത്തി. ഒരിക്കല്‍ കൂടി നമ്പറുകള്‍ പരിശോധിച്ച് നോക്കാനായിരുന്നു തീരുമാനം. പക്ഷേ അപ്പോഴും അതേ സന്ദേശം തന്നെയാണ് അതില്‍ വന്നത്. നിങ്ങളാണ് ബിഗ് വിന്നര്‍ എന്നാണ് എഴുതി കാണിച്ചത്. അതോടെ ഇത് ശരിക്കും സത്യമാണെന്ന് മനസ്സിലായി. ശരിക്കും പറഞ്ഞാല്‍ തീര്‍ത്തും വിശ്വസിക്കാനാവാത്ത കാര്യമായിരുന്നു അതെന്നും യുവതി പറഞ്ഞു.

ഭര്‍ത്താവ് ആവേശത്തില്‍

ഭര്‍ത്താവ് ആവേശത്തില്‍

താന്‍ ആദ്യം ഇക്കാര്യം ഭര്‍ത്താവിനെയാണ് അറിയിച്ചത്. ഭര്‍ത്താവ് വേറൊരു ലോകത്തായിരുന്നു. സ്തബധനായി നില്‍ക്കുകയായിരുന്നു അദ്ദേഹം. പിന്നീടാണ് കുടുംബത്തിലുള്ളവരെ മൊത്തം ഇക്കാര്യം അറിയിച്ചത്. അവരെല്ലാം വലിയ ആവേശത്തിലാണ്. ഈ പണം മുഴുവന്‍ കുടുംബത്തിനായി ചെലവഴിക്കാനാണ് യുവതിയുടെ പ്ലാന്‍. കുറച്ച് കുട്ടികള്‍ക്കായും നീക്കി വെക്കും. പുതിയൊരു വീട് വാങ്ങാന്‍ പ്ലാനുണ്ട്. ഒരു വെക്കേഷനും പോകുമെന്ന് യുവതി പറഞ്ഞു. ഒല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് ഇവര്‍ സമ്മാനം വാങ്ങിയത്. ഇത്രയും വലിയ തുക ഞാന്‍ മുമ്പ് കണ്ടിട്ടില്ലെന്ന് യുവതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+